നെറ്റ്ഫ്ലിക്സ്, സോണി ലിവ് എന്നിവയുമായി കരാറുണ്ടാക്കാനൊരുങ്ങി ബിഎസ്എൻഎൽ

|

ആമസോൺ പ്രൈമുമായി കരാറുണ്ടാക്കിയ ബിഎസ്എൻഎൽ കൂടുതൽ ലൈവ് സ്ട്രീമി് സർവ്വീസകളെ ഒപ്പം നിർത്താനൊരുങ്ങുന്നു. പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ വീഡിയോ സ്ട്രീമിങ് മേഖലയിലെ വമ്പന്മാരായ സോണി ലിവ്, നെറ്റ്ഫ്ലിക്സ് എന്നിവയുമായി കരാറുണ്ടാക്കാനുള്ള ശ്രമത്തിലാണ്. മറ്റ് ആമസോൺ പ്രൈമുമായി കരാറുണ്ടാക്കിയ ശേഷം മറ്റ് സ്ട്രീമിങ് സർവ്വീസുകളുമായി കരാറിന് ശ്രമിക്കുകയാണെന്ന് ബിഎസ്എൻഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പികെ പുർവാർ ഗിസ്‌ബോട്ടിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഇന്ത്യയിലെ 4 ജി സേവനങ്ങളെക്കുറിച്ചുള്ള ബിഎസ്എൻഎല്ലിൻറെ പദ്ധതിയെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

സോണി ലിവ്, നെറ്റ്ഫ്ലിക്സ്
 

സോണി ലിവ്, നെറ്റ്ഫ്ലിക്സ് പോലുള്ള കണ്ടൻറ് പ്ലെയേഴ്സുമായി ചർച്ച നടത്തുന്നുണ്ടെങ്കിലും നിലവിൽ ആമസോൺ പ്രൈമുമായി മാത്രമേ ബിഎസ്എൻഎല്ലിന് പാർട്ണർഷിപ്പ് ഉള്ളുവെന്ന് ചെയർമാൻ വ്യക്തമാക്കി. കമ്പനി അടുത്തിടെ ഹോട്ട്സ്റ്റാറുമായി കരാറിൽ ഏർപ്പെട്ടിരുന്നു. അടുത്തിടെ പുറത്തിറക്കിയ 799 രൂപയുടെ സൂപ്പർസ്റ്റാർ 300 പായ്ക്കിലൂടെ തത്സമയ സ്പോർട്സ്, ഇംഗ്ലീഷ് മൂവികൾ, ടിവി ഷോകൾ എന്നിവയടക്കമുള്ള കണ്ടൻറുകൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നുണ്ട്. ഹോട്ട്സ്റ്റാർ പ്രീമിയം കണ്ടൻറിലേക്കുള്ള സൌജന്യ ആക്സസും 50Mbps വേഗതയുള്ള 300 ജിബി പ്രതിമാസ ഡാറ്റയും നൽകുന്ന പ്ലാനാണ് സൂപ്പർസ്റ്റാർ 300 പായ്ക്ക്.

4 ജി സേവനങ്ങൾ

4 ജി സ്പെക്ട്രം ബിഎസ്എൻഎല്ലിന് ലഭ്യമാകുമോ എന്ന ചോദ്യത്തിന് "ബി‌എസ്‌എൻ‌എൽ ഇതിനകം തന്നെ 3 ജി സ്പെക്ട്രം ഉപയോഗിച്ച് രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ 4 ജി സേവനങ്ങൾ നൽകുന്നുണ്ട്. ഈ വർഷം അവസാനത്തോടെ 4 ജിക്ക് ഒരു പ്രത്യേക സ്പെക്ട്രം ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു" അദ്ദേഹം വ്യക്തമാക്കി. ഈ സാമ്പത്തിക വർഷാവസാനത്തോടെ ബിഎസ്എൻഎൽ 4ജി പൂർണമായി ആരംഭിക്കാനാരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ വായിക്കുക : 3ജിയെ മാറ്റി പകരം 4ജി VoLTE സേവനങ്ങൾ ആരംഭിക്കാനൊരുങ്ങി ബിഎസ്എൻഎൽ

പുനരുജ്ജീവന പാക്കേജ്

ഇന്ത്യയിൽ 4 ജി സേവനങ്ങൾ ആരംഭിക്കുന്നതിനു പുറമേ, ടെലികോം വകുപ്പിൽ നിന്ന് ഒരു പുനരുജ്ജീവന പാക്കേജിനായി ബി‌എസ്‌എൻ‌എൽ ശ്രമിക്കുന്നുണ്ട്. 2009-10 മുതൽ ബി‌എസ്‌എൻ‌എൽ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. ഇതിനെ നേരത്തെ 'ഇൻ‌സിപന്റ് സിക്ക്' ടെലികോം ഓപ്പറേറ്ററായി പ്രഖ്യാപിച്ചിരുന്നു. ബിഎസ്എൻഎൽ പൂട്ടുമെന്ന വാർത്തകൾ അടുത്തിടെ ഉണ്ടായെങ്കിലും അവയെ നിഷേധിച്ച് സർക്കാരും ബിഎസ്എൻഎല്ലും രംഗത്തെത്തിയിരുന്നു.

