സ്വകാര്യ കമ്പനികളെ നേരിടാൻ മൂന്ന് പ്ലാനുകൾക്ക് വില കുറച്ച് ബിഎസ്എൻഎൽ

|

പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ സ്വകാര്യ കമ്പനികളോട് മത്സരിക്കാൻ തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളിൽ നിരന്തരം മാറ്റങ്ങൾ വരുത്തുകയും ആകർഷകമായ ആനുകൂല്യങ്ങൾ നൽകുകയും ചെയ്യുന്ന ടെലിക്കോം ഓപ്പറേറ്ററാണ്. ഇപ്പോഴിതാ ബിഎസ്എൻഎൽ മൂന്ന് പ്രീപെയ്ഡ് പ്ലാനുകളിൽ മാറ്റം വരുത്തിയിരിക്കുകയാണ്. 100 രൂപയിൽ താഴെ വിലയുള്ള മൂന്ന് പ്ലാനുകൾക്കാണ് കമ്പനി വില കുറച്ചിരിക്കുന്നത്. ഈ മൂന്ന് പ്ലാനുകളും സ്പെഷ്യൽ താരിഫ് വൗച്ചറുകളാണ്. 56 രൂപ, 57 രൂപ, 58 രൂപ നിരക്കുകളിലുള്ള എസ്ടിവികൾക്കാണ് വില കുറച്ചിരിക്കുന്നത്. വില കുറച്ചുവെങ്കിലും ആനുകൂല്യങ്ങളുടെയും വാലിഡിറ്റിയുടെയും കാര്യത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല.

പ്രീപെയ്ഡ്

ബിഎസ്എൻഎല്ലിന്റെ പുതുക്കിയ പ്രീപെയ്ഡ് പ്ലാനുകൾ ബിഎസ്എൻഎൽ വെബ്സൈറ്റ് വഴിയോ മറ്റേതെങ്കിലും തേർഡ് പാർട്ടി ആപ്പുകൾ വഴിയോ റീചാർജ് ചെയ്യാം. ഈ പ്ലാനുകൾ കേരളം അടക്കമുള്ള തിരഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമേ ലഭ്യമാകൂ. രാജ്യത്തെ എല്ലാ വരിക്കാർക്കും ഇത് ലഭ്യമാവുകയില്ല. വൈകാതെ എല്ലാ സർക്കിളുകളിലും ബിഎസ്എൻഎൽ ഈ പ്ലാനുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം. കുറഞ്ഞ നിരക്കിൽ പ്ലാനുകൾ നൽകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം ഓപ്പറേറ്ററായ റിലയൻസ് ജിയോയോട് മത്സരിക്കാനായിട്ടാണ് ബിഎസ്എൻഎൽ തങ്ങളുടെ പ്ലാനുകൾക്ക് വില കുറച്ചിരിക്കുന്നത്.

പുതുക്കിയ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ

പുതുക്കിയ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ

ബിഎസ്എൻഎല്ലിന്റെ 56 രൂപ വിലയുള്ള എസ്ടിവി ഇപ്പോൾ 2 രൂപ കുറവിൽ ലഭ്യമാകും. അതായത് ഈ പ്ലാനിനായി ഇനി 54 രൂപ നൽകിയാൽ മതിയാകും. ഈ പ്ലാൻ 8 ദിവസത്തെ വാലിഡിറ്റിയും 5600 സെക്കന്റ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നു. ബിഎസ്എൻഎൽ 57 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിനും വിലകുറച്ചിട്ടുണ്ട്. 1 രൂപയാണ് ഈ പ്ലാനിന് കുറച്ചിരിക്കുന്നത്. ഇനി മുതൽ 57 രൂപ എസ്ടിവി 56 രൂപയ്ക്ക് ലഭിക്കും. ഈ പ്ലാൻ 10 ജിബി ഡാറ്റയും സിംഗ് എന്റർടൈൻമെന്റ് മ്യൂസിക്കിന്റെ സൗജന്യ സബ്സ്ക്രിപ്ഷനും 10 ദിവസത്തെ വാലിഡിറ്റിയും ഈ പ്ലാൻ നൽകുന്ന ആനുകൂല്യങ്ങളാണ്.

