ബി‌എസ്‌എൻ‌എൽ 397 പ്ലാൻ 2 ജിബി ഡാറ്റയും 365 ദിവസം വാലിഡിറ്റിയും നൽകുന്നു

|

ടെലിക്കോം വിപണിയിലെ മത്സരത്തിൽ ശക്തമായി ഇടപെടുന്നതിന്റെ ഭാഗമായി ബി‌എസ്‌എൻ‌എൽ പ്രീപെയ്ഡ്, ബ്രോഡ്‌ബാൻഡ് പ്ലാനുകൾ പുതുക്കുന്നുണ്ട്. ഇപ്പോഴിതാ 367 രൂപയുടെ പ്ലാനും കമ്പനി പുതുക്കിയിരിക്കുകയാണ്. ഇനി മുതൽ ഈ പ്ലാനിന് 397 രൂപ നൽകേണ്ടി വരും. 30 രൂപയാണ് ഈ പ്ലാനിന് വർധിപ്പിച്ചിരിക്കുന്നത്. വില വർധിപ്പിക്കുന്നതിനൊപ്പം ആനുകൂല്യങ്ങളിലും വർധന വരുത്തിയിട്ടുണ്ട്. ഒരു വർഷത്തെ സർവ്വീസ് വാലിഡിറ്റിയുള്ള പ്ലാനാണ് ഇത്.

ബി‌എസ്‌എൻ‌എൽ 397 രൂപ പ്രീപെയ്ഡ് പ്ലാൻ

ബി‌എസ്‌എൻ‌എൽ 397 രൂപ പ്രീപെയ്ഡ് പ്ലാൻ

397 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ 60 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിങും 2 ജിബി ഡാറ്റയും നൽകുന്ന പ്ലാനാണ്. ഈ പ്ലാൻ 365 ദിവസത്തെ വാലിഡിറ്റിയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ഈ പായ്ക്ക് പേഴ്സണലൈസ്ഡ് റിംഗ് ബാക്ക് ടോണും (പിആർബിടി) 100 ​​സൌജന്യ എസ്എംഎസുകളും ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. ഈ ആനുകൂല്യങ്ങളെല്ലാം 60 ദിവസത്തെ വാലിഡിറ്റിയുള്ളവയാണ്. 365 ദിവസത്തേക്ക് ലഭിക്കുന്ന സർവ്വീസ് വാലിഡിറ്റിക്കുള്ളിൽ മറ്റ് ആനുകൂല്യങ്ങൾക്കായി പ്രത്യേക വൗച്ചറുകൾ തിരഞ്ഞെടുക്കണം.

കൂടുതൽ വായിക്കുക: സ്വകാര്യ കമ്പനികളെ നേരിടാൻ ബിഎസ്എൻഎൽ 298 രൂപ പ്രീപെയ്ഡ് പ്ലാൻകൂടുതൽ വായിക്കുക: സ്വകാര്യ കമ്പനികളെ നേരിടാൻ ബിഎസ്എൻഎൽ 298 രൂപ പ്രീപെയ്ഡ് പ്ലാൻ

1,999 രൂപ പ്ലാൻ

ഈ പായ്ക്കിന് പുറമെ ബി‌എസ്‌എൻ‌എൽ 1,999 രൂപയുടെ പ്ലാനും അവതരിപ്പിച്ചിരുന്നു. ഈ പ്ലാൻ ഉപയോക്താക്കൾക്ക് 3 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസവും 100 മെസേജുകൾ എന്നീ ആനുകൂല്യങ്ങൾ നൽകുന്നു. ഈ പ്രീപെയ്ഡ് പ്ലാൻ എല്ലാ സർക്കിളുകളിലും ലഭ്യമാണ്. ഒരു വർഷത്തേക്ക് ഇറോസ് നൌ സബ്ക്രിപ്ഷനും രണ്ട് മാസത്തേക്ക് ലോക്ദൂൻ സബ്ക്രിപ്ഷനും ഉപയോക്താക്കൾക്ക് നൽകുന്നു. ബി‌എസ്‌എൻ‌എൽ ട്യൂണുകളും പാട്ട് മാറ്റാനുള്ള സൗകര്യവും പ്ലാൻ നൽകുന്നുണ്ട്.

എയർടെൽ, ജിയോ, വിഐ എന്നിവയുടെ വാർഷിക പായ്ക്കുകൾ

എയർടെൽ, ജിയോ, വിഐ എന്നിവയുടെ വാർഷിക പായ്ക്കുകൾ

ബിഎസ്എൻഎല്ലിന്റെ എതിരാളികളായ എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ-ഐഡിയ എന്