യപ്പ് ടിവി
 

ബി‌എസ്‌എൻ‌എൽ അതിന്റെ മൊബൈൽ, ഫിക്സഡ് ലൈൻ ഉപയോക്താക്കൾക്ക് വീഡിയോ കണ്ടൻറുകൾ നൽകുന്നതിന് യപ്പ് ടിവിയുമായി കരാറുണ്ടാക്കിയിട്ടുണ്ട്. നിലവിൽ, ബി‌എസ്‌എൻ‌എൽ രാജ്യത്ത് അതിന്റെ പ്രവർത്തനങ്ങൾ നടത്താൻ പാടുപെടുകയാണ്. കമ്പനിയുടെ വീഡിയോ കണ്ടൻറ് പ്ലാറ്റ്ഫോമുമായി കരാറുണ്ടാക്കാനുള്ള നീക്കം ഉപയോക്താക്കൾക്ക് പുതിയ കണ്ടൻറ് വാഗ്ദാനം ചെയ്യുകയും കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കുകയും ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.

കൂടുതൽ വായിക്കുക : ഇൻറർനാഷണൽ വൈഫൈ റോമിങ് സർവ്വീസുകൾ രണ്ട് സർക്കിളുകളിൽ നിർത്തലാക്കി ബിഎസ്എൻഎൽ

സാമ്പത്തിക ബാധ്യത

കനത്ത സാമ്പത്തിക ബാധ്യതയുലുള്ള ബിഎസ്എൻഎൽ കരകയറാൻ എല്ലാ മാർഗ്ഗങ്ങളും നേക്കുന്നുണ്ട്. മികച്ച ഓഫറുകൾ പ്രഖ്യാപിച്ചും സ്പീഡ് വാഗ്ദാനം ചെയ്തും രംഗത്തെത്തുന്നിനൊപ്പം തന്നെ രാജ്യത്തുടനീളം 4ജി സേവനങ്ങൾ ലഭ്യമാക്കാൻ 4ജി സ്പെക്ട്രം ലഭ്യമാക്കാനുള്ള ശ്രമവും കമ്പനി അധികൃതർ ആരംഭിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിൽ 4 ജി ആരംഭിക്കാനുള്ള പ്രാരംഭ നടപടികൾ ഇതിനകം ബി‌എസ്‌എൻ‌എൽ ആരംഭിച്ചു. 8,500 ഇനോഡ്-ബി [4 ജി സൈറ്റുകൾ] ഇന്ത്യയിലുടനീളം വിന്യസിക്കാനാണ് ബി‌എസ്‌എൻ‌എൽ പദ്ധതിയിടുന്നത്.

VoLTE സേവനങ്ങൾ

4 ജി നെറ്റ്വർക്ക് കൂടാതെ രാജ്യത്തുടനീളം VoLTE സേവനങ്ങൾ ലഭ്യമാക്കാനും ബിഎസ്എൻഎല്ലിന് പദ്ധതിയുണ്ട് നിലവിൽ ഷവോമി, നോക്കിയ, സോണി, വിവോ, ഓപ്പോ, തുടങ്ങിയ നിർമ്മാതാക്കളുടെ 30 സ്മാർട്ട്‌ഫോൺ മോഡലുകളിൽ ബി‌എസ്‌എൻ‌എൽ VoLTE സേവനം പരീക്ഷിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ബി‌എസ്‌എൻ‌എൽ കൂടുതൽ സ്മാർട്ട്‌ഫോൺ മോഡലുകളിലേക്ക് VoLTE സേവനങ്ങൾ വ്യാപിപിക്കും.

Most Read Articles
Best Mobiles in India

English summary
After joining hands with Amazon Prime, the state-run telecom operator BSNL is likely to partner with Sony Liv and Netflix. In an interview with Gizbot, the company's chairman and managing director, PK Purwar revealed some details on the partnership with other OTT players and their plans on 4G services in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X