Home
News

BSNL Recharge plan: ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ 7 മാസം വാലിഡിറ്റി, ദിവസേന 2 ജിബി ഡാറ്റ

ബി‌എസ്‌എൻ‌എൽ പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാൻ പുറത്തിറക്കി. 998 രൂപയുടെ ഈ പ്ലാൻ ഒരു ഒരു ദീർഘകാല പ്ലാനായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് 210 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. അതായത് 7 മാസം ഈ പ്ലാനിലൂടെയുള്ള ആനുകൂല്യങ്ങൾ ആസ്വദിക്കാൻ സാധിക്കും. പ്ലാനിലൂടെ ബി‌എസ്‌എൻ‌എൽ ദിവസേന 2 ജിബി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. ഡാറ്റയ്ക്ക് മാത്രമായുള്ള പ്ലാനായാണ് ഇത് അവതരിപ്പിച്ചിട്ടുള്ളത്. എസ്‌എം‌എസോ വോയ്‌സ് കോളിംഗ് ആനുകൂല്യങ്ങളോ ഈ പ്ലാനിലൂടെ ലഭിക്കില്ല. ഈ പ്ലാൻ നിലവിൽ എല്ലാ സർക്കിളുകളിലും ലഭ്യമാണ്.

997 രൂപയുടെ പ്ലാൻ

ബിഎസ്എൻഎല്ലിൻറെ മറ്റൊരു പ്ലാൻ 997 രൂപയുടെ പ്ലാനാണ്. 998 രൂപയുടെ പ്ലാനിൽ നിന്നും ഈ പ്ലാനിന് ഒട്ടനവധി വ്യത്യാസങ്ങളുണ്ട്. 997 രൂപ പ്ലാനിലൂടെ ദിവസവും 3 ജിബി അതിവേഗ ഡാറ്റ ലഭ്യമാക്കും. FUP പരിധിയിലെത്തിയ ശേഷം വേഗത 80 കെബിപിഎസായി കുറയുമെങ്കിലും ഡാറ്റ ലഭ്യമാകും. ഈ പ്ലാൻ മുംബൈ, ദില്ലി സർക്കിളുകളിൽ പോലും (പ്രതിദിനം 250 മിനിറ്റ് എഫ്‌യുപി ഉള്ള) പരിധിയില്ലാത്ത വോയ്‌സ് കോൾ ആനുകൂല്യം ഏത് നെറ്റ്‌വർക്കിനും (റോമിംഗ് സമയത്ത് ഉൾപ്പെടെ) ലഭ്യമാക്കുന്നു. പ്രതിദിനം 100 SMSകളും ഈ പ്ലാനിലൂടെ ലഭ്യമാകും. രണ്ട് മാസത്തേക്ക് പിആർബിടി ആനുകൂല്യങ്ങളും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

എയർടെല്ലിൻറെ 998 രൂപ പ്ലാൻ

ബിഎസ്എൻഎൽ അവതരിപ്പിച്ച 998 രൂപ, 997 രൂപ പ്ലാനുകളോട് മത്സരിക്കാൻ ടെലിക്കോം രംഗത്തുള്ള പ്ലാനുകളിൽ പ്രധാനപ്പെട്ടത് എയർടെല്ലിൻറെ 998 രൂപ പ്ലാനാണ്. 336 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനാണ് ഇത്. ഇത് പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് ആനുകൂല്യങ്ങളും 28 ദിവസത്തേക്ക് 300 SMSകളും വാഗ്ദാനം ചെയ്യുന്നു. ഇത് കൂടാതെ എയർടെൽ പ്രതിദിന ഡാറ്റാ പരിധിയില്ലാതെ 12 ജിബി ഡാറ്റയും നൽകുന്നുണ്ട്.

വോഡഫോൺ ഐഡിയ

എയർടെല്ലിൻറെ ദീർഘകാല പദ്ധതിയോട് സാമ്യമുള്ള പദ്ധതി വോഡഫോൺ ഐഡിയയും പുറത്തിറക്കിയിട്ടുണ്ട്. എയർടെൽ നൽകുന്ന എല്ലാ ആനുകൂല്യങ്ങളും ഈ പ്ലാനും നൽകുന്നണ്ട്. എന്നാൽ വോഡഫോണിന്റെ 999 പ്രീപെയ്ഡ് റീചാർജ് പ്ലാനിൻറെ വാലിഡിറ്റി 365 ദിവസമാണ്. റിലയൻസ് ജിയോയ്ക്കും 999 രൂപയുടെ ദീർഘകാല പ്ലാൻ ഉണ്ട്. ഇത് 90 ദിവസത്തെ വാലിഡിറ്റി മാത്രമുള്ള പ്ലാനാണ്. ഈ പ്ലാനിൽ 60 ജിബി ഡാറ്റ, അൺലിമിറ്റഡ് ജിയോ-ടു-ജിയോ വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസുകൾ എന്നീ ആനുകൂല്യങ്ങൾ ലഭ്യമാകും.

1,699 രൂപ പ്രീപെയ്ഡ് പ്ലാൻ

ബി‌എസ്‌എൻ‌എൽ അടുത്തിടെ 1,699 രൂപ പ്രീപെയ്ഡ് പ്ലാൻ പുറത്തിറക്കിയിരുന്നു. ഈ പ്ലാനിലൂടെ കമ്പനി 425 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. നവംബർ 30 ന് മുമ്പ് റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് 60 ദിവസം കൂടുതൽ വാലിഡിറ്റി ലഭിക്കും. ആനുകൂല്യങ്ങൾ പരിശോധിച്ചാൽ ഉപയോക്താക്കൾക്ക് പ്രതിദിനം 100 എസ്എംഎസും (ലോക്കൽ + ദേശീയ) 250 മിനിട്ട് സൌജന്യ കോളുകളും (ലോക്കൽ + നാഷണൽ) ലഭിക്കും.

പ്ലാനിലെ ഡാറ്റ

ബിഎസ്എൻഎൽ പ്ലാനിലെ ഡാറ്റയുടെ കാര്യം പരിശോധിച്ചാൽ പ്ലാൻ 2 ജിബി പ്രതിദിന ഡാറ്റയാണ് നൽകുന്നത്. എക്ട്രാ ബെനഫിറ്റ് എന്ന നിലയിൽ, നവംബർ, ഡിസംബർ മാസങ്ങളിൽ വരിക്കാർക്ക് 1 ജിബി അധിക ഡാറ്റ ലഭിക്കും. ഇതിനർത്ഥം, ഡിസംബർ 31 വരെ ഉപയോക്താക്കൾക്ക് 3 ജിബി പ്രതിദിന ഡാറ്റ ആസ്വദിക്കാൻ കഴിയും.

More from GizBot

Best Mobiles in India

English summary
BSNL has now launched a new Rs 998 prepaid recharge plan in India. This is a long term plan, which comes with a validity period of 210 days which means 7 months. With this plan, BSNL is offering 2GB daily data, but its a data-only STV and offer no SMS or voice calling benefits. This prepaid recharge plan from BSNL is currently available in all telecom circles. Read on to know more about the new Rs 997 plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X