ജിയോ, എയർടെൽ, ബി‌എസ്‌എൻ‌എൽ എന്നിവയുടെ പ്രീമിയം ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

|

കൊറോണ വൈറസ് ഉണ്ടാക്കിയ പ്രധാന മാറ്റങ്ങളിലൊന്ന് വയർഡ് ബ്രോഡ്‌ബാൻഡ് സേവനങ്ങളുടെ ആവശ്യകത വർധിച്ചു എന്നതാണ്. ഭൂരിഭാഗം ഉപയോക്താക്കളും വീട്ടിലിരുന്ന് ജോലി ചെയ്യാനോ ഗെയിമിങിനോ വീഡിയോ സ്ട്രീം ചെയ്യാനോ വേണ്ടി ബ്രോഡ്ബാന്റ് കണക്ഷൻ എടുക്കുന്നുണ്ട്. ജിയോ ഫൈബർ, എയർടെൽ എക്‌സ്ട്രീം ഫൈബർ, ബി‌എസ്‌എൻ‌എൽ ബ്രോഡ്‌ബാൻഡ് എന്നിവയാണ് ഇന്ത്യയിലെ ജനപ്രീയ ബ്രോഡ്ബാന്റ് സേവനദാതാക്കൾ.

 

ജിയോ, എയർടെൽ, ബിഎസ്എൻഎൽ

ജിയോ, എയർടെൽ, ബിഎസ്എൻഎൽ എന്നിവയുടെ ബ്രോഡ്ബാന്റ് പ്ലാനുകൾ എല്ലാ വില നിലവാരത്തിലും ലഭ്യമാണ്. 1 ജിബിപിഎസ് വരെ വേഗതയുള്ള പ്രീമിയം ബ്രോഡ്‌ബാൻഡ് പ്ലാനുകളും ഈ കമ്പനികൾ നൽകുന്നുണ്ട്. ജിയോ ഫൈബറിന്റെ പ്രീമിയം പ്ലാനിന്റെ വില 8,499 രൂപയാണ്, ഇത് 15 ഒടിടി സബ്സ്ക്രിപ്ഷനുകളും 1 ജിബിപിഎസ് വേഗതയും നൽകുന്നു. ബി‌എസ്‌എൻ‌എല്ലിന് 16,999 രൂപ ഭാരത് ഫൈബർ പ്ലാനുണ്ട്. എയർടെൽ എക്‌സ്ട്രീം ഫൈബറിന് 3,999 രൂപയുടെ വിഐപി പ്ലാനുണ്ട്.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട മികച്ച ഡാറ്റ പായ്ക്കുകൾകൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട മികച്ച ഡാറ്റ പായ്ക്കുകൾ

ജിയോ ഫൈബർ പ്രീമിയം ബ്രോഡ്‌ബാൻഡ് പ്ലാൻ
 

ജിയോ ഫൈബർ പ്രീമിയം ബ്രോഡ്‌ബാൻഡ് പ്ലാൻ

ജിയോ ഫൈബറിന് 1 ജിബിപിഎസ് വേഗത നൽകുന്ന രണ്ട് ബ്രോഡ്ബാൻഡ് പ്ലാനുകളുണ്ട്. ഇതിൽ ആദ്യത്തേതിന് 3,999 രൂപയും രണ്ടാമത്തേതിന് 8,499 രൂപയുമാണ് വില. ഇതിൽ പ്രീമിയം പ്ലാനിന് പ്രതിമാസം 8,499 രൂപ വിലയുണ്ട്. 1 ജിബിപിഎസ് അപ്‌ലോഡ്, ഡൌൺലോഡ് സ്പീഡ്, 6.6 ടിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ് എന്നിവ നൽകുന്ന പ്ലാനാണ് ഇത്. ഈ ആനുകൂല്യങ്ങൾക്ക് പുറമെ 8,499 രൂപ ബ്രോഡ്ബാൻഡ് പ്ലാനും 15 ഒടിടി ആപ്ലിക്കേഷനുകളിലേക്ക് സൌജന്യ ആക്സസും നൽകുന്നു. നെറ്റ്ഫ്ലിക്സ് പ്രീമിയം, ആമസോൺ പ്രൈം, ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി, സോണിലിവ്, സീ5 തുടങ്ങിയ സബ്ക്രിപ്ഷനുകൾ ഇതിലൂടെ ലഭിക്കും.

