599 രൂപയ്ക്ക് അൺലിമിറ്റഡ് ഡാറ്റ നൽകുന്ന പുതിയ ബ്രോഡ്ബാന്റ് പ്ലാനുമായി ബിഎസ്എൻഎൽ

|

ജിയോ ഫൈബർ, എയർടെൽ എക്‌സ്ട്രീം ഫൈബർ എന്നിവ ബ്രോഡ്ബാന്റ് വിപണിയിൽ മുന്നേറുമ്പോൾ ഒന്നാം സ്ഥാനത്തുള്ള ബി‌എസ്‌എൻ‌എൽ തങ്ങളുടെ ബ്രോഡ്ബാന്റ് മേഖലയിലെ ആധിപത്യം നഷ്ടപ്പെടാതിരിക്കാനുള്ള പരിശ്രമങ്ങളിലാണ്. ജിയോയും എയർടെല്ലും വില കുറഞ്ഞ പ്ലാനുകൾ അവതരിപ്പിച്ചതിന് പിന്നാലെ ബിഎസ്എൻഎല്ലും കുറഞ്ഞ വിലയ്ക്ക് പ്ലാനുകൾ അവതരിപ്പിച്ചിരിക്കുകയാണ്. 599 രൂപയുടെ പ്ലാനാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചത്.

ബിഎസ്എൻഎൽ
 

499 രൂപയുടെ എയർടെൽ എക്‌സ്ട്രീം ഫൈബർ പ്ലാനിനെ നേരിടാനാണ് ബിഎസ്എൻഎൽ പുതിയ 599 രൂപ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. ‘ഫൈബർ ബേസിക് പ്ലസ്' എന്ന പേരിൽ അവതരിപ്പിച്ച ഈ പ്ലാൻ അൺലിമിറ്റഡ് ഡാറ്റ നൽകുന്നു. 60 എം‌ബി‌പി‌എസ് വേഗതയിലുള്ള ഇന്റർനെറ്റാണ് പുതിയ പ്ലാനിലൂടെ ബിഎസ്എൻഎല്ലിന് ലഭിക്കുന്നത്. നിലവിൽ ഫൈബർ-ടു-ഹോം (FTTH) സേവനങ്ങൾ ഉള്ള എല്ലാ സർക്കിളുകളിലും ബി‌എസ്‌എൻ‌എൽ പുതിയ പ്ലാൻ ലഭ്യമാകും. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഈ പുതിയ ബ്രോഡ്‌ബാൻഡ് പ്ലാൻ ലഭിക്കില്ല. 599 രൂപയുടെ പ്ലാനിന് പുറമേ ബിഎസ്എൻഎൽ 449 രൂപയുടെ പ്ലാൻ എല്ലാ സർക്കിളുകളിലും ലഭ്യമാക്കിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ഈ പ്ലാനുകളിലൂടെ ദിവസവും 1ജിബി ഡാറ്റ നേടാം

ബി‌എസ്‌എൻ‌എൽ ഫൈബർ‌ ബേസിക് പ്ലസ് പ്ലാൻ‌

ബി‌എസ്‌എൻ‌എൽ ഫൈബർ‌ ബേസിക് പ്ലസ് പ്ലാൻ‌

ബി‌എസ്‌എൻ‌എല്ലിന്റെ 599 രൂപ വിലയുള്ള പുതിയ ഫൈബർ ബേസിക് പ്ലസ് ബ്രോഡ്‌ബാൻഡ് പ്ലാൻ അൺലിമിറ്റഡ് ഡാറ്റയാണ് നൽകുന്നത് എന്ന് പറയുമ്പോഴും മൊത്തം 3300 ജിബി വരെ ഡാറ്റയാണ് 60 എം‌ബി‌പി‌എസ് വേഗതയിൽ നൽകുന്നത്. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ പിന്നീട് വേഗത 2 എംബിപിഎസായി കുറയും. എഫ്യുപി ലിമിറ്റ് കഴിഞ്ഞതിന് ശേഷമുള്ള ഡാറ്റ സ്പീഡ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഡൌൺലോഡ്, അപ്‌ലോഡ് സാധിക്കില്ല. ബ്രൌസിങ് മാത്രമേ പിന്നീട് സാധിക്കുകയുള്ളു.

