449 രൂപ മുതൽ വിലയുള്ള നാല് ഭാരത് ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകളുമായി ബി‌എസ്‌എൻ‌എൽ

|

നഷ്ടപ്പെടുന്ന വിപണി വിഹിതം നിലനിർത്താൻ പൊതുമേഖലാ സ്ഥാപനമായ ബി‌എസ്‌എൻ‌എൽ ബ്രോഡ്‌ബാൻഡ് മേഖലയിൽ പ്രവർത്തനം ശക്തമാക്കുകയാണ്. 449 രൂപ മുതൽ ആരംഭിക്കുന്ന നാല് ബ്രോഡ്ബാന്റ് പ്ലാനുകൾ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഒക്ടോബർ 1 മുതൽ ബി‌എസ്‌എൻ‌എല്ലിന്റെ പുതിയ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ ഉപയോക്താക്കൾക്ക് ലഭ്യമാകും. 399 രൂപ മുതൽ ആരംഭിക്കുന്ന ജിയോ ഫൈബറിന്റെ പുതിയ പ്ലാനുകളെ നേരിടാനുള്ള പ്ലാനുകളാണ് ബിഎസ്എൻഎൽ പുറത്തിറക്കിയിരിക്കുന്നത്.

നാല് ബ്രോഡ്‌ബാൻഡ് പ്ലാനുകൾ
 

ബി‌എസ്‌എൻ‌എൽ 449 രൂപ, 799 രൂപ, 999 രൂപ, 1,499 രൂപ എന്നീ നാല് ബ്രോഡ്‌ബാൻഡ് പ്ലാനുകളാണ് പുതുതായി അവതരിപ്പിച്ചത്. ബി‌എസ്‌എൻ‌എല്ലിന്റെ ഈ പ്ലാനുകൾ ഒരു പ്രൊമോഷണൽ‌ അടിസ്ഥാനത്തിലാണ് ലഭ്യമാക്കുന്നത്. ഒക്ടോബർ‌ 1 മുതൽ‌ 90 ദിവസത്തേക്കാണ് ഈ പ്ലാനുകൾ ലഭ്യമാകുക. ഇതിന് ശേഷം കമ്പനി ഇവ ഒഴിവാക്കുകയോ ലഭ്യത നീട്ടുകയോ ചെയ്യും. ബി‌എസ്‌എൻ‌എൽ ഈ ഭാരത് ഫൈബർ പ്ലാനുകൾ ചില നഗരങ്ങളിൽ മാത്രമാണ് ലഭ്യമാക്കുന്നത്.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട ദീർഘകാല പ്രീപെയ്ഡ് പ്ലാനുകൾ

449 രൂപയുടെ പ്ലാൻ

449 രൂപയുടെ പ്ലാൻ

449 രൂപ വിലയുള്ള പ്ലാനിനെ ‘ഫൈബർ ബേസിക്' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ പ്ലാനിലൂടെ 3.3 ടിബി അഥവാ 3300 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 30 എംബിപിഎസ് വേഗതയും ഈ പ്ലാനിലൂടെ ലഭിക്കും. എഫ്യുപി ലിമിറ്റ് കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 2 Mbps ആയി കുറയും. ആൻഡമാൻ നിക്കോബാർ സർക്കിൾ ഒഴികെയുള്ള എല്ലാ സർക്കിളുകളിലും ഈ പ്ലാൻ ലഭ്യമാണ്. ഈ പ്ലാൻ‌ തിരഞ്ഞെടുക്കുന്ന ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾ‌ക്ക് ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിനും അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ആനുകൂല്യവും ലഭിക്കും.

799 രൂപയുടെ പ്ലാൻ

799 രൂപയുടെ പ്ലാൻ

ബിഎസ്എൻഎൽ പുതുതായി അവതരിപ്പിച്ച ബ്രോഡ്ബാന്റ് പ്ലാനുകളിൽ രണ്ടാമത്തേത് പ്രതിമാസം 799 രൂപ വിലവരുന്ന പ്ലാനാണ്. ഈ പ്ലാനിലൂടെ 3300 ജിബി അഥവാ 3.3 ടിബി ഡാറ്റയാണ് ലഭിക്കുന്നത്. 100 എംബിപിഎസ് വേഗതയും ഈ പ്ലാനിലൂടെ ലഭിക്കും. ബിഎസ്എൻഎൽ ഫൈബർ വാല്യൂ പ്ലാനാണ് ഇത്. സൌജന്യ ലാൻഡ്‌ലൈൻ കോളിങ് ലഭിക്കുന്ന പ്ലാനിൽ നൽകിയിരിക്കുന്ന ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ ഇന്റർനെറ്റ് സ്പീഡ് 2 എം‌ബി‌പി‌എസ് ആയി മാറും.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എല്ലിന്റെ വർക്ക് അറ്റ് ഹോം, 499 രൂപ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ ഡിസംബർ വരെ ലഭിക്കും

999 രൂപയുടെ പ്ലാൻ
 

999 രൂപയുടെ പ്ലാൻ

999 രൂപയുടെ ബി‌എസ്‌എൻ‌എൽ ഫൈബർ പ്രീമിയം ബ്രോഡ്‌ബാൻഡ് പ്ലാൻ 999 രൂപയുടെ ജിയോ ഫൈബർ പ്ലാനിനെ നേരിടാനുള്ള പ്ലാനാണ്. എഫ്‌യുപി ലിമിറ്റിന് ശേഷം ജിയോ ഫൈബർ 1 എം‌ബി‌പി‌എസ് സ്പീഡിലുള്ള ഡാറ്റ നൽകുമ്പോൾ ഈ പ്ലാൻ എഫ്യുപി ലിമിറ്റിന് ശേഷം 2എംബിപിഎസ് വേഗതയിലുള്ള ഇന്റർനെറ്റാണ് നൽകുന്നത്. ഈ പ്ലാനിലൂടെ 3.3 ടിബി ഡാറ്റ 200 എംബിപിഎസ് വേഗതയിൽ ഉപയോക്താക്കൾക്ക് ലഭിക്കും.

1,499 രൂപയുടെ പ്ലാൻ

1,499 രൂപയുടെ പ്ലാൻ

99 രൂപയുടെ ബി‌എസ്‌എൻ‌എൽ ഫൈബർ അൾട്രാ ബ്രോഡ്‌ബാൻഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 300 എം‌ബി‌പി‌എസ് വേഗതയിലുള്ള ഇന്റർനെറ്റാണ് ലഭിക്കുന്നത്.ബി‌എസ്‌എൻ‌എല്ലിന്റെ ഏറ്റവും വില കൂടിയ പ്ലാനാണ് ഇത്. 4 ടിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ബി‌എസ്‌എൻ‌എൽ ഫൈബർ പ്രീമിയം, ഫൈബർ അൾട്രാ പ്ലാനുകൾ ഡിസ്നി + ഹോട്ട്സ്റ്റാർ പ്രീമിയം മെമ്പർഷിപ്പ് നൽകുന്നുണ്ട്.

കൂടുതൽ വായിക്കുക: 2 ജിബി ഡാറ്റയും സൌജന്യ കോളിങുമായി ബിഎസ്എൻഎല്ലിന്റെ പുതിയ 49 രൂപ പ്ലാൻ

Most Read Articles
Best Mobiles in India

Read more about:
English summary
BSNL has introduced four broadband plans starting from Rs 449. New plans Priced at Rs 449, Rs 799, Rs 999 and Rs 1,499.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X