4ജി ഇല്ലാതിരുന്നിട്ടും ബിഎസ്എൻഎല്ലിലേക്ക് ഉപയോക്താക്കളുടെ ഒഴുക്ക്

|

ഇന്ത്യൻ ടെലികോം വിപണിയിൽ മുന്നേറുന്ന റിലയൻസ് ജിയോയെ കൂടാതെ കഴിഞ്ഞ മൂന്ന് വർഷമായി പുതിയ വരിക്കാരെ ചേർക്കുന്ന ഒരേയൊരു ഓപ്പറേറ്റർ ബി‌എസ്‌എൻ‌എൽ ആണ്. റിലയൻസ് ജിയോ ആരംഭിച്ചതിനുശേഷം ഓരോ മാസവും അഞ്ച് ദശലക്ഷത്തിലധികം പുതിയ ഉപയോക്താക്കളെ ചേർക്കുന്നു. വെറും 3.5 വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഏറ്റവും ശക്തമായ ടെലിക്കോം കമ്പനിയായി ജിയോ മാറി. 4 ജി സേവനങ്ങൾ ഇല്ലാതിരുന്നിട്ടും ബി‌എസ്‌എൻ‌എല്ലിലേക്ക് ഉപയോക്താക്കൾ കടന്ന് വരുന്നുവെന്നത് അത്ഭുതമാണ്.

 

ബിഎസ്എൻഎൽ നെറ്റ്വർക്ക്

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഓരോ മാസവും കുറഞ്ഞത് ഒരു ലക്ഷം പുതിയ ഉപയോക്താക്കളെയാണ് ബിഎസ്എൻഎൽ നെറ്റ്വർക്കിലേക്ക് ചേർക്കുന്നത്. താങ്ങാനാവുന്ന താരിഫ് പ്ലാനുകളും സേവനവുമാണ് ഉപയോക്താക്കളെ ആകർഷിക്കുന്നത് എന്നാണ് നിഗമനം. ബ്രോഡ്ബാന്റ് സെഗ്‌മെന്റിലെ മത്സരം വർദ്ധിച്ചതുകൊണ്ട് ബിഎസ്എൻഎല്ലിന് എല്ലാ മാസവും വയർഡ് ബ്രോഡ്‌ബാൻഡ് ഉപയോക്താക്കളെ നഷ്ടപ്പെടുന്നു. ബി‌എസ്‌എൻ‌എല്ലിന്റെ വയർ‌ഡ് ബ്രോഡ്‌ബാൻഡ് സബ്‌സ്‌ക്രൈബർ ബേസ് 10 ദശലക്ഷമായിരുന്നു. എന്നാലിപ്പോൾ ഏറ്റവും പുതിയ ട്രായ് സബ്‌സ്‌ക്രിപ്‌ഷൻ ഡാറ്റ പ്രകാരം വരിക്കാരുടെ എണ്ണം 8.51 ദശലക്ഷമായി കുറഞ്ഞു.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ
 

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അടുത്തിടെ 2019 നവംബർ മാസത്തിലെ പ്രതിമാസ സബ്സ്ക്രിപ്ഷൻ ഡാറ്റ പുറത്തിറക്കിയിരുന്നു. ഈ കണക്ക് പ്രകാരം 341,722 പുതിയ ഉപയോക്താക്കളെ ബി‌എസ്‌എൻ‌എൽ ചേർത്തിട്ടുണ്ട്. 2019 നവംബർ 30 അവസാനത്തോടെ മൊത്തം ടെലികോം വരിക്കാരുടെ എണ്ണം 1154.39 ദശലക്ഷമായി മാറി. അതിൽ ബി‌എസ്‌എൻ‌എല്ലിന് 10.19% വിപണി വിഹിതമുണ്ട്. ഇതിനർത്ഥം ടെൽകോയുടെ മൊത്തം വരിക്കാരുടെ എണ്ണം 117.6 ദശലക്ഷമാണ്. സ്വകാര്യ ടെൽകോകളുടെ പ്രീപെയ്ഡ് താരിഫ് വർദ്ധനവ് കാരണം 2019 ഡിസംബർ മാസത്തിൽ ബി‌എസ്‌എൻ‌എല്ലിന് 120 ദശലക്ഷം ഉപയോക്തൃ എണ്ണം കടക്കാൻ കഴിഞ്ഞേക്കും.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ ലാന്റ് ലൈനിൽ നിന്ന് കോളുകൾ വിളിച്ചാൽ ബില്ലിൽ 50 രൂപ വരെ ലാഭിക്കാംകൂടുതൽ വായിക്കുക: ബിഎസ്എൻഎൽ ലാന്റ് ലൈനിൽ നിന്ന് കോളുകൾ വിളിച്ചാൽ ബില്ലിൽ 50 രൂപ വരെ ലാഭിക്കാം