200 എംബിപിഎസ് വേഗതയുള്ള ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് പ്ലാനുകൾ200 എംബിപിഎസ് വേഗതയുള്ള ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് പ്ലാനുകൾ

58 രൂപ എസ്ടിവി

ബിഎസ്എൻഎൽ 58 രൂപ എസ്ടിവിക്കും 1 രൂപയാണ് ടെലിക്കോം കമ്പനി കുറച്ചിരിക്കുന്നത്. ഇതോടെ ഈ പ്ലാനിന്റെ വില 57 രൂപയായി കുറഞ്ഞു. ഈ പ്ലാൻ പ്രീപെയ്ഡ് ഇന്റർനാഷണൽ റോമിങ് പായ്ക്കാണ്. 30 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ഈ പുതുക്കിയ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളിലേതെങ്കിലും റീചാർജ് ചെയ്യാനായി വരിക്കാർ അവരുടെ ഫോണിൽ നിന്ന് 123 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചാൽ മതി. അതല്ലെങ്കിൽ ബിഎസ്എൻഎൽ ഔദ്യോഗിക വെബ്സൈറ്റോ മൈ ബിഎസ്എൻഎൽ മൊബൈൽ ആപ്പോ മറ്റേതെങ്കിലും തേർഡ് പാർട്ടി ആപ്പോ വഴിയും റീചാർജ് ചെയ്യാൻ സാധിക്കും.

പ്രീപെയ്ഡ് ഇന്റർനാഷണൽ റോമിങ്

ഈ മൂന്ന് പ്രീപെയ്ഡ് പ്ലാനുകളിൽ വരുത്തിയ മാറ്റത്തിനൊപ്പം ബിഎസ്എൻഎൽ അതിന്റെ നെറ്റ്‌വർക്കിൽ പ്രീപെയ്ഡ് ഇന്റർനാഷണൽ റോമിങ് എനേബിൾ ചെയ്തിട്ടുണ്ട്. ഇതുവഴി ഉപയോക്താക്കൾക്ക് അധികമായി 50 രൂപ നൽകിക്കൊണ്ട് ഈ ആനുകൂല്യം നേടാൻ സാധിക്കുന്നു. ഇത് പ്രയോജനപ്പെടുത്തുന്നതിനും ഈ അന്താരാഷ്ട്ര റോമിങ് സേവനം ആക്ടിവേറ്റ് ചെയ്യുന്നതിനും ഉപഭോക്താക്കൾ ബിഎസ്എൻഎല്ലിന്റെ അടുത്തുള്ള ഉപഭോക്തൃ സേവന കേന്ദ്രത്തിൽ അവരുടെ ഐഡി പ്രൂഫ് സമർപ്പിക്കുകയും ഒരു അപേക്ഷാ ഫോം പൂരിപ്പിച്ച് നൽകുകയും ചെയ്യണം.

സൌജന്യ 4ജി സിം കാർഡ്

സൌജന്യ 4ജി സിം കാർഡ്

ബിഎസ്എൻഎൽ ഏറെ ശ്രദ്ധ കൊടുക്കുന്ന സർക്കിളുകളിൽ ഒന്നാണ് കേരളം. അതുകൊണ്ട് തന്നെ അടുത്തിലെ കേരളത്തിൽ 4ജി സിം കാർഡ് സൌജന്യമായി നൽകുന്ന ഓഫർ കമ്പനി ഡിസംബർ വരെ നീട്ടി നൽകിയിരുന്നു. ഇന്ത്യയിൽ ബിഎസ്എൻഎൽ 4ജി ലഭ്യമാകുന്ന അപൂർവ്വം സർക്കിളുകളിൽ ഒന്നാണ് കേരളം. ബിഎസ്എൻഎല്ലിന്റെ ഓഫർ അനുസരിച്ച് പുതിയ ഉപഭോക്താക്കൾക്കും മൊബൈൽ നമ്പർ പോർട്ടബിലിറ്റി ചെയ്യുന്ന ആളുകൾക്കും സൗജന്യ 4ജി സിം കാർഡുകൾ ലഭിക്കും. ഈ സൌജന്യ 4ജി സിം കാർഡ് ഓഫർ ആരംഭിച്ചത് ഈ വർഷം ഏപ്രിലിലാണ്. കുറച്ച് മാസങ്ങൾ മാത്രമായിരുന്നു ഓഫറിന് നൽകിയിരുന്ന കാലാവധി. പിന്നീട് ഇത് സെപ്റ്റംബർ വരെ നീട്ടി. സെപ്റ്റംബറിൽ ഈ ഓഫർ പുതുക്കുകയും 2021 ഡിസംബർ 31 വരെ ലഭ്യമാക്കുകയും ചെയ്തിരിക്കുകയാണ് കമ്പനി.

ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ എന്നിവയുടെ 250 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ എന്നിവയുടെ 250 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ

Best Mobiles in India

English summary
BSNL has made changes in three prepaid plans. The company has reduced the price of STVs at Rs 56, Rs 57 and Rs 58.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X