Just In
- 8 hrs ago
അമാസ്ഫിറ്റ് ജിടിആർ 2ഇ, ജിടിഎസ് 2ഇ സ്മാർട്ട് വാച്ചുകൾ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും
- 10 hrs ago
ഷവോമി റെഡ്മി കെ 40 ഫെബ്രുവരിയിൽ അവതരിപ്പിക്കും: സവിശേഷതകൾ
- 11 hrs ago
ഇലക്ട്രോണിക്സ് ആക്സസറികൾക്ക് ഡിസ്കൗണ്ടുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് ഷോപ്പിംഗ് ഡേയ്സ് സെയിൽ
- 11 hrs ago
ഓപ്പോ റെനോ 5 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
Don't Miss
- News
വൈപ്പിനിൽ യുഡിഎഫ് സ്ഥാനാർത്ഥി?; ഒടുവിൽ പ്രതികരിച്ച് താരം.. മറുപടി ഇതാ ഇങ്ങനെ
- Finance
ഡിജിറ്റൽ പണമിടപാട്; തട്ടിപ്പുകൾ തടയും, പുതിയ നയരൂപീകരണത്തിന് റിസർവ്വ് ബാങ്ക്
- Sports
ISL 2020-21: മജുംദാര് രക്ഷകനായി, ചെന്നൈയെ പിടിച്ചുകെട്ടി ഈസ്റ്റ് ബംഗാള്
- Movies
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- Lifestyle
സെര്വിക്കല് ക്യാന്സര്: സ്ത്രീകളിലെ ഏറ്റവും ചെറിയ ലക്ഷണം ഇതാണ്
- Automobiles
ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
അൺലിമിറ്റഡ് ഡാറ്റയുമായി ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് പ്ലാനുകൾ
ഇന്ത്യയിലെ പ്രമുഖ ബ്രോഡ്‌ബാൻഡ് സേവന ദാതാക്കളായ ബിഎസ്‌എൻഎൽ, ഡെയിലി ഡാറ്റ ബ്രോഡ്‌ബാൻഡ് പ്ലാൻ എന്ന ആശയം കഴിഞ്ഞ വർഷമാണ് അവതരിപ്പിച്ചത്. മിക്കവാറും എല്ലാ ബിഎസ്‌എൻഎൽ എഫ്‌ടിടിഎച്ചിനും ചില എൻട്രി ലെവൽ പ്ലാനുകൾക്കും പ്രതിദിന എഫ്‌യുപി ലിമിറ്റ് ഉണ്ട്, കമ്പനിയുടെ ഭൂരിഭാഗം മൊബൈൽ പ്ലാനുകൾക്കും സമാനമായ എഫ്യുപി ലിമിറ്റാണ് ബ്രോഡ്ബാന്റ് പ്ലാനുകൾക്കും കൊടുത്തിരിക്കുന്നത്.

777 രൂപ, 1,277 രൂപ നിരക്കുകളിലുള്ള ഭാരത് ഫൈബർ പ്ലാനുകൾക്ക് പുറമെ 2,499 രൂപ, 3,999 രൂപ എന്നീ പ്രീമിയം പ്ലാനുകൾക്കും ദിവസേന 170 ജിബി വരെയുള്ള എഫ്യുപി ലിമിറ്റാണ് കമ്പനി നൽകിയിരിക്കുന്നത്. എഫ്യുപി ലിമിറ്റ് ഇല്ലാത്ത ചില ബിഎസ്‌എൻഎൽ ബ്രോഡ്‌ബാൻഡ് പ്ലാനുകളും നിലവിലുണ്ട്. ഡെയിലി ഡാറ്റ ബെനഫിറ്റ് പ്ലാനുകളോട് താരതമ്യം ചെയ്യുമ്പോൾ നോൺ- ഡെയിലി ഡാറ്റ പ്ലാനുകൾ നൽകുന്ന ആനുകൂല്യങ്ങൾ വളരെ കുറവാണ്. കമ്പനിയുടെ എഫ്യുപി ലിമിറ്റ് ഉള്ള പ്ലാനുകൾ 99 രൂപ മുതലാണ് ആരംഭിക്കുന്നത്. പക്ഷേ എഫ്യുപി ലിമിറ്റ് ഇല്ലാത്ത കമ്പനിയുടെ പ്ലാനുകൾ ആരംഭിക്കുന്നത് 555 രൂപ മുതലാണ്.

