Home
News

BSNL Prepaid Plans: ബിഎസ്എൻഎൽ 97 രൂപയ്ക്കും 365 രൂപയ്ക്കും പുതിയ പ്ലാനുകൾ ആരംഭിച്ചു

ടെലിക്കോം രംഗത്തെ കടുത്ത മത്സരത്തിൽ ശക്തമായി നിലനിൽക്കാനും സ്വകാര്യ കമ്പനികളെ പ്രതിരോധിക്കാനുമായി ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബി‌എസ്‌എൻ‌എൽ) ഉപഭോക്താക്കൾക്കായി രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകൾ പ്രഖ്യാപിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള ഈ ടെലികോം ഓപ്പറേറ്റർ 97 രൂപയുടെയും 365 രൂപയുടെയും പ്രീപെയ്ഡ് പ്ലാനുകളാണ് അവതരിപ്പിച്ചത്. ടെലിക്കോം രംഗത്തെ ഭീമന്മാരെല്ലാം മികച്ച പ്ലാനുകളുമായി ഉപയോക്താക്കളെ ആകർഷിക്കുന്ന സമയത്താണ് കടക്കെണിയിൽ നിന്നും തിരിച്ചു വരാനുള്ള ശ്രമം നടത്തുന്ന ബിഎസ്എൻഎല്ലിൻറെ പുതിയ പ്ലാനുകൾ പുറത്തിറങ്ങിയിരിക്കുന്നത്.

97 രൂപയുടെ പ്ലാൻ

97 രൂപയുടെ പ്ലാൻ പരിശോധിച്ചാൽ, ഈ പ്ലാനിന് 18 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. പ്ലാൻ കാലാവധി വരെ എല്ലാ ദിവസവും 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. മുഴുവൻ വാലിഡിറ്റി കാലയളവിലേക്കുമായി ഉപയോക്താക്കൾക്ക് 36 ജിബി ഡാറ്റയാണ് ലഭിക്കുക. ഇതുകൂടാതെ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് പ്രതിദിനം 250 മിനിറ്റ് സൌജന്യ കോളുകളും ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ദിവസവും കൂടുതൽ ഡാറ്റ ആവശ്യമുള്ളതും അധികം കാലം ഓഫർ ആവശ്യമില്ലാത്തതുമായ ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് ഇത്.

365 രൂപയുടെ പുതിയ പ്ലാൻ

365 രൂപയുടെ പുതിയ പ്ലാൻ പരിശോധിച്ചാൽ, ഈ പാക്കിന് 60 ദിവസത്തെ വാലിഡിറ്റിയാണ് കമ്പനി നൽകുന്നത്. കൂടാതെ വാലിഡിറ്റി കാലയളവിൽ മുഴുവനും ദിവസവും 2 ജിബി ഡാറ്റയും ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നു. അതായത് ഉപയോക്താക്കൾക്ക് വാലിഡിറ്റി കാലയളവിൽ മൊത്തത്തിൽ 120 ജിബി ഡാറ്റ ലഭിക്കും. പ്ലാനിലൂടെ 250 മിനിറ്റ് കോളുകളും ഉപയോക്താക്കൾക്ക് ലഭിക്കും. രണ്ട് മാസത്തേക്കായി പ്ലാൻ ആവശ്യമുള്ളവർക്കും കൂടുതൽ ഡാറ്റ ഉപയോഗിക്കുന്നവർക്കും ഈ പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്.

പ്രാധാന്യം ഡാറ്റയ്ക്ക്

ബിഎസ്എൻഎൽ പുതുതായി അവതരിപ്പിച്ച 97 രൂപയുടെയും 365 രൂപയുടെയും പ്ലാനുകൾ തമിഴ്‌നാട്, ചെന്നൈ, കേരളം അടക്കമുള്ള സർക്കിളുകളിൽ ലഭ്യമാണ്. കൂടുതൽ ഡാറ്റ ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനുകളാണിത്. കോളുകളെക്കാളും കൂടുതൽ പ്രാധാന്യം ഡാറ്റയ്ക്ക് നൽകിയാണ് കമ്പനി ഈ പ്ലാൻ പുറത്തിറക്കിയിരിക്കുന്നത്. 2 ജിബി ഡാറ്റ പ്രതിദിനം ലഭിക്കുക എന്നത് ലഭ്യമായതിൽ വച്ച് മികച്ച ഡാറ്റാ പ്ലാൻ തന്നെയാണ്. ഇരു പ്ലാനുകളുടെയും വാലിഡിറ്റി പരിശോധിച്ച് ഡാറ്റ കൂടുതൽ ആവശ്യമുള്ള ആളുകൾക്ക് പ്ലാൻ തിരഞ്ഞെടുക്കാം.

997 രൂപയുടെ ദീർഘകാല പ്രീപെയ്ഡ് പ്ലാൻ

ഇതിന് മുമ്പ് സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം ഓപ്പറേറ്ററായ ബിഎസ്എൻഎൽ 997 രൂപയുടെ ദീർഘകാല പ്രീപെയ്ഡ് പ്ലാൻ ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിരുന്നു. 997 രൂപയുടെ പ്ലാൻ 180 ദിവസത്തെ സാധുതയുള്ള പ്ലാനാണ്. ഈ പ്ലാനിൽ 3 ജിബി 2 ജി / 3 ജി / 4 ജി ഡാറ്റ ദിവസവും ലഭ്യമാക്കുന്നു. ഡാറ്റ എഫ്യുപി എത്തിയ ശേഷം വേഗത 80 കെബിപിഎസായി കുറയും എന്നതാണ് ഈ പ്ലാനിൽ ശ്രദ്ധിക്കേണ്ട കാര്യം. ബി‌എസ്‌എൻ‌എല്ലിൻറെ ഈ പ്ലാനിലൂടെ രണ്ട് മാസത്തേക്ക് പേഴ്സണലൈസ്ഡ് റിംഗ്ബാക്ക് ടോൺ (പി‌ആർ‌ബിടി) ആനുകൂല്യവും വാഗ്ദാനം ചെയ്യുന്നുണ്ട്.

അൺലിമിറ്റഡ് വോയിസ് കോളിങ്

997 രൂപയുടെ മറ്റൊരു പ്രധാന സവിശേഷത അൺലിമിറ്റഡ് വോയിസ് കോളിങ്ങാണ്. മുംബൈ, ദില്ലി സർക്കിളുകൾ ഉൾപ്പെടെ ഏത് നെറ്റ്‌വർക്കിലേക്കും ഇത് പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് വാഗ്ദാനം ചെയ്യുന്നു (പ്രതിദിനം 250 മിനിറ്റ് എഫ്‌യുപി ഉപയോഗിച്ച്). ഇതുകൂടാതെ, മുഴുവൻ വാലിഡിറ്റി കാലയളവിനും പ്രതിദിനം 100 എസ്എംഎസുകളും പ്ലാൻ നൽകുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
Bharat Sanchar Nigam Limited (BSNL) has announced two new prepaid plans for its customers. The state-owned telecom operator has introduced Rs 97 and Rs 365 prepaid plans in the country.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X