ബിഎസ്‌എൻഎൽ, ജിയോ, എയർടെൽ, വിഐ എന്നിവയുടെ 599 രൂപ പ്രീപെയ്ഡ് പ്ലാനുകൾ
2 ജി, 3 ജി നെറ്റ്വർക്ക് മാത്രം നൽകുമ്പോഴും ഏറ്റവും മികച്ച പ്ലാനുകൾ നൽകുന്ന കാര്യത്തിൽ സ്വകാര്യ കമ്പനികളെക്കാൾ മുന്നിലുള്ള പൊതുമേഖലാ ടെലിക്കോം കമ്പനിയാണ് ബിഎസ്എൻഎൽ. ഒരു വർഷം മുമ്പ് സ്വകാര്യ ടെലിക്കോം കമ്പനികൾ താരിഫ് നിരക്കുകൾ വർധിപ്പിച്ചപ്പോഴും ബിഎസ്എൻഎൽ താരിഫ് നിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ല. നിലവിൽ 200 രൂപയിൽ താഴെയുള്ള വിലയിൽ 28 ദിവസത്തേക്ക് ദിവസവും 2 ജിബി ഡാറ്റ നൽകുന്ന ഒരേയൊരു ടെലിക്കോം കമ്പനിയാണ് ബിഎസ്‌എൻഎൽ.

599 രൂപ പ്രീപെയ്ഡ് പ്ലാൻ പരിശോധിച്ചാൽ, മറ്റ് ടെലിക്കോം കമ്പനികളെക്കാൾ ഏറെ മുന്നിലാണ് ബിഎസ്എൻഎല്ലിന്റെ പ്ലാനുകൾ നൽകുന്ന ആനുകൂല്യങ്ങൾ. ജിയോ, എയർടെൽ, വിഐ എന്നിവ അവരുടെ 599 രൂപ പ്രീപെയ്ഡ് പ്ലാനുകളിലൂടെ ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. എന്നാൽ ബിഎസ്‌എൻഎൽ ദിവസവും 5 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ നൽകുന്നത്. റീചാർജ് ചെയ്ത തീയതി മുതൽ 84 ദിവസത്തേക്ക് വാലിഡിറ്റിയും ഈ പ്ലാൻ നൽകുന്നു. മൊത്തത്തിൽ 420 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ബിഎസ്എൻഎൽ നൽകുന്നത്.

ബിഎസ്‌എൻഎല്ലിന്റെ 599 രൂപ പ്രീപെയ്ഡ് പ്ലാൻ
ബിഎസ്‌എൻഎല്ലിന്റെ 599 രൂപ പ്രീപെയ്ഡ് പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസവും 5 ജിബി ഡാറ്റ, ദിവസവും 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാൻ നൽകുന്ന മറ്റ് ആനുകൂല്യങ്ങൾ. ഈ ബിഎസ്‌എൻഎൽ പ്ലാൻ ‘അൺലിമിറ്റഡ് കോളിങ്' ആണ് നൽകുന്നത് എന്ന് പറയുമ്പോഴും കോളുകൾക്ക് ദിവസവും 250 മിനുറ്റ് എന്ന ലിമിറ്റ് ഉണ്ട്. ഈ പ്ലാനിലൂടെ സൌജന്യ കോളർ ട്യൂൺ ആനുകൂല്യങ്ങളും ഉപയോക്താക്കൾക്ക് ലഭിക്കും.

ജിയോയുടെ 599 രൂപ പ്രീപെയ്ഡ് പ്ലാൻ
റിലയൻസ് ജിയോയുടെ 599 രൂപ പ്രീപെയ്ഡ് റീചാർജ് പ്ലാൻ ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ദിവസവം 2 ജിബി ഡാറ്റ (ആകെ 168 ജിബി ഡാറ്റ), അൺലിമിറ്റഡ് ജിയോ ടു ജിയോ വോയ്‌സ് കോളുകൾ, മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 3,000 എഫ്യുപി ലിമിറ്റ്, ദിവസവും 100 എസ്എംഎസുകൾ എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും. ഉപയോക്താക്കൾ ദിവസവുമുള്ള 2ജിബി ഡാറ്റ ഉപയോഗിച്ച് തീർത്താലും 64 കെബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ലഭിക്കും.

എയർടെല്ലിന്റെ 599 രൂപ പ്രീപെയ്ഡ് പ്ലാൻ
ഐപിഎൽ സീസണിൽ ഉപയോക്താക്കളെ ആകർഷിക്കുന്നതിനായി എയർടെൽ 599 രൂപ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. ജിയോയുടെ 599 രൂപ പ്ലാനിന് സമനമായി എയർടെല്ലിന്റെ പ്ലാൻ ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. 56 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് നൽകുന്നത്. യാതൊരു ലിമിറ്റുമില്ലാതെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസവും 100 എസ്എംഎസ് എന്നിവയും ഈ പ്ലാൻ നൽകുന്ന ആനുകൂല്യങ്ങളാണ്. ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ലഭിക്കും.

വിഐയുടെ 599 രൂപ പ്രീപെയ്ഡ് പ്ലാൻ
വിഐയുടെ 599 രൂപ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക്ദിവസവും 1.5ജിബി ഡാറ്റയാണ് നൽകുന്നത്. എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് നൽകുന്ന ഈ പ്ലാനിന് 84 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ദിവസവും 100 എസ്എംഎസുകളും നൽകുന്നു. വിഐയുടെ പ്ലാൻ മറ്റ് കമ്പനികളുടെ പ്ലാനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വിഐയുടെ പ്ലാൻ നൽകുന്ന ഡാറ്റ ആനുകൂല്യം കുറവാണ്.


Click it and Unblock the Notifications








