ബിഎസ്എൻഎല്ലിന്റെ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിൽ‌ സ്ട്രീമിംഗ് ആനുകൂല്യവും

|

ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (ബിഎസ്എൻഎൽ) ഇപ്പോൾ തങ്ങളുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾക്കൊപ്പം സൌജന്യ ഇറോസ് ന ആനുകൂല്യങ്ങൾ നൽകുന്നു. ആറ് പ്ലാനുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. 199 രൂപ, 399 രൂപ, 525 രൂപ, 798 രൂപ, 999 രൂപ, 1525 രൂപ എന്നിങ്ങനെയാണ് ഈ പ്ലാനുകളുടെ വില. ഈ പ്ലാനുകളിൽ ഇറോസ് നൌ സർവ്വീസിലേക്കുള്ള സൌജന്യ ആക്സസ് നൽകുന്നതിലൂടെ സാധാരണ മൊബൈൽ ഉപഭോക്താക്കൾക്ക് പോലും ഇവ ആസ്വദിക്കാം.

സൌജന്യം

സൌജന്യ ബണ്ട്ലിംഗ് ഫാമിലി കണക്ഷനുകൾക്കും പ്രത്യേക ഡിസ്കൗണ്ട് പ്ലാനുകളിലുള്ള ഉപഭോക്താക്കൾക്കും എന്റർപ്രൈസ് ബിസിനസ് ഉപഭോക്താക്കൾക്കും നൽകുന്ന പ്ലാനുകളിൽ ലഭ്യമാകില്ല. പക്ഷേ ഉപഭോക്താക്കൾക്ക് 20 രൂപയുടെ ആഡ്-ഓൺ പ്ലാനിലൂടെ ഇറോസ് നൌ സബ്സ്ക്രിപ്ഷൻ ലഭിക്കും. സ്വകാര്യ ടെലിക്കോം കമ്പനികളോട് മത്സരിക്കാനും പോസ്റ്റ്പെയ്ഡ് വിഭാഗത്തിൽ കൂടുതൽ വരിക്കാരെ ചേർക്കുന്നതിനായിട്ടാണ് ബിഎസ്എൻഎൽ ഇത്തരമൊരു പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്.

ബി‌എസ്‌എൻ‌എൽ കേരളത്തിൽ സൌജന്യമായി 4ജി സിം നൽകുന്നുബി‌എസ്‌എൻ‌എൽ കേരളത്തിൽ സൌജന്യമായി 4ജി സിം നൽകുന്നു

ബി‌എസ്‌എൻ‌എൽ പ്ലാനുകൾ

ബി‌എസ്‌എൻ‌എൽ പ്ലാനുകൾ

ബി‌എസ്‌എൻ‌എല്ലിന്റെ 199 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ അൺലിമിറ്റഡ് ഓൺ-നെറ്റ് കോളുകളാണ് നൽകുന്നത്. 300 മിനിറ്റ് ഓഫ്-നെറ്റ് കോളുകളും ഇതിലൂടെ ലഭിക്കും. 75 ജിബി വരെ റോൾഓവർ ആനുകൂല്യം നൽകുന്ന പ്ലാൻ 25 ജിബി ഡാറ്റയും ഉപയോക്താക്കൾക്ക് നൽകുന്നു. സൌജന്യമായി ലഭിച്ച 25 ജിബി ഡാറ്റ അവസാനിച്ച് കഴിഞ്ഞാൽ ഒരു ജിബിക്ക് 10 രൂപ നിരക്ക് ഈടാക്കുന്നു. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. ബി‌എസ്‌എൻ‌എൽ 399 രൂപ പ്ലാൻ എല്ലാ നെറ്റ്വർക്കിലേക്കും സൌജന്യ ലോക്കൽ, എസ്ടിഡി വോയ്‌സ് കോളിങ്, 100 എസ്എംഎസ്, 30 ജിബി സൌജന്യ ഡാറ്റ എന്നിവ നൽകുന്നു.

