BSNL 4G Services: ബിഎസ്എൻഎല്ലിന്റെ 4ജിയിലേക്കുള്ള ചുവടുകൾ ദ്രുതഗതിയിൽ

|

ലോകം മുഴുവൻ 5 ജി അതിവേഗ കണക്റ്റിവിറ്റിക്കായി കാത്തിരിക്കുകയാണ്. ഭൂരിഭാഗം രാജ്യങ്ങളും ഇതിനകം തന്നെ നെറ്റ്‌വർക്ക് പരീക്ഷിക്കാൻ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയും ഈ വർഷം 5 ജി നെറ്റ്‌വർക്ക് പരീക്ഷിക്കാനുള്ള നടപടികളിലാണ്. എന്നാൽ പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബി‌എസ്‌എൻ‌എൽ (ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ്) ഇപ്പോഴും 4 ജി സേവനങ്ങൾ രാജ്യത്തുടനീളം വ്യാപിപ്പിക്കുന്ന തിരക്കിലാണ്. ഒരു ഘട്ടത്തിൽ അടച്ച് പൂട്ടേണ്ടി വരുമെന്ന ഘട്ടത്തിൽ നിന്ന് സർക്കാർ ധനസഹായവും 4ജി സ്പെക്ട്രവും ലഭിച്ചതുകൊണ്ട് ഉയർത്തെഴുന്നേറ്റ ബിഎസ്എൻഎൽ 4ജി നെറ്റ്വർക്ക് വ്യാപകമാക്കാനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കി.

4ജി സേവനം
 

രാജ്യത്താകമാനം മാർച്ച് 1ന് മുമ്പായി 4ജി സേവനം ലഭ്യമാക്കുമെന്നാണ് ബിഎസ്എൻഎൽ പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ടെലിക്കോം ഓപ്പറേറ്റർ മാഗ്ലൂരിൽ 4ജി സേവനം ഇന്ന് മുതൽ ആരംഭിച്ചു. ഇതോടെ ബിഎസ്എൻഎൽ 4ജി ലഭ്യമാകുന്ന കർണാടകയിലെ ജില്ലകളുടെ എണ്ണം 5 ആയി. മംഗളൂരുവിലെ 4ജി സേവനങ്ങൾ നേരത്തെ തന്നെ ആരംഭിക്കാൻ തീരുമനിച്ചിരുന്നതാണ്. സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് ഇത് വൈകിയത്. കർണാടകയുടെ തലസ്ഥാന നഗരമായ ബെഗളൂരുവിൽ ഇതുവരെ ബിഎസ്എൻഎൽ 4ജി സേവനം ലഭ്യമാക്കിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

നെറ്റ്വർക്ക്

ചെറിയ നഗരങ്ങളിൽ പരീക്ഷിച്ച ശേഷം വലിയ നഗരങ്ങളിലേക്ക് നെറ്റ്വർക്ക് വ്യാപിപിക്കാനാണ് ടെലിക്കോം ഓപ്പറേറ്റർ തീരുമാനിച്ചിരിക്കുന്നത്. ഇതിനൊപ്പം തന്നെ 4ജി നെറ്റ്വർക്കുകൾ ശക്തമാകാൻ തുടങ്ങിയതോടെ 3ജിയിൽ നിന്ന് 4ജി സിമ്മിലേക്കുള്ള മാറ്റത്തിന്റെ തോത് 37 ശതമാനം വരെ വർദ്ധിച്ചിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ട്രായ് പുറത്ത് വിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ മൂന്ന് വർഷമായി നിരന്തരം ഉപയോക്താക്കളെ തങ്ങളുടെ നെറ്റ്വർക്കിലേക്ക് ചേർക്കുന്ന നെറ്റ്വർക്കുകളിൽ ജിയോ കഴിഞ്ഞാലുള്ള ഏക ഓപ്പറേറ്റർ ബിഎസ്എൻഎല്ലാണ്.

കൂടുതൽ വായിക്കുക: 4ജി ഇല്ലാതിരുന്നിട്ടും ബിഎസ്എൻഎല്ലിലേക്ക് ഉപയോക്താക്കളുടെ ഒഴുക്ക്

4 ജി സേവനങ്ങൾ

4 ജി സേവനങ്ങൾ ഇത്രയും വൈകി പുറത്തിറക്കുന്ന ഒരേയൊരു ടെലികോം കമ്പനിയാണ് ബി‌എസ്‌എൻ‌എൽ. രണ്ട് വർഷത്തിലേറെയായി 4ജി സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങളിലാണ് ബിഎസ്എൻഎൽ. 2018 മാർച്ചിൽ ശിവമോഗ നഗരത്തിലെ അംബേദ്കർ ഭവനിലാണ് കമ്പനി ആദ്യത്തെ 4 ജി ടവർ സ്ഥാപിച്ചത്. സംസ്ഥാന അടിസ്ഥാനത്തിൽ നോക്കുമ്പോൾ ബി‌എസ്‌എൻ‌എൽ 4 ജി സേവനം ലഭിച്ച ആദ്യത്തെ സംസ്ഥാനം കേരളമാണ്. ഇപ്പോൾ പശ്ചിമ ബംഗാളിലും 4ജി സേവനങ്ങൾ ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ ശക്തമാണ്.

കർണാടകയിൽ
 

കർണാടകയിൽ നിലവിൽ ബിഎസ്എൻഎൽ 4 ജി സേവനങ്ങൾ ബിദാർ, റൈച്ചൂർ, കൽബുർഗി, വിജയപുര, മംഗളൂരു എന്നിവിടങ്ങളിൽ ലഭ്യമാണ്. അതേസമയം, ടെൽകോ ഇതിനകം 151 ടവറുകൾ മംഗളൂരുവിലെ 4 ജി ടവറുകളാക്കി മാറ്റിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 4 ജി നെറ്റ്‌വർക്ക് ശക്തമാക്കുന്നതിനായി 2100 മെഗാഹെർട്‌സ് സ്‌പെക്ട്രം ബാൻഡും കമ്പനി പരിഷ്‌കരിച്ചു.

20 ടെലികോം സർക്കിളുകൾ

2020 മാർച്ചോടെ ബി‌എസ്‌എൻ‌എൽ 20 ടെലികോം സർക്കിളുകളിൽ 4 ജി സർവീസുകൾ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കൂടുതൽ സ്പെക്ട്രം അനുവദിക്കുന്നതിൽ കാലതാമസം നേരിടുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇത് അനുസരിച്ച് ഇന്ത്യയിലുനീളം 4ജി സേവനങ്ങൾ ആരംഭിക്കുന്നതിന് കൂടുതൽ സമയം എടുത്തേക്കും.

കൂടുതൽ വായിക്കുക: 4 മാസം വരെ സൌജന്യ സേവനവുമായി ബിഎസ്എൻഎൽ

Most Read Articles
Best Mobiles in India

Read more about:
English summary
It has been reported that the state-owned telco is launching its 4G services today (January 23) in Mangaluru city. BSNL has already launched the 4G services in four districts of Karnataka, now Mangaluru will be the fifth district to receive the service.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X