395 ദിവസത്തേക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംങുമായി ബിഎസ്എൻഎല്ലിന്റെ പുതിയ പ്ലാൻ
ബിഎസ്‌എൻഎൽ തങ്ങളുടെ ഉപഭോക്താക്കൾക്കായി പുതിയൊരു പ്രീപെയ്ഡ് പ്ലാൻ കൂടി അവതരിപ്പിച്ചു. 1499 രൂപ വിലയുള്ള പ്ലാനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ബിഎസ്‌എൻഎല്ലിന്റെ ചെന്നൈ ട്വിറ്റർ അക്കൌണ്ട് വഴിയാണ് പുതിയ പ്ലാനിന്റെ വിശദാംശങ്ങൾ ബിഎസ്എൻഎൽ പുറത്ത് വിട്ടിരിക്കുന്നത്. 2020 സെപ്റ്റംബർ 1 മുതൽ ഈ പ്ലാൻ പ്രാബല്യത്തിൽ വരും. 395 രൂപ ദിവസത്തേക്ക് വാലിഡിറ്റി നൽകുന്ന ഈ പ്ലാൻ സൌജന്യ കോളിങ് ആനുകൂല്യങ്ങൾ നൽകുന്നു.

പുതിയ പ്ലാൻ അവതരിപ്പിക്കുന്നതിനൊപ്പം ബിഎസ്എൻഎൽ അതിന്റെ ഫൈബർ-ടു-ഹോം (എഫ്‌ടിടിഎച്ച്) ഉപഭോക്താക്കളുടെ പേയ്‌മെന്റ് കളക്ഷൻ തീയതിയിൽ മാറ്റം പ്രഖ്യാപിച്ചു. ഇതുവരെ, എഫ്‌ടിടിഎച്ച് ഉപഭോക്താക്കൾക്ക് ഇൻവോയ്സ് തീയതി മുതൽ 21 ദിവസം വരെയാണ് പേയ്മെന്റ് നടത്താൻ അവസരം ലഭിച്ചത്. ഇനി മുതൽ 15 ദിവസത്തേക്ക് മാത്രമേ പേയ്മെന്റ് നടത്താൻ സാധിക്കുകയുള്ളു. ഈ 15 ദിവസത്തിനുള്ളിൽ ഉപയോക്താവ് ബിൽ അടച്ചിരിക്കണം.

ബിഎസ്‌എൻഎൽ പിവി 1499
ബിഎസ്‌എൻഎല്ലിന്റെ പുതിയ പ്ലാനായ പിവി -1499 നാളെ മുതൽ ലഭ്യമായി തുടങ്ങും. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് മൊത്തം 24 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ ഡാറ്റ ആനുകൂല്യത്തിനൊപ്പം അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ആനുകൂല്യങ്ങളും കമ്പനി നൽകുന്നുണ്ട്. വോയ്‌സ് കോളിംഗിന് എല്ലാ ദിവസവും 250 മിനിറ്റ് FUP ലിമിറ്റും ഉണ്ട്. ഈ ലിമിറ്റിന് ശേഷമുള്ള കോളുകൾക്ക് ഉപയോക്താവിന് പണം ചിലവഴിക്കേണ്ടി വരും. പ്ലാനിലൂടെ ദിവസവും 100 എസ്എംഎസുകളും സൌജന്യമായി നൽകുന്നുണ്ട്.

പ്രമോഷണൽ ഓഫറായതുകൊണ്ടാണ് 1499 കൂപ പ്ലാനിൽ 395 ദിവസത്തേക്ക് വാലിഡിറ്റി ലഭിക്കുന്നത്. ഈ വാലിഡിറ്റി അടുത്ത 90 ദിവസത്തിനുള്ളിൽ റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് മാത്രമേ ലഭിക്കുകയുള്ളു. 1499 രൂപയുടെ പുതിയ പ്ലാനിന് 365 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. അടുത്ത മൂന്ന് മാസത്തിനുള്ളിൽ പ്ലാൻ റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് മാത്രം ഒരു മാസത്തെ വാലിഡിറ്റി അധികമായി ലഭിക്കും. ബിഎസ്എൻഎൽ വെബസൈറ്റിലൂടെ ഈ പ്ലാൻ ലഭ്യമാകും.

ബിഎസ്എൻഎൽ വാർഷിക പ്ലാനുകൾ
ബിഎസ്‌എൻഎല്ലിന്റെ ഒരു വർഷം വാലിഡിറ്റിയുള്ള പ്ലാനുകളുടെ വിഭാഗത്തിലേക്കാണ് പുതിയ പിവി -1499 ചേർത്തിരിക്കുന്നത്. ഈ വിഭാഗത്തിൽ ബിഎസ്എൻഎല്ലിന് വേറെയും നിരവധി പ്ലാനുകളുണ്ട്. അവയിലൊന്നാണ് പിവി -365. ഈ പ്ലാൻ 365 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ദിവസവും 2 ജിബി ഡാറ്റ 250 മിനിറ്റ് സൌജന്യ വോയ്‌സ് കോളുകൾ എന്നീ ആനുകൂല്യങ്ങളാണ് നൽകുന്നത്. ദിവസേന 2ജിബി ഡാറ്റ അവസാനിച്ചാൽ ഡാറ്റ സ്പീഡ് 80 കെബിപിഎസായി കുറയും.

പിവി-365 പ്ലാനിലൂടെ ലഭിക്കുന്ന ദിവസേനയുള്ള ഡാറ്റ ഓട്ടോമാറ്റിക്കായി രാത്രി റീസെറ്റ് ചെയ്യപ്പെടുന്നു. ഇതിനൊപ്പം ഉപയോക്താക്കൾക്ക് പ്രതിദിനം 100 എസ്എംഎസുകളും പ്ലാൻ നൽകുന്നു. ഈ പ്ലാനിന്റെ സവിശേഷത 365 ദിവസത്തെ വാലിഡിറ്റി നൽകുമെങ്കിലും ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾ വെറും 60 ദിവസത്തേക്ക് മാത്രമേ ലഭിക്കുകയുള്ളു എന്നതാണ്. ആദ്യത്തെ 60 ദിവസത്തിന് ശേഷം കോളുകൾ വിളിക്കുന്നതിനും ഡാറ്റ ഉപയോഗിക്കുന്നതിനും ഉപഭോക്താവ് മറ്റ് വോയ്‌സ്, ഡാറ്റ വൗച്ചറുകൾ റീചാർജ് ചെയ്യേണ്ടി വരും.


Click it and Unblock the Notifications








