ജിയോഫൈബറിനെ നേരിടാൻ ബിഎസ്എൻഎൽ ട്രിപ്പിൾ പ്ലേ ബ്രോഡ്ബാൻറ് പ്ലാനുകൾ അവതരിപ്പിച്ചു

|

റിലയൻസ് ജിയോ ഫൈബർ മികച്ച പ്ലാനുകളുമായി വിപണി കീഴടക്കുമ്പോൾ അതിനെ പ്രതിരോധിക്കാനും വിപണിയിൽ ശക്തമായ മത്സരത്തോടെ പിടിച്ചു നിൽക്കാനുമാണ് പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിൻറെ ശ്രമങ്ങൾ. ഇതിൻറെ ഭാഗമായി ബി‌എസ്‌എൻ‌എൽ 10 ട്രിപ്പിൾ പ്ലേ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ട്രിപ്പിൾ പ്ലേ പ്ലാനുകൾ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നതിനായി കമ്പനി ശ്രീ ദേവി ടെലിവിഷനുമായി (എസ്ഡിവി) കരാറിലെത്തി. ഈ പ്ലാനുകളിൽ ഉപയോക്താക്കൾക്ക് കേബിൾ ടിവി, ബ്രോഡ്‌ബാൻഡ്, ലാൻഡ്‌ലൈൻ സേവനം എന്നിവ ലഭ്യമാക്കും.

ഭാരത് ഫൈബർ ബ്രോഡ്ബാൻഡ്

ടെലികോം ടോക്ക് റിപ്പോർട്ട് അനുസരിച്ച് എല്ലാ പുതിയ പ്ലാനുകളും ഭാരത് ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകൾക്ക് കീഴിലാണ് ആരംഭിക്കുന്നതെങ്കിലും നോൺ ഭാരത് ഫൈബർ ഉപയോക്താക്കൾക്ക് നോൺ ഭാരത് ഫൈബർ പ്ലാനുകളിൽ നിന്ന് മൂന്ന് പ്ലാനുകൾ സ്വന്തമാക്കാം. എന്നിരുന്നാലും, ഉപയോക്താവിന് കേബിൾ ടിവി വേണമെങ്കിൽ അധികമായി 243 രൂപ നൽകി (നോൺ ഭാരത് ഫൈബർ പ്ലാനുകൾ) ഈ സേവനം സ്വന്തമാക്കാൻ സാധിക്കും. ബി‌എസ്‌എൻ‌എൽ ട്രിപ്പിൾ-പ്ലേ ബ്രോഡ്‌ബാൻഡ് പ്ലാനുകളുടെ വിശദാംശങ്ങളിലേക്ക് കടക്കാം.

10 പ്ലാനുകൾ
 

ഈ 10 പ്ലാനുകളിൽ ഫൈബ്രോ കോംബോ യുഎൽഡി 645 സിഎസ് 95, ഫൈബ്രോ കോംബോ യുഎൽഡി സിഎസ് 96, ഫൈബ്രോ കോംബോ യുഎൽഡി 2795 സിഎസ്, 20 രൂപ, 849 രൂപ, 1,277 രൂപ, 2,499 രൂപ, 4,499 രൂപ, 5,999 രൂപ, 9,999 രൂപ, 16,999 രൂപ എന്നീ പ്ലാനുകളാണ് ഉൾപ്പെടുന്നത്. 243 രൂപയ്ക്ക് ഡിഎസ് പാക്ക് 2, 333 രൂപയ്ക്ക് എസ്ഡിഎസ് പാക്ക് 2 പ്ലസ് ഉൾപ്പെടെ ഏഴ് കേബിൾ ടിവി പ്ലാനുകൾ അവതരിപ്പിക്കുമെന്നും എസ്ഡിവി പ്രഖ്യാപിച്ചു. , 333 രൂപയുടെ എസ്ഡിഎസ് എച്ച്ഡി പായ്ക്ക്, 333 രൂപയുടെ തന്നെ എസ്ഡിഎസ് എച്ച്ഡി പായ്ക്ക് പ്ലസ്, 351 രൂപയുടെ എസ്ഡിഎസ് പായ്ക്ക് 4, 315 രൂപയ്ക്ക് എസ്ഡിഎസ് പായ്ക്ക് 5, 360 രൂപയുടെ എസ്ഡിഎസ് പാക്ക് 6 എന്നിവയും കമ്പനി ലഭ്യമാക്കും.