എയർടെൽ എക്‌സ്ട്രീം ഫൈബർ 3,999 രൂപ ബ്രോഡ്‌ബാൻഡ് പ്ലാൻ

എയർടെൽ എക്‌സ്ട്രീം ഫൈബർ 3,999 രൂപ ബ്രോഡ്‌ബാൻഡ് പ്ലാൻ

എയർടെൽ എക്‌സ്ട്രീം ഫൈബറിന്റെ വിഐപി പ്ലാനിന് 3,999 രൂപയാണ് വില. ഈ പ്ലാൻ 1 ജിബിപിഎസ് വേഗതയിൽ പ്രതിമാസം 3.3 ടിബി ഡാറ്റ, ലാൻഡ്‌ലൈനിലൂടെ അൺലിമിറ്റഡ് വോയ്‌സ് കോളിങ് എന്നിവ നൽകുന്നു. ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി, എയർടെൽ എക്സ്സ്ട്രീം ആപ്പ് പ്രീമിയം, വിങ്ക് മ്യൂസിക് സബ്സ്ക്രിപ്ഷനുകളും ഈ പ്ലാനിലൂടെ ലഭിക്കും. അധിക ചെലവില്ലാതെ ആൻഡ്രോയിഡ് ടിവി ബേസ്ഡ് എയർടെൽ എക്‌സ്ട്രീം ബോക്സ് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഇതിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും. എക്സ്സ്ട്രീം ബോക്സിലൂടെ ഉപയോക്താക്കൾക്ക് സൌജന്യമായി സീ5 പ്രീമിയം, ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനുകൾ ലഭിക്കും.

കൂടുതൽ വായിക്കുക: ദിവസവും 2 ജിബി ഡാറ്റ നൽകുന്ന എയർടെൽ, ജിയോ പ്രീപെയ്ഡ് പ്ലാനുകൾകൂടുതൽ വായിക്കുക: ദിവസവും 2 ജിബി ഡാറ്റ നൽകുന്ന എയർടെൽ, ജിയോ പ്രീപെയ്ഡ് പ്ലാനുകൾ

ബി‌എസ്‌എൻ‌എൽ ഭാരത് ഫൈബർ 16,999 രൂപ ബ്രോഡ്‌ബാൻഡ് പ്ലാൻ

ബി‌എസ്‌എൻ‌എൽ ഭാരത് ഫൈബർ 16,999 രൂപ ബ്രോഡ്‌ബാൻഡ് പ്ലാൻ

രാജ്യത്തെ ഏറ്റവും വലിയ വയർ‌ഡ് ബ്രോഡ്‌ബാൻഡ് ഓപ്പറേറ്ററായിട്ടും ബി‌എസ്‌എൻ‌എൽ ഇതുവരെ 1 ജിബിപിഎസ് ബ്രോഡ്‌ബാൻഡ് പ്ലാനുകൾ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടില്ല. 300 എംബിപിഎസ് വേഗത നൽകുന്ന 1,499 രൂപയുടെ പ്ലാനാണ് കമ്പനി നൽകുന്ന ഏറ്റവും വേഗതയേറിയ ബ്രോഡ്‌ബാൻഡ് പ്ലാൻ. ബി‌എസ്‌എൻ‌എല്ലിന്റെ പോർട്ട്‌ഫോളിയോയിലെ പ്രീമിയം ബ്രോഡ്‌ബാൻഡ് പ്ലാനിന്റെ വില 16,999 രൂപയാണ്. ഇതിലൂടെ 100 എം‌ബി‌പി‌എസ് വേഗതയിൽ ദിവസവും 170 ജിബി ഡാറ്റ ലഭിക്കും. ഈ ബ്രോഡ്‌ബാൻഡ് പ്ലാനിനൊപ്പം ബി‌എസ്‌എൻ‌എൽ ഒ‌ടിടി സബ്‌സ്‌ക്രിപ്‌ഷനുകളൊന്നും നൽകുന്നില്ല.

Best Mobiles in India

English summary
Broadband plans from BSNL, Jio And Airtel are available at all price levels. These companies also offer premium broadband plans up to 1 Gbps Speed.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X