അൺലിമിറ്റഡ് കോളിങ്

ബിഎസ്എൻഎല്ലിന്റെ ഈ പുതിയ ബ്രോഡ്‌ബാൻഡ് പ്ലാൻ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും 24 മണിക്കൂർ അൺലിമിറ്റഡ് കോളിങ് ലഭിക്കും. നികുതി ഒഴികെ 599 രൂപയാണ് പ്ലാനിന്റെ ഒരു മാസത്തെ വില. ഈ പ്ലാൻ തന്നെ ദീർഘകാലത്തേക്ക് തിരഞ്ഞെടുക്കാനുള്ള സംവിധാനം ഇപ്പോൾ ലഭ്യമല്ല. സാധാരണ നിലയിൽ ഒരു മാസത്തെ പ്ലാൻ കൂടുതൽ വാലിഡിറ്റിയോടെ തിരഞ്ഞെടുക്കാൻ സാധിക്കാറുണ്ട്. പുതിയ പ്ലാൻ ദീർഘകാലത്തേക്ക് ലഭ്യമാകില്ല.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എല്ലിന്റെ 395 രൂപ പ്രീപെയ്ഡ് പ്ലാൻ പുതുക്കി, അഞ്ച് എസ്ടിവികൾ പിൻവലിച്ചു

ഒടിടി
 

599 രൂപ പ്ലാനിനൊപ്പം ബിഎസ്എൻഎൽ നൽകുന്ന ഒടിടി സബ്‌സ്‌ക്രിപ്‌ഷൻ ആനുകൂല്യങ്ങളെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. മറ്റ് ബ്രോഡ്ബാന്റ് സേവനദാതാക്കളെല്ലാം ബേസിക്ക് പ്ലാനുകൾക്കൊപ്പം പോലും ആകർഷമായ ആനുകൂല്യങ്ങൾ നൽകുന്ന അവസരത്തിൽ ബിഎസ്എൻഎല്ലും ഈ പ്ലാനിൽ ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സബ്ക്രിപ്ഷൻ നൽകാൻ സാധ്യതയുണ്ട്.

449 രൂപ പ്ലാൻ

പുതിയ പ്ലാൻ അവതരിപ്പിക്കുന്നതിനൊപ്പം 449 രൂപയുടെ ഫൈബർ ബേസിക് പ്ലാനും ബി‌എസ്‌എൻ‌എൽ പുതുക്കി. ആൻഡമാൻ നിക്കോബാർ ഒഴികെയുള്ള എല്ലാ നഗരങ്ങളിലും ഈ എൻട്രി ലെവൽ പ്ലാൻ ഇനിമുതൽ ലഭ്യമാകും. നേരത്തെ 449 രൂപ ബ്രോഡ്‌ബാൻഡ് പ്ലാൻ തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രമായിരുന്നു ലഭിച്ചിരുന്നത്. 3.3 ടിബി വരെ ഡാറ്റ നൽകുന്ന ഈ പ്ലാനിൽ 30 എംബിപിഎസ് വേഗതയാണ് ലഭിക്കുന്നത്. ജിയോ ഫൈബറിന്റെ 399 രൂപ പ്ലാനിനെ നേരിടാനായാണ് ബിഎസ്എൻഎൽ ഈ പ്ലാൻ വിപണിയിൽ എത്തിച്ചത്.

കൂടുതൽ വായിക്കുക: ബ്രോഡ്ബാന്റ് വിപണിയിലും ജിയോയുടെ കുതിപ്പ്, ബി‌എസ്‌എൻ‌എൽ തളരുന്നു

Most Read Articles
Best Mobiles in India

English summary
BSNL has introduced a new broadband plan. The company has introduced the Fiber Basic Plus plan priced at Rs 599. This plan offers unlimited data and 60 Mbps speed.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X