ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് 108 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനൊപ്പം 1ജിബി ഡാറ്റയും

|

ഐയുസി ചാർജ് ഉപയോക്താക്കളിൽ നിന്ന് ഈടാക്കാൻ ആരംഭിച്ചതിന് പിന്നാലെ റിലയൻസ് ജിയോ പുതിയ പദ്ധതികൾ അവതരിപ്പിച്ച് ഉപയോക്താക്കളെ ആകർഷിക്കാനും പിടിച്ച് നിർത്താനുമുള്ള ശ്രമങ്ങളിലാണ്. ഈ അവസരം മുതലെടുക്കാൻ എല്ലാ ടെലിക്കോം കമ്പനികളും മികച്ച ഓഫറുകളാണ് പ്രഖ്യാപിക്കുന്നത്. ബിഎസ്എൻഎല്ലും അതിൻറെ പ്ലാനുകളിൽ വലിയ മാറ്റങ്ങൾ വരുത്തുന്നുണ്ട്. ബിഎസ്എൻഎല്ലിൻറെ 108 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനൊപ്പം ഇപ്പോൾ ഉപയോക്താക്കൾക്ക് 1 ജിബി ഡാറ്റയും ലഭിക്കും.

108 രൂപയുടെ പ്ലാൻ

ബി‌എസ്‌എൻ‌എൽ ഇതിനകം തന്നെ 108 രൂപയുടെ പ്ലാൻ അവരുടെ ചെന്നൈ വെബ്‌സൈറ്റിൽ ഒരു പ്രൊമോഷണൽ ഓഫറായി പട്ടികപ്പെടുത്തിയിട്ടുണ്ട്. 2019 ഡിസംബർ 12 വരെ ടെൽകോ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 90 ദിവസത്തെ പ്രമോഷണൽ ഓഫറായി ഈ വർഷം ജൂലൈയിലാണ് പ്ലാൻ ആരംഭിച്ചത്. ഈ പ്ലാൻ അനുസരിച്ച്, ഉപയോക്താക്കൾക്ക് എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിംഗ് ലഭിക്കും. ഈ സേവനം ദില്ലിയിലും മുംബൈയിലും ലഭ്യമല്ല.

 500 എസ്എംഎസും 1 ജിബി ഡാറ്റയും

28 ദിവസം വാലിഡിറ്റിയുള്ള ഓഫറിനൊപ്പം 500 എസ്എംഎസും 1 ജിബി ഡാറ്റയും കമ്പനി നൽകുന്നുണ്ട്. പക്ഷേ ബി‌എസ്‌എൻ‌എൽ ഇപ്പോൾ ചെന്നൈയിലാണ് ഈ പ്ലാൻ ആരംഭിച്ചിട്ടുള്ളത്. 108 രൂപയുടെ പ്ലാൻ പുതുക്കിയതിന് പുറമേ‌, ബി‌എസ്‌എൻ‌എൽ 1,188 മഥുരം പ്രീപെയ്ഡ് പ്ലാൻ ലഭ്യമാകുന്ന കാലാവധിയും നീട്ടിയിട്ടുണ്ട്. ഒക്ടോബർ 23 ന് പകരം 2020 ജനുവരി 21 വരെ കമ്പനി ഈ പ്ലാൻ ഉപയോക്താക്കൾക്കായി നൽകും.

കൂടുതൽ വായിക്കുക : നെറ്റ്ഫ്ലിക്സ്, സോണി ലിവ് എന്നിവയുമായി കരാറുണ്ടാക്കാനൊരുങ്ങി ബിഎസ്എൻഎൽകൂടുതൽ വായിക്കുക : നെറ്റ്ഫ്ലിക്സ്, സോണി ലിവ് എന്നിവയുമായി കരാറുണ്ടാക്കാനൊരുങ്ങി ബിഎസ്എൻഎൽ

1,188 രൂപയുടെ പ്ലാൻ
 

1,188 രൂപയുടെ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 345 ദിവസത്തേക്ക് 5 ജിബി 2 ജി / 3 ജി / 4 ജി ഡാറ്റ ലഭിക്കുന്നു. മുംബൈ, ദില്ലി സർക്കിളുകൾ ഉൾപ്പെടെ എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത വോയ്‌സ് കോളിംഗും ഓഫറിലൂടെ ലഭിക്കും. കൂടാതെ സൌജന്യ വോയ്‌സ് കോളുകൾ പ്രതിദിനം 250 മിനിറ്റായി പരിമിതപ്പെടുത്തിയിരിക്കുന്നു. 250 മിനുറ്റ് കഴിഞ്ഞാൽ ഉപയോക്താക്കൾ കോളുകൾക്ക് പണം നൽകേണ്ടിവരും. ഈ പ്ലാൻ വാലിഡിറ്റി പിരിയഡിൽ ആകെ 1,200 സൌജന്യ എസ്എംഎസ്സുകളും നൽകുന്നു.