ആമസോൺ പ്രൈം മെമ്പർഷിപ്പ്
ഒടിടി കണ്ടന്റ് പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസ് തങ്ങളുടെ പ്ലാനുകൾക്കൊപ്പം ലഭ്യമാക്കികൊണ്ടാണ് ബ്രോഡ്ബാന്റ് കമ്പനികൾ ഇന്ന് ഉപയോക്താക്കളെ ആകർഷിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലും തങ്ങളുടെ ഉപയോക്താക്കൾക്ക് ആമസോൺ പ്രൈം മെമ്പർഷിപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്. ബിഎസ്എൻഎല്ലിന്റെ 777 രൂപ പ്ലാൻ 50 എംബിപിഎസ് വേഗതയിൽ 500 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്ലാനാണ്. ഈ പ്ലാനിനൊപ്പം എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളുകളും ഒരു വർഷത്തേക്ക് ആമസോൺ പ്രൈം സബ്ക്രിപ്ഷനും ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നു.
കൂടുതൽ വായിക്കുക: ബിഎസ്എൻഎല്ലിന്റെ പുതുവത്സര സമ്മാനം, ഈ വർഷവും ബ്ലാക്ക്ഔട്ട് ഡേയ്സ് ഇല്ല

ദിവസേന എഫ്‌യുപി ലിമിറ്റില്ലാതെ മാസം മുഴുവനുമായി 600 ജിബി ഡാറ്റ ലഭിക്കുന്ന ബിഎസ്എൻഎല്ലിന്റെ 849 രൂപ ബ്രോഡ്‌ബാൻഡ് പ്ലാനും മികച്ച ഓപ്ഷനാണ്. 50 എംബിപിഎസ് വേഗത നൽകുന്ന ഈ പ്ലാൻ എല്ലാ നെറ്റ്‌വർക്കുകളിലേക്കും സൌജന്യ അൺലിമിറ്റഡ് കോളുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ആമസോൺ പ്രൈം മെമ്പർഷിപ്പും ഈ പ്ലാനിനൊപ്പം ലഭിക്കും. മറ്റൊരു പ്ലാൻ 1,277 രൂപയ്ക്ക് 100 എംബിപിഎസ് വേഗതയിൽ പ്രതിമാസം 750 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്ലാനാണ്. അൺലിമിറ്റഡ് കോളിങ്, ആമസോൺ പ്രൈം മെമ്പർഷിപ്പ് എന്നിവയെല്ലാം ഈ പ്ലാനിലും ലഭ്യമാണ്.

ബിഎസ്എൻഎല്ലിന്റെ ഹൈ റേഞ്ച് ബ്രോഡ്‌ബാൻഡ് പ്ലാനുകളിലെല്ലാം പ്രതിമാസ എഫ്‌യുപി ലിമിറ്റ് ഉൾപ്പെടുന്നുണ്ട്. അതിൽ 100 എംബിപിഎസ് വേഗതയും പ്രതിമാസം 2000 ജിബി ഡാറ്റയും നൽകുന്ന 2,999 രൂപ പ്ലാൻ, 100 എംബിപിഎസ് വേഗതയിൽ 2000 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന 4,999 രൂപ ബ്രോഡ്‌ബാൻഡ് പ്ലാൻ എന്നിവ ഉൾപ്പെടുന്നു. 100 എംബിപിഎസ് വേഗതയും പ്രതിമാസം 2250 ജിബി ഡാറ്റയും നൽകുന്ന 9,999 രൂപയുടെ ബ്രോഡ്‌ബാൻഡ് പ്ലാനും നിലവിലുണ്ട്. ഈ പ്ലാനുകളിൽ എഫ്‌യുപി ലിമിറ്റ് കഴിഞ്ഞാൽ പിന്നീടുള്ള വേഗത 8 എംബിപിഎസ് ആയിരിക്കും. അൺലിമിറ്റഡ് കോളിംഗ്, ആമസോൺ പ്രൈം മെമ്പർഷിപ്പ് എന്നിവയും ഈ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു.

