80 ദിവസത്തെ വാലിഡിറ്റിയുമായി ബിഎസ്എൻഎല്ലിന്റ പുതിയ പ്രീപെയ്ഡ് പ്ലാൻ
ബിഎസ്‌എൻഎൽ പുതിയൊരു പ്രീപെയ്ഡ് പ്ലാൻ കൂടി വിപണിയിൽ അവതരിപ്പിച്ചു. 399 രൂപ വിലയുള്ള പ്ലാനാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഈ പ്ലാൻ ഓഗസ്റ്റ് 15 മുതൽ ലഭ്യമാകും. കഴിഞ്ഞ വെള്ളിയാഴ്ച എസ്ടിവി പായ്ക്കുകളിൽ മാറ്റം വരുത്തിയതിന് പിന്നാലെയാണ് ബിഎസ്എൻഎൽ പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ ടെലിക്കോം വിപണിയിൽ നടക്കുന്ന മത്സരത്തിൽ സ്വകാര്യ കമ്പനികളോട് മത്സരിച്ച് പിടിച്ച് നിൽക്കാനും കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാനും ബിഎസ്എൻഎൽ നിരന്തരം പ്ലാനുകളിൽ മാറ്റം വരുത്തുന്നുണ്ട്.

ബിഎസ്എൻഎല്ലിന്റ 399 രൂപ പ്ലാൻ
ബിഎസ്എൻഎല്ലിന്റെ 399 രൂപ പ്ലാൻ ദിവസവും 1 ജിബി ഡാറ്റയാണ് സൌജന്യമായി നൽകുന്നത്. ഈ ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ വേഗത 80 കെബിപിഎസായി കുറയും. ഈ പ്ലാൻ 80 ദിവസത്തെ വാലിഡിറ്റിയമായിട്ടാണ് വരുന്നത്. എല്ലാ നെറ്റ്‌വർക്കുകളിലേക്കും ലോക്കൽ, എസ്ടിഡി ഉൾപ്പെടെ സൌജന്യ കോളിംഗ് ലഭിക്കും. 100 സൌജന്യ എസ്എംഎസുകൾ, ബിഎസ്‌എൻഎൽ ട്യൂൺസ്, ലോക്ദുൻ കണ്ടന്റ് എന്നിവയാണ് മറ്റ് ആനുകൂല്യങ്ങൾ.

ബിഎസ്‌എൻഎൽ സെൽഫ് കെയർ
ബിഎസ്എൻഎല്ലിന്റെ 399 രൂപ പ്ലാൻ റീചാർജ് ചെയ്യാൻ 123 ലേക്ക് ഒരു മെസേജ് അയക്കുക. ഇത്തരത്തിൽ റീചാർജ് ചെയ്താൽ കമ്പനി സൌജന്യ ലോകദുൻ കണ്ടന്റും ട്യൂൺസും ആനുകൂല്യമായി ലഭിക്കില്ല. ഇതിനൊപ്പം തന്നെ ബിഎസ്എൻഎൽ 1,699 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ നിർത്തലാക്കി. ഈ പ്ലാൻ 250 മിനിറ്റ് കോളിംഗ്, അൺലിമിറ്റഡ് ഡാറ്റ, 300 ദിവസത്തേക്ക് 100 മെസേജുകൾ എന്നീ ആനുകൂല്യങ്ങളാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്.

ബിഎസ്‌എൻഎൽ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ പുതുക്കി
ബിഎസ്എൻഎൽ ഏഴ് ഇന്റർനെറ്റ് പ്ലാനുകൾ അപ്ഗ്രേഡ് ചെയ്തു. 30 രൂപ വരെയാണ് ഈ പ്ലാനുകൾക്ക് കമ്പനി വർധിപ്പിച്ചിരിക്കുന്നത്. പ്ലാനുകളിലെ ഈ വില വർധനവ് എല്ലാ സർക്കിളുകളിലും ബാധകമാണ്. മെസേജുകളിലൂടെ ഇക്കാര്യം കമ്പനി ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. നിലവിലുള്ളതും പുതിയതുമായ ഉപയോക്താക്കൾക്ക് ഈ പുതുക്കിയ നിരക്കുകൾ ബാധകമാണ്.

ബിഎസ്എൻഎല്ലിന്റെ 2 ജിബി സിയുഎൽ പ്ലാനിന് ഇപ്പോൾ 369 രൂപയാണ് വില. നേരത്തെ ഇതിന് 349 രൂപയായിരുന്നു വില. ഈ പ്ലാനിലൂടെ 2 ജിബി ഡാറ്റ, 8 എംബിപിഎസ് വേഗത, അൺലിമിറ്റഡ് കോളിംഗ്, എന്നീ ആനുകൂല്യങ്ങൾക്കൊപ്പം മറ്റ് നെറ്റ്വർക്കുകളിലേക്ക് വിളിക്കാൻ 600 മിനുറ്റ് ടോക്ക് ടൈമും ലഭിക്കും. നേരത്തെ 399 രൂപയ്ക്ക് ലഭിച്ചിരുന്ന ബിഎസ്എൻഎല്ലിന്റെ 2 ജിബി സിയുഎൽ ഇപ്പോൾ 419 രൂപയ്ക്കാണ് ലഭിക്കുന്നത്. ഈ പ്ലാൻ അൺലിമിറ്റഡ് കോളിങും ദിവസവും 2ജിബി ഡാറ്റയു നൽകുന്നു.


Click it and Unblock the Notifications