കൂടുതൽ വായിക്കുക : 5 മിനിറ്റിനു മുകളിലുള്ള ഓരോ വോയ്‌സ് കോളിനും ബി‌.എസ്‌.എൻ‌.എൽ പണം ക്രെഡിറ്റ് ചെയ്യുംകൂടുതൽ വായിക്കുക : 5 മിനിറ്റിനു മുകളിലുള്ള ഓരോ വോയ്‌സ് കോളിനും ബി‌.എസ്‌.എൻ‌.എൽ പണം ക്രെഡിറ്റ് ചെയ്യും

645 രൂപ

ഇതിലൊരു ക്യാച്ച് ഉള്ളത് അടിസ്ഥാന പദ്ധതിയുടെ വില 645 രൂപയാണ് എന്നുള്ളതാണ്. കേബിൾ ടിവി ഓപ്പറേറ്ററിൽ നിന്നുള്ള എസ്ഡിഎസ് പാക്ക് 2 എന്നിവ 243 രൂപയ്ക്ക് ലഭ്യമാണ്. ഇതിൽ 18 ശതമാനം ജിഎസ്ടിയും ഉൾപ്പെടുന്നു. അതിനാൽ ഉപഭോക്താക്കൾ പ്രതിമാസം 1,092 രൂപ നൽകേണ്ടി വരുന്നു. ഈ ട്രിപ്പിൾ പ്ലേ പ്ലാനുകൾക്ക് കീഴിൽ ബി‌എസ്‌എൻ‌എൽ മൂന്ന് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്നതിൽ സംശയമില്ല. ജിയോ ഫൈബറിന്റെ പ്ലാനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പുതുതായി ആരംഭിച്ച ഈ പ്ലാനുകൾ താങ്ങാനാകില്ല. കൂടാതെ, ഈ പദ്ധതികൾ വിശാഖപട്ടണത്ത് മാത്രമേ ഇപ്പോൾ ലഭ്യമാകുന്നുള്ളു.

ജിയോ ഫൈബർ

മറുവശത്ത് ജിയോ ഫൈബറിന്റെ പ്ലാനുകൾ മിക്കവാറും എല്ലാ സർക്കിളുകളിലും ലഭ്യമാണ്, ഇതിന്റെ അടിസ്ഥാന പ്ലാൻ വില 699 രൂപയാണ്. ഇതിൽ 100 എം‌ബി‌പി‌എസ് വേഗതയിൽ 50 ജിബി അധിക ഡാറ്റയോടുകൂടിയ 100 ജിബി ഡാറ്റ ജിയോ വാഗ്ദാനം ചെയ്യുന്നു. ഒപ്പം സൗജന്യ കോളുകൾ, 999 രൂപയുടെ അഞ്ച് ഡിവൈസുകൾ വരെയുള്ളവയ്ക്ക് ഡിവൈസ് സെക്യൂരിറ്റി എന്നിവയും നൽകുന്നു. മൂന്ന് മാസത്തേക്ക് ജിയോ സിനിമ, ജിയോ സാവൻ എന്നിവയിലേക്കുള്ള ആക്സസും കമ്പനി നൽകുന്നുണ്ട്. അതിനാൽ തന്നെ ബിഎസ്എൻഎല്ലിൻറെ പദ്ധതിയേക്കാൾ ഉപയോക്താക്കളെ ആകർഷിക്കുക റിലയൻസ് ജിയോ ഫൈബറിന്റെ പദ്ധതികളായിരിക്കും.

Best Mobiles in India

English summary
Taking on Reliance JioFiber, BSNL has announced the launch of 10 Triple- Play broadband plans. The company has partnered with Sri Devi Television (SDV) to offer users with triple-play plans. Under these plans, users will get cable TV, broadband, and landline service.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X