പ്രതിദിന ഡാറ്റ പരിധി ഇല്ലാത്ത പ്ലാനുകൾ
ബിഎസ്‌എൻഎൽ ബ്രോഡ്‌ബാൻഡ് പോർട്ട്‌ഫോളിയോയിലെ ഏറ്റവും വിലകുറഞ്ഞ പ്ലാൻ പ്രതിദിന ഡാറ്റ പരിധി ഇല്ലാത്ത ഒരു പ്ലാൻ ആണ്. 555 രൂപ ബ്രോഡ്‌ബാൻഡ് പ്ലാനാണ് ഇത് ഫൈബ്രോ 100 ജിബിയെന്നോ അല്ലെങ്കിൽ മൻത്ത് സിഎസ് 106 എന്നോ ആണ് ഈ പ്ലാനിനെ വിളിക്കുന്നത്. ഈ ബ്രോഡ്‌ബാൻഡ് പ്ലാൻ ഒരു മാസത്തിൽ 100 ജിബി ഡാറ്റ 20 എംബിപിഎസ് വേഗതയിൽ വാഗ്ദാനം ചെയ്യുന്നു. 100 ജിബി ഡാറ്റയ്ക്ക് ശേഷം വേഗത 1 എംബിപിഎസ് ആയി കുറയുന്നു. ഈ പ്ലാനിലൂടെ ബിഎസ്‌എൻഎൽ നെറ്റ്‌വർക്കിലേക്ക് സൌജന്യ അൺലിമിറ്റഡ് കോളിംഗും മറ്റ് നെറ്റ്‌വർക്കുകളിലേക്ക് രാത്രി 10:30 മുതൽ രാവിലെ 6 വരെ സൌജന്യ കോളിംഗും ഞായറാഴ്ചകളിൽ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിംഗും ലഭിക്കും.
കൂടുതൽ വായിക്കുക: മികച്ച ഇന്റർനെറ്റ് വേഗതയുള്ള ബിഎസ്എൻഎലിൻറെ പുതിയ രണ്ട് ബ്രോഡ്ബാൻഡ് പ്ലാനുകൾ

ബിഎസ്എൻഎല്ലിന്റെ മറ്റൊരു പ്ലാൻ 749 രൂപയുടെ ബ്രോഡ്‌ബാൻഡ് പ്ലാനാണ്. ഇതിനെ സൂപ്പർസ്റ്റാർ 300 ജിബി പ്ലാൻ എന്നാണ് വിളിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ഈ പ്ലാൻ മാസം 300 ജിബി ഡാറ്റയാണ് നൽകുന്നത്. 50 എംബിപിഎസ് വേഗതയാണ് പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. എഫ്യൂപി ലിമിറ്റ് കഴിഞ്ഞാൽ വരിക്കാർക്ക് 2 എംബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ലഭിക്കും. ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത സൌജന്യ കോളിംഗും ഈ പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാൻ മുതൽ മുകളിലേക്കുള്ള എല്ലാ പ്ലാനുകളിലും ഒരു വർഷത്തേക്ക് ആമസോൺ പ്രൈം മെമ്പർഷിപ്പും കമ്പനി നൽകുന്നുണ്ട്
-
92,999
-
17,999
-
39,999
-
29,400
-
38,990
-
29,999
-
16,999
-
23,999
-
18,170
-
21,900
-
14,999
-
17,999
-
42,099
-
16,999
-
23,999
-
29,495
-
18,580
-
64,900
-
34,980
-
45,900
-
17,999
-
54,153
-
7,000
-
13,999
-
38,999
-
29,999
-
20,599
-
43,250
-
32,440
-
16,190