44 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ/കോള്‍ ഓണസമ്മാനമായി ബിഎസ്എന്‍എല്‍ നല്‍കുന്നു!

Written By:

ബിഎസ്എന്‍എല്‍ന്റെ പുതിയ ഓഫര്‍ എത്തിയിരിക്കുന്നു. ഇത്തവണ നല്‍കുന്ന അണ്‍ലിമിറ്റഡ് ഓഫര്‍ ഓണം പ്രമാണിച്ചാണ്. എല്ലാ ഉത്സവ സീസണുകളിലും ബിഎസ്എന്‍എല്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഓഫറുകള്‍ നല്‍കുന്നുണ്ട്.

നോക്കിയ എഡ്ജ് പ്രോ ബീസ്റ്റ്: 8ജിബി റാം, 42എംബി ക്യാമറ!

44 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ/കോള്‍  ഓണസമ്മാനമായി ബിഎസ്എന്‍എല്‍!

ഈ ഓണത്തിന് കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ബിഎസ്എന്‍എല്‍ പുതിയൊരു ഓഫറുാമയി എത്തിയിരിക്കുകയാണ്. 44 രൂപയുടെ ഈ ഓഫറും അതിനോടനുബദ്ധിച്ചുളള മറ്റു ഓഫറുകളും നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

44 രൂപ പ്ലാന്‍

44 രൂപ പ്ലാനാണ് ഓണം സ്‌പെഷ്യല്‍ ഓഫര്‍. 365 ദിവസമാണ് ഈ പ്ലാന്‍ വാലിഡിറ്റി. ഇതില്‍ 500എംബി ഡാറ്റയും 20 രൂപ ടോക്ടൈമും ഉണ്ട്. 500എംബി ഡാറ്റ വാലിഡിറ്റി 30 ദിവസമാണ്.

യൂട്യൂബില്‍ റെക്കോര്‍ഡ് തകര്‍ത്ത വീഡിയോകള്‍!

മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക്

ബിഎസ്എന്‍എല്‍ ടൂ ബിഎസ്എന്‍എല്ലിലേക്ക് 5 പൈസ/ മിനിറ്റും, മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് 10 പൈസ/ മിനിറ്റുമാണ് ഈടാക്കുന്നത്. ഈ വോയിസ് കോളിനും വാലിഡിറ്റി 30 ദിവസമാണ്. അതിനു ശേഷം 1 പൈസ/സെക്കന്‍ഡ് ആയിരിക്കും ബാക്കിയുളള മാസങ്ങളില്‍.

10 പൈസ/ എംബി

ഈ പ്ലാനിന്റെ മറ്റൊരു ഗുണമാണ് ഇതിലെ ഡാറ്റയ്ക്ക് ഒരു വര്‍ഷം വരെ 10 പൈസ ആയിരിക്കും ഒരു എബിക്ക്. അതിനാല്‍ ഈ പ്ലാന്‍ റീച്ചാര്‍ജ്ജ് ചെയ്തു കഴിഞ്ഞാല്‍ ഡാറ്റ പ്ലാന്‍ വിവയെ കുറിച്ച് വിശമിക്കേണ്ട ആവശ്യം വരുന്നില്ല.

ഫുള്‍ ടോക്‌ടൈം

44 രൂപയുടെ പ്ലാന്‍ റീച്ചാര്‍ജ്ജ് ചെയ്തതിനു ശേഷം 110 രൂപ, 200 രൂപ, 500 രൂപ, 1000 രൂപ എന്നിവയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ ഫുള്‍ ടോക്‌ടൈം ലഭിക്കുന്നു.

കുടുംബാങ്ങങ്ങളുടെ മൊബൈല്‍ നമ്പര്‍ ചേര്‍ക്കാം

നിങ്ങളുടെ കുടുംബാങ്ങങ്ങളുടെ മൊബൈല്‍ നമ്പര്‍ കൂടി ഇതില്‍ ചേര്‍ത്താല്‍ കുറഞ്ഞ തുകയില്‍ മികച്ച കോളുകള്‍ ചെയ്യാം. നാല് നമ്പര്‍ നിങ്ങള്‍ക്കു ചേര്‍ക്കാം. അങ്ങനെ ചെയ്താല്‍ 10 പൈസ ആയിരിക്കും ഒരു മിനിറ്റിന് ഈടാക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും പുതിയ 4ജി സ്മാര്‍ട്ട്‌ഫോണുകള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
State-run telecom operator, BSNL has announced a new tariff plan on the occasion of Onam in Kerala state.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot