Home
News

മൊബൈല്‍ ടിവി എന്ന 'ഡിറ്റോ ടിവി ' യുമായി ബിഎസ്എന്‍എല്‍!

ബിഎസ്എന്‍എല്‍ ഈയിടെയാണ് മൊബൈല്‍ ഫോണില്‍ ടെലിവിഷന്‍ കാണാനുളള സേവനം തുടങ്ങിയത്.

By Asha Sreejith

ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) ഈയിടെയാണ് മൊബൈല്‍ ഫോണില്‍ ടെലിവിഷന്‍ കാണാനുളള സേവനം തുടങ്ങിയത്. ഈ സേവനം ഉപയോഗിക്കണമെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ബിഎസ്എന്‍എല്‍ ലാന്റ്‌ലൈന്‍, മൊബൈല്‍, ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി എന്നിവ ഉണ്ടായിരിക്കണം.

മൊബൈല്‍ ഫോണിന്റെ ചെറിയ ഹാന്‍സെറ്റുകളില്‍ എന്‍ഡി റ്റിവി, ആജ്തക്, ടൈംസ് നൗ, ടിവി 9, സൂം, ബിന്‍ഡാസ് എന്നീ ചാനലുകളാണ് ലഭിക്കുന്നത്. 'ടിവി ഇന്‍ മൊബൈല്‍' എന്ന ഈ വര്‍ഷം അവസാനത്തോടെ മുപ്പത്തി രണ്ട് ചാനലുകള്‍ കാണാമെന്ന് ബിഎസ്എന്‍എല്‍ പറയുന്നു.

മൊബൈല്‍ ടിവി എന്ന 'ഡിറ്റോ ടിവി ' യുമായി ബിഎസ്എന്‍എല്‍!

എന്നാല്‍ ബിഎസ്എന്‍എല്‍ന്റെ ജിഎസ്എം ഉപഭോക്താക്കള്‍ക്ക് പന്ത്രണ്ടു ചാനല്‍ വരെ കാണാമെന്ന അവസരമാണ് ലഭിച്ചിരിക്കുന്നത്.

രാജ്യത്തിന്റെ ചില മേഖലകളില്‍ ഇപ്പോള്‍ തന്നെ ഈ സേവനം ആരംഭിച്ചു കഴിഞ്ഞു.

ഈ സേവനം ലഭിക്കണമെങ്കില്‍ ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ ഡിറ്റോ ടിവി ആപ്പ് മൊബൈല്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. ഈ സേവനത്തിന് പ്രതിമാസം ഈടാക്കുന്നത് 20 രൂപയാണ്. ഇതു കൂടാതെ 223 രൂപയുടെ പ്രത്യേക താരിഫ് വൗച്ചറുകളും ലഭിക്കുന്നുണ്ട്. ഐഒഎസ്, ആന്‍ഡ്രോയിഡ് അതായത് മൊബൈല്‍, ടാബ്ലറ്റ്, ടിവി, പിസി എന്നിവയില്‍ ഈ സേവനം ലഭ്യമാണ്.

Best Mobiles in India

English summary
Bharat Sanchar Nigam Limited (BSNL) has just announced mobile TV service 'Ditto TV' and limited fixed mobile telephony service that virtually helps users turn their mobile devices into a cordless phone working in sync with landlines.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X