798 രൂപ പ്ലാൻ
 

798 രൂപ പ്ലാൻ അൺലിമിറ്റഡ് കോളിങ് ആനുകൂല്യത്തിനൊപ്പം ദിവസവും 100 എസ്എംഎസുകളും ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. 50 ജിബി ഡാറ്റ റോൾഓവറും ഈ പ്ലാൻ നൽകുന്നു. 2 ജിബി വരെ ഫാമിലി കണക്ഷനുകൾക്കും ഈ പ്ലാനിലൂടെ ലഭിക്കും. 999 രൂപ പ്ലാനിൽ 75 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളുമാണ് ലഭിക്കുന്നത്. 3 ഫാമിലി ആഡ് ഓൺ കണക്ഷനുകളും സമാന ആനുകൂല്യങ്ങൾ നൽകുന്നുണ്ട്.

സ്വകാര്യ കമ്പനികൾക്ക് പിന്നാലെ ഡാറ്റ നിയന്ത്രണമില്ലാത്ത കിടിലൻ പ്ലാനുമായി ബിഎസ്എൻഎൽസ്വകാര്യ കമ്പനികൾക്ക് പിന്നാലെ ഡാറ്റ നിയന്ത്രണമില്ലാത്ത കിടിലൻ പ്ലാനുമായി ബിഎസ്എൻഎൽ

1525 രൂപ പ്ലാൻ‌

ബി‌എസ്‌എൻ‌എല്ലിന്റെ ഏറ്റവും വില കൂടിയ പോസ്റ്റ്‌പെയ്ഡ് പ്ലാനാണ് 1525 രൂപ പ്ലാൻ‌. ഉപയോക്താക്കൾ‌ക്ക് അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകൾ ഈ പ്ലാനിലൂടെ ലഭിക്കും. 1,525 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാനിലെ ഏറ്റവും ആകർഷകമായ ഘടകം ഇതിൽ ഡാറ്റ നിയന്ത്രണങ്ങൾ ഇല്ല എന്നതാണ്. ഈ പ്ലാനിലൂടെ ലഭിക്കുന്നത് അൺലിമിറ്റഡ് ഡാറ്റയാണ്. 100 സൌജന്യ എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും.

ടെലികോം

എല്ലാ ടെലികോം സർക്കിളുകളിലും ട്രൂലി അൺലിമിറ്റഡ് സ്‌പെഷ്യൽ താരിഫ് വൗച്ചറായ 398 രൂപ വൌച്ചറും ബിഎസ്എൻഎൽ പ്രഖ്യാപിച്ചിട്ടുണ്ട്. ബി‌എസ്‌എൻ‌എൽ പ്രീപെയ്ഡ് കോംബോ 398ലൂടെ ഗുണം ലഭിക്കുന്നത്, ഓൺ‌ലൈൻ ക്ലാസുകൾക്കും വീട്ടിലിരുന്ന് നിന്ന് ജോലിചെയ്യുന്നവർക്കും ഉപയോഗപ്പെടുന്ന പ്ലാനാണ് ഇത്. ഇത് 30 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് ഡാറ്റ നൽകുന്നു.

ബിഎസ്എൻഎൽ 3ജിബി വരെ 4ജി ഡാറ്റ നൽകുന്ന പുതിയ രണ്ട് താരിഫ് വൌച്ചറുകൾ അവതരിപ്പിച്ചുബിഎസ്എൻഎൽ 3ജിബി വരെ 4ജി ഡാറ്റ നൽകുന്ന പുതിയ രണ്ട് താരിഫ് വൌച്ചറുകൾ അവതരിപ്പിച്ചു

Best Mobiles in India

English summary
BSNL offers free Eros Now benefits along with postpaid plans. The benefit is available on six plans. These plans are priced at Rs 199, Rs 399, Rs 525, Rs 798, Rs 999 and Rs 1525.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X