96 രൂപയുടെ പ്ലാൻ

ബി‌എസ്‌എൻ‌എൽ ഈയിടെ അതിന്റെ ഓഫറുകൾ‌ മെച്ചപ്പെടുത്താൻ‌ ശ്രമിക്കുകയാണ്. 96 രൂപയിൽ ആരംഭിക്കുന്ന പ്രീപെയ്ഡ് റീചാർജ് വൗച്ചറുകളും കമ്പനി തിരികെ കൊണ്ടുവന്നിട്ടുണ്ട്. 96 രൂപയുടെ പ്ലാനിലൂടെ എല്ലാ നെറ്റ്‌വർ‌ക്കുകൾ‌ക്കും സൌജന്യ വോയ്‌സ് കോളുകളും പ്രതിദിനം 250 മിനിറ്റ് ടോക്ക് ടൈമും വാഗ്ദാനം ചെയ്യുന്നു. മറ്റൊരു വശത്ത് ട്രിപ്പിൾ പ്ലേ സേവനങ്ങൾ നൽകുന്നതിനായി വിശാഖപട്ടണത്തെ സ്വകാര്യ കേബിൾ ഓപ്പറേറ്റർമാരുമായി ബി‌എസ്‌എൻ‌എൽ കരാറിലേർപ്പെട്ടു. ഇത് ടെലിഫോൺ, ഹൈസ്പീഡ് ഇന്റർനെറ്റ്, കേബിൾ നെറ്റ്‌വർക്ക് എന്നിവ ഉൾപ്പെടുന്ന നെറ്റ്വർക്ക് സംവിധാനമാണ്.

ബ്രോഡ്‌ബാൻഡ്

സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം ഓപ്പറേറ്ററായ ബിഎസ്എൻഎല്ലിന് നിലവിൽ 10 ദശലക്ഷത്തിലധികം ബ്രോഡ്‌ബാൻഡ് ഉപഭോക്താക്കളുണ്ട്. അതുകൊണ്ട് കമ്പനിയുടെ ഈ നീക്കം മറ്റ് ബ്രോഡ്‌ബാൻഡ് കമ്പനികൾക്ക് കടുത്ത തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. കനത്ത നഷ്ടത്തിലുള്ള ബിഎസ്എൻഎല്ലിനെ കരകയറ്റാനുള്ള നീക്കങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം 4ജി സേവനം ആരംഭിക്കാനും പദ്ധതിയുണ്ട്. പശ്ചിമ ബംഗാളിൽ 4 ജി ആരംഭിക്കാനുള്ള പ്രാരംഭ നടപടികൾ ഇതിനകം ബി‌എസ്‌എൻ‌എൽ ആരംഭിച്ചു കഴിഞ്ഞു.

കൂടുതൽ വായിക്കുക : 3ജിയെ മാറ്റി പകരം 4ജി VoLTE സേവനങ്ങൾ ആരംഭിക്കാനൊരുങ്ങി ബിഎസ്എൻഎൽകൂടുതൽ വായിക്കുക : 3ജിയെ മാറ്റി പകരം 4ജി VoLTE സേവനങ്ങൾ ആരംഭിക്കാനൊരുങ്ങി ബിഎസ്എൻഎൽ

4 ജി, VoLTE സേവനങ്ങൾ

8,500 ഇനോഡ്-ബി [4 ജി സൈറ്റുകൾ] ഇന്ത്യയിലുടനീളം വിന്യസിക്കാനാണ് ബി‌എസ്‌എൻ‌എൽ പദ്ധതിയിടുന്നത്. എം‌ടി‌എൻ‌എൽ പ്രവർത്തിക്കുന്ന മുംബൈയും ദില്ലിയും ഇതിൽ ഉൾപ്പെടില്ല. 4 ജി നെറ്റ്വർക്ക് കൂടാതെ രാജ്യത്തുടനീളം VoLTE സേവനങ്ങൾ ലഭ്യമാക്കാനും ബിഎസ്എൻഎല്ലിന് പദ്ധതിയുണ്ട് നിലവിൽ ഷവോമി, നോക്കിയ, സോണി, വിവോ, ഓപ്പോ, തുടങ്ങിയ നിർമ്മാതാക്കളുടെ 30 സ്മാർട്ട്‌ഫോൺ മോഡലുകളിൽ ബി‌എസ്‌എൻ‌എൽ VoLTE സേവനം പരീക്ഷിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ബി‌എസ്‌എൻ‌എൽ കൂടുതൽ സ്മാർട്ട്‌ഫോൺ മോഡലുകളിലേക്ക് VoLTE സേവനങ്ങൾ വ്യാപിപിക്കും.

Best Mobiles in India

Read more about:
English summary
Just days after Reliance Jio introduced its new plans, BSNL has revised its Rs. 108 prepaid plan. In fact, BSNL has already listed this plan in its Chennai website, as a promotional offer. The telco is now offering this plan until December 12, 2019. The plan was launched in July this year as a promotional offer for 90 days.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X