BSNL Prepaid Plans: കേരളത്തിനായി ബിഎസ്എൻഎല്ലിന്റെ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ

|

കേരളത്തിൽ ഉപയോക്താക്കളെ ആകർഷിക്കാനുള്ള പ്ലാനുകൾ പൊതുവേ അവതരിപ്പിക്കാത്ത കമ്പനിയാണ് ബിഎസ്എൻഎൽ. പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന് ഏറ്റവും കൂടുതൽ വരിക്കാരുള്ള സംസ്ഥാനമാണ് കേരളം എന്നതിനാൽ തന്നെയാണിത്. കടുത്ത മത്സരങ്ങളൊന്നുമില്ലാതെ ബിഎസ്എൻഎല്ലിന് വരിക്കാരെ നിലനിർത്താൻ സാധിക്കുന്നു എന്നത് തന്നെയാണ് അധികം പ്ലാനുകൾ കൊണ്ടുവരാതെ മുന്നോട്ട് നീങ്ങാൻ കമ്പനിക്ക് ആത്മവിശ്വാസം നൽകുന്നത്. 15 ദശലക്ഷത്തിലധികം വരിക്കാരാണ് ബിഎസ്എൻഎല്ലിന് കേരളത്തിൽ ഉള്ളത്.

രണ്ട് പ്ലാനുകൾ

കേരളത്തിനായി പുതിയ രണ്ട് പ്ലാനുകളാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. 108 രൂപയുടെയും 1,999 രൂപയുടെയും പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഈ രണ്ട് പ്ലാനുകളും കുറച്ചുകാലമായി ചെന്നൈ, തമിഴ്നാട് സർക്കിളുകളിൽ ലഭ്യമാണ്. 108 രൂപ പ്രീപെയ്ഡ് റീചാർജ് പ്ലാൻ 28 ദിവസത്തേക്ക് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. 1,999 രൂപ പ്ലാൻ ഒരു ദീർഘകാല പ്ലാനാണ്. റീചാർജ് ചെയ്ത തീയതി മുതൽ 436 ദിവസത്തേക്കാണ് ഈ പ്ലാനിന്റെ ആനുകൂല്യങ്ങൾ ലഭ്യമാവുക.

ബി‌എസ്‌എൻ‌എൽ 1,999 രൂപ പ്ലാൻ

ബി‌എസ്‌എൻ‌എൽ 1,999 രൂപ പ്ലാൻ

ആകർഷകമായ പ്ലാനുകൾ കേരളത്തിലെ ഉപയോക്താക്കൾക്ക് വൈകി മാത്രം ലഭ്യമാക്കുന്ന ബിഎസ്എൻഎൽ നയമാണ് 1,999 രൂപ പ്ലാനിലും കണ്ടത്. ഭൂരിഭാഗം ബി‌എസ്‌എൻ‌എൽ സർക്കിളുകളിലും ഇതിനകം ലഭ്യമായ 1,999 രൂപയുടെ പ്ലാൻ ഇപ്പോൾ കേരളത്തിലും അവതരിപ്പിച്ചു. ബി‌എസ്‌എൻ‌എൽ ഈ പ്ലാൻ കേരളത്തിൽ എത്തിക്കുമ്പോൾ അതിന്റെ ആനുകൂല്യങ്ങൾ കുറയ്ക്കുകയോ പരിഷ്കരിക്കുകയോ ചെയ്തിട്ടില്ല. ബി‌എസ്‌എൻ‌എല്ലിൽ നിന്നുള്ള 1,999 രൂപ പ്ലാനിൽ പ്രതിദിനം 250 മിനിറ്റ് വോയ്‌സ് കോളിംഗ്, അൺ ലിമിറ്റഡ് ഡാറ്റ, 100 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. ഡാറ്റ ദിവസവും 3 ജിബി കഴിഞ്ഞാൽ വേഗത 80 കെബിപിഎസ് ആയി കുറയും.

