10 ജിബി ഡാറ്റ നൽകുന്ന പുതിയ 147 രൂപ പ്ലാനുമായി ബിഎസ്‌എൻഎൽ
സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ പുതിയൊരു പ്രീപെയ്ഡ് പ്ലാൻ കൂടി അവതരിപ്പിച്ചു. 147 രൂപയാണ് പുതിയ പ്രീപെയ്ഡ് പ്ലാനിന്റെ വില. ഡാറ്റയും കോളിംഗ് ആനുകൂല്യങ്ങളും ആവശ്യമുള്ള ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ബിഎസ്എൻഎൽ പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് 1 മുതൽ 31 വരെ ചില പ്ലാനുകൾ റീചാർജ് ചെയ്യുന്നവർക്ക് പ്രത്യേക ഓഫറിന്റെ ഭാഗമായി ബിഎസ്‌എൻഎൽ അധിക വാലിഡിറ്റിയും നൽകുന്നുണ്ട്.

147 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ 30 ദിവസത്തെ വാലിഡിറ്റിയാണ് ബിഎസ്‌എൻഎൽ ഉപയോക്താക്കൾക്ക് നൽകുന്നത്. 10 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുക. എല്ലാ നെറ്റ്വർക്കിലേക്കും എസ്ടിഡി, ലോക്കൽ കോളുകളും സൌജന്യമായി ലഭിക്കും. ദിവസവും 250 മിനിറ്റ് എന്ന എഫ്യുപി ലിമിറ്റിലാണ് കോളുകൾ ലഭിക്കുന്നത്. ഈ പ്ലാനിനൊപ്പം 30 ദിവസത്തേക്ക് ബിഎസ്‌എൻഎൽ ട്യൂണുകളും ലഭിക്കും.

147 രൂപ പ്രീപെയ്ഡ് പ്ലാൻ ആക്ടിവേറ്റ് ചെയ്യാൻ ഉപയോക്താക്കൾക്ക് 123 എന്ന നമ്പരിലേക്ക് SMS STV COMBO147 എന്ന എസ്എംഎസ് അയക്കാം.ഈ പ്ലാൻ ബിഎസ്‌എൻഎൽ ചെന്നൈ സർക്കുലറിലാണ് പോസ്റ്റുചെയ്തത്. ഈ റീചാർജ് പ്ലാൻ അവതരിപ്പിക്കുന്നതിനൊപ്പം മറ്റൊരു ഓഫർ കൂടി ബിഎസ്എൻഎൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 1 മുതൽ ഓഗസ്റ്റ് 31 വരെ രണ്ട് പ്ലാനുകൾ റീചാർജ് ചെയ്താൽ അധിക വാലിഡിറ്റിയും നൽകുന്നുണ്ട്.

അധിക വാലിഡിറ്റി ഓഫർ
ബിഎസ്എൻഎൽ അധിക വാലിഡിറ്റി ഓഫർ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകളിൽ ആദ്യത്തേത് 247 രൂപ വിലയുള്ള പ്ലാനാണ്. 247 രൂപയുടെ പ്ലാനിന് 36 ദിവസത്തെ വാലിഡിറ്റിയാണ് ഇനിമുതൽ ലഭിക്കുക. നേരത്തെ ഈ പ്ലാനിൽ 30 ദിവസത്തെ വാലിഡിറ്റിയായിരുന്നു ലഭിച്ചിരുന്നത്. 247 രൂപ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 3 ജിബി ഡാറ്റയും സൌജന്യ ലോക്കൽ, എസ്ടിഡി കോളിംഗ് ആനുകൂല്യങ്ങളും നൽകുന്നു. 250 മിനിറ്റ് എഫ്യുപി ലിമിറ്റോടെയാണ് കോളിങ് ആനുകൂല്യങ്ങൾ ലഭിക്കുക. ഇതിനൊപ്പം വാലിഡിറ്റി കാലയളവിലുടനീളം കോംപ്ലിമെന്ററി ബിഎസ്‌എൻഎൽ ട്യൂൺ സേവനവും ഇറോസ് നൌ സബ്ക്രിപ്ഷനും ലഭിക്കും.

ബിഎസ്എൻഎല്ലിന്റെ അധിക വാലിഡിറ്റി ഓഫർ ലഭിക്കുന്ന മറ്റൊരു പ്ലാൻ 1999 രൂപയുടെ വാർഷിക പ്രീപെയ്ഡ് പ്ലാനാണ്. 1999 രൂപയുടെ വാർഷിക പ്രീപെയ്ഡിന് അധികമായി 74 ദിവസത്തെ വാലിഡിറ്റി കൂടി ലഭിക്കും. നേരത്തെ ഈ പ്ലാനിന് 365 ദിവസത്തെ വാലിഡിറ്റിയാണ് ഉണ്ടായിരുന്നത്. ഓഗസ്റ്റ് 1 നും ഓഗസ്റ്റ് 31 നും ഇടയിൽ റീചാർജ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഈ പ്ലാനിൽ 439 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുക. 1999 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലൂടെ 3 ജിബി പ്രതിദിന ഡാറ്റയും എസ്ടിഡി, ലോക്കൽ കോളിംഗ് ആനുകൂല്യങ്ങളും 250 മിനിറ്റ് എഫ്യുപി ലിമിറ്റോടെ ലഭിക്കും.

ഇറൌസ് നൌ സേവനങ്ങൾ ലഭിക്കുന്ന ബിഎസ്എൻഎൽ പ്ലാനുകൾ
ബിഎസ്‌എൻഎൽ ചില പ്ലാനുകൾക്കൊപ്പം ഇറോസ് നൌ സൌജന്യ സേവനം നൽകുന്നുണ്ട്. ഇതിൽ ആദ്യത്തേത് 429 രൂപയുടെ ഡിജിറ്റൽ ഇന്ത്യ പ്ലാനാണ്. ഈ പ്ലാനിലൂടെ 1 ജിബി വരെ അതിവേഗ ഡാറ്റ, 81 ദിവസത്തേക്ക് അൺലിമിറ്റഡ് എസ്ടിഡി, ലോക്കൽ വോയ്‌സ് കോളുകൾ എന്നീ ആനുകൂല്യങ്ങൾക്കൊപ്പം ഇറോസ് നൌ സേവനവും സൌജന്യമായി ലഭിക്കും. ബിഎസ്എൻഎല്ലിന്റെ 247 രൂപ, 429 രൂപ പ്രീപെയ്ഡ് പ്ലാനുകൾ റീചാർജ് ചെയ്ത ഉപയോക്താക്കൾക്ക് ഒരു എസ്എംഎസ് വഴി ഇറോസ് നൌ സേവനങ്ങൾക്കുള്ള ഡൌൺലോഡ് ലിങ്ക് ലഭിക്കും.


Click it and Unblock the Notifications








