ബിഎസ്എൻഎൽ 1999 രൂപ, 2399 രൂപ വാർഷിക പ്ലാനുകളിൽ ആനുകൂല്യങ്ങൾ വർധിപ്പിച്ചു
പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ രണ്ട് വാർഷിക പ്രീപെയ്ഡ് പ്ലാനുകളിൽ മാറ്റങ്ങൾ വരുത്തി. ഇതുവരെ പ്രമോഷണൽ അടിസ്ഥാനത്തിൽ ലഭ്യമായിരുന്ന 1999 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഇനി മുതൽ സാധാരണ പ്ലാനായി ലഭ്യമാകും. പ്രമോഷണൽ പ്ലാൻ നിശ്ചിത ദിവസങ്ങളിലേക്ക് മാത്രം ലഭ്യമാകുന്നവയാണ്. ഈ വിഭാഗത്തിൽ നിന്നാണ് 1999 രൂപ പ്ലാനിനെ സാധാരണ പ്ലാൻ ആക്കി മാറ്റിയത്. ഇത് കൂടാതെ 2399 രൂപയുടെ വാർഷിക പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി 60 ദിവസം വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ പ്ലാനുകൾ സ്ട്രീമിംഗ് ആനുകൂല്യങ്ങൾ നൽകുന്നവയാണ്.

1999 രൂപയുടെ പ്ലാനിലൂടെ 500 ജിബി റഗുലർ ഡാറ്റയാണ് ലഭിക്കുന്നത്. ഇതിനൊപ്പം 100 ജിബി അധിക ഡാറ്റയും ഇനി മുതൽ ഉപയോക്താക്കൾക്ക് ലഭിക്കും. 90 ദിവസത്തിനുള്ളിൽ റീചാർജ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് മാത്രം ലഭ്യമാകുന്ന ഓഫറാണ് ഇത്. ഡാറ്റ ലിമിറ്റ് അവസാനിച്ചതിന് ശേഷം ഇന്റർനെറ്റ് വേഗത 80 കെബിപിഎസ് ആയി കുറയുന്നു. എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവും 100 എസ്എംഎസും സൗജന്യ പിആർബിടിയും അൺലിമിറ്റഡ് സോങ് ചേഞ്ചിങ് ഓപ്ഷനും ഈ പ്ലാൻ നൽകുന്നുണ്ട്. 365 ദിവസത്തേക്ക് ലോക്ഡൂൺ കണ്ടന്റിലേക്ക് ആക്സസ്, 365 ദിവസത്തേക്ക് ഇറോസ് നൗ ആക്സസ് എന്നിവയും ഇതിലൂടെ ലഭിക്കും.

ബിഎസ്എൻഎൽ മാറ്റം വരുത്തിയ അടുത്ത പ്ലാൻ 2399 രൂപ വിലയുള്ള വാർഷിക പ്രീപെയ്ഡ് പ്ലാനാണ്. ഈ പ്ലാനിന്റെ വാലിഡിറ്റി 60 ദിവസമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ 365 ദിവസം വാലിഡിറ്റി നൽകിയിരുന്ന പ്ലാൻ ഇപ്പോൾ 425 ദിവസം വാലിഡിറ്റി നൽകുന്നു. ഈ പ്ലാൻ ദിവസവും 3 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ച ശേഷം ഇന്റർനെറ്റ് വേഗത 80 കെബിപിഎസായി കുറയുന്നു. എല്ലാ നെറ്റ്‌വർക്കുകളിലേക്കും ദിവസവും 100 എസ്‌എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. ബിഎസ്‌എൻഎൽ ട്യൂൺസ്, ഇറോസ് നൗ കണ്ടന്റ് ആക്സസ് എന്നിവയും ഈ പ്ലാനിലൂടെ 425 ദിവസത്തേക്ക് ലഭിക്കും.

കഴിഞ്ഞ ദിവസം ബിഎസ്എൻഎൽ 1498 രൂപ വിലയുള്ള ഒരു പുതിയ പ്രീപെയ്ഡ് വാർഷിക ഡാറ്റ വൗച്ചർ പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഡാറ്റ വൗച്ചറിലൂടെ ദിവസവും 2 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. അതിന് ശേഷം വേഗത 40 കെബിപിഎസ് ആയി കുറയുന്നു. ആഗസ്റ്റ് 23 മുതൽ എല്ലാ സർക്കിളുകളിലും പ്ലാൻ ലഭ്യമാകും. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ഉപയോക്താക്കൾക്ക് അനുയോജ്യമായ വർക്ക് ഫ്രം ഹോം ഡാറ്റ പ്ലാൻ കൂടിയാണ് ഇത്.

എയർടെൽ, ജിയോ, വിഐ എന്നിവയും 2500 രൂപയോളം വിലയുള്ള വാർഷിക പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. ദിവസവും 2 ജിബി ഡാറ്റയും 365 ദിവസത്തെ വാലിഡിറ്റിയും ഈ പ്ലാനിലൂടെ ലഭിക്കും. വരും മാസങ്ങളിൽ ടെലിക്കോം കമ്പനികൾ താരിഫ് നിരക്കുകൾ വർധിപ്പിക്കാൻ പോകുന്നു എന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഇത്തരമൊരു സന്ദർഭത്തിൽ നിങ്ങൾ വാർഷിക പ്ലാനുകൾ തിരഞ്ഞെടുക്കാം. ഈ പ്ലാനുകളുടെ വാലിഡിറ്റി അവസാനിക്കുന്നത് വരെ വർധിപ്പിച്ച നിരക്കുകൾ നിങ്ങളെ ബാധിക്കില്ല എന്നതാണ് ഇതിന് കാരണം.


Click it and Unblock the Notifications