കൂടുതൽ വായിക്കുക: വരുമാനത്തിലും വരിക്കാരുടെ എണ്ണത്തിലും ജിയോ തന്നെ ഒന്നാമൻകൂടുതൽ വായിക്കുക: വരുമാനത്തിലും വരിക്കാരുടെ എണ്ണത്തിലും ജിയോ തന്നെ ഒന്നാമൻ

ബി‌എസ്‌എൻ‌എൽ ടിവി

സൌജന്യ ബി‌എസ്‌എൻ‌എൽ ടിവി, ബി‌എസ്‌എൻ‌എൽ ട്യൂൺസ് (ബിടി) സബ്‌സ്‌ക്രിപ്‌ഷനുകളും 1,999 രൂപ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. കമ്പനിയുടെ റിപ്പബ്ലിക് ദിന പരിമിത കാലയളവ് ഓഫറിന്റെ ഭാഗമായി, ജനുവരി 26 നും ഫെബ്രുവരി 15 നും ഇടയിൽ 1,999 രൂപ പ്രീപെയ്ഡ് റീചാർജ് ചെയ്യുന്നവർക്ക് 436 ദിവസത്തേക്ക് ആനുകൂല്യങ്ങൾ ലഭിക്കും. ഈ ഓഫറിന് ശേഷം പ്ലാൻഅതിന്റെ സ്റ്റാൻഡേർഡ് വാലിഡിറ്റി കാലയളവായ 365 ദിവസം വാലിഡിറ്റി മാത്രമേ നൽകൂ.

ബി‌എസ്‌എൻ‌എൽ 108 രൂപ റീചാർജ് പ്ലാൻ

ബി‌എസ്‌എൻ‌എൽ 108 രൂപ റീചാർജ് പ്ലാൻ

150 രൂപയിൽ താഴെ വിലയുള്ള പ്രീപെയ്ഡ് പ്ലാനുകളുടെ വിഭാഗത്തിൽ ബി‌എസ്‌എൻ‌എല്ലിന് ചില മികച്ച പ്ലാനുകൾ ഉണ്ട്. 108 രൂപ പ്രീപെയ്ഡ് പ്ലാനിൽ 28 ദിവസത്തെ വാലിഡിറ്റിയാണ് ഉപയോക്താവിന് ലഭിക്കുക. മുംബൈ, ദില്ലി സർക്കിളുകൾ ഉൾപ്പെടെയുള്ള ഏത് നെറ്റ്‌വർക്കിലേക്കും 250 മിനിറ്റ് വോയ്‌സ് കോളിംഗ്, ദിവസേന 1 ജിബി ഡാറ്റ, അതിന് ശേഷം 80 കെബിപിഎസ് വേഗതയിലുള്ള ഇന്റർനെറ്റ്, മുഴുവൻ വാലിഡിറ്റി കാലയളവിലേക്കുമായി 500 എസ്എംഎസുകൾ എന്നിവ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

പ്രീപെയ്ഡ് പ്ലാനുകൾ

108, 1,999 രൂപ പ്രീപെയ്ഡ് പ്ലാനുകൾ ഇപ്പോൾ കേരള സർക്കിളിൽ റീചാർജ് ചെയ്യുന്നതിന് ലഭ്യമാണ്. ബി‌എസ്‌എൻ‌എൽ ഈ മാസം കേരള സർക്കിളിൽ താരിഫ് വില പരിഷ്കരിക്കുകയോ കൂട്ടുകയോ ചെയ്തില്ല. 186 രൂപ, 153 രൂപ, 118 രൂപ എന്നിങ്ങനെയുള്ള ജനപ്രിയ പ്ലാനുകളുടെ വാലിഡിറ്റി ബിഎസ്എൻഎൽ കുറഞ്ഞത് നാല് ദിവസമെങ്കിലും കുറച്ചിരുന്നു.

കൂടുതൽ വായിക്കുക: ഐഫോൺ ഉപയോക്താക്കൾക്കുള്ള 649 രൂപ പ്ലാൻ വോഡാഫോൺ പിൻവലിച്ചുകൂടുതൽ വായിക്കുക: ഐഫോൺ ഉപയോക്താക്കൾക്കുള്ള 649 രൂപ പ്ലാൻ വോഡാഫോൺ പിൻവലിച്ചു

Best Mobiles in India

Read more about:
English summary
BSNL introduced two new plans in Kerala priced at Rs 108 and Rs 1,999. Notably, both these plans are available in Chennai and Tamil Nadu circles for a while now. The Rs 108 prepaid recharge offers benefits for 28 days, whereas the Rs 1,999 plan is a long-term option with benefits for a whopping 436 days from the date of recharge. A couple of days ago, we reported the BSNL’s limited period offer on the Rs 1,999 recharge.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X