നവംബർ മാസം

കണക്കുകൾ പ്രകാരം നവംബർ മാസത്തിൽ റിലയൻസ് ജിയോ 5.6 ദശലക്ഷം പുതിയ ഉപയോക്താക്കളെയും ഭാരതി എയർടെൽ 1.6 ദശലക്ഷം പുതിയ ഉപഭോക്താക്കളെയും ചേർത്തു. വോഡഫോൺ ഐഡിയയ്ക്ക് 36.4 ദശലക്ഷം ഉപയോക്താക്കളെ നഷ്ടപ്പെട്ടു. ഇത് വോഡാഫോണിന്റെ വരിക്കാരുടെ എണ്ണത്തെയും മൊത്തത്തിലുള്ള ടെലികോം വരിക്കാരുടെ എണ്ണത്തെയും ഗണ്യമായി കുറച്ചു.

4 ജി

ബി‌എസ്‌‌എൻ‌എൽ എല്ലാ മാസവും പുതിയ വരിക്കാരെ ചേർക്കുന്നത് ആശ്ചര്യമായി തോന്നാം. കമ്പനിക്ക് നിലവിൽ 4 ജി സേവനങ്ങളൊന്നുമില്ല. ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവ മിനിമം റീചാർജ് സ്കീം ആരംഭിച്ചതിനുശേഷം ബി‌എസ്‌എൻ‌എല്ലിന്റെ വരിക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് കണ്ടുതുടങ്ങി. ഏറ്റവും പുതിയ താരിഫ് വർദ്ധനയ്ക്ക് ശേഷവും ഡാറ്റാ താരിഫ് വിഭാഗത്തിൽ റിലയൻസ് ജിയോയ്ക്ക് മേൽക്കൈയുണ്ട്. എന്നാൽ ജിയോയുടെ ഓഫ്-നെറ്റ് വോയ്‌സ് കോളുകൾക്കുള്ള പരിധി കമ്പനിക്ക് തിരിച്ചടിയാണ്. ഈ ഒറ്റ കാരണം കൊണ്ട് ജിയോ ഉപഭോക്താക്കൾ ബി‌എസ്‌എൻ‌എൽ, ഭാരതി എയർടെൽ നെറ്റ്‌വർക്കുകളിലേക്ക് മാറുന്നു.

3 ജി മൊബൈൽ താരിഫുകൾ

താങ്ങാനാവുന്ന 3 ജി മൊബൈൽ താരിഫുകൾക്കൊപ്പം, ഉപയോക്താക്കളെ ആകർഷിക്കുന്നതിനായി ബി‌എസ്‌എൻ‌എൽ പരിമിതമായ വാലിഡിറ്റിയുള്ള ഓഫറുകളും അധിക ഡാറ്റ ഓഫറുകളും മറ്റും നൽകുന്നുണ്ട്. എല്ലാ ടെലിക്കോം കമ്പനികളും ഡിസംബറിൽ വില വർദ്ധനവ് നടപ്പാക്കിയപ്പോൾ ബിഎസ്എൻഎൽ താരിഫ് നിരക്കുകൾ വർദ്ധിപ്പിക്കാൻ തയ്യാറായില്ല. വാലിഡിറ്റി കുറച്ചും പ്ലാനുകളിൽ ചെറിയ മാറ്റം വരുത്തിയുമാണ് കമ്പനി ഉപയോക്താവിൽ നിന്നുള്ള വരുമാനം വർദ്ധിപ്പിച്ചത്. എന്തായാലും ഇത് കമ്പനിക്ക് ഗുണമായി മാറുമെന്ന് ഉറപ്പാണ്.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ 365 ദിവസം വാലിഡിറ്റിയുള്ള പ്ലാനിന്റെ നിരക്ക് കുറച്ചുകൂടുതൽ വായിക്കുക: ബിഎസ്എൻഎൽ 365 ദിവസം വാലിഡിറ്റിയുള്ള പ്ലാനിന്റെ നിരക്ക് കുറച്ചു

Best Mobiles in India

Read more about:
English summary
Apart from Reliance Jio in the Indian telecom market, the only operator to add new subscribers over the last three years was state-run BSNL. Thanks to the aggressive approach, Reliance Jio added more than five million new users every month since its launch, which made it the leading telecom operator in just 3.5 years. Coming back to BSNL, it has been adding at least one lakh new users every month over the last three years, despite lacking 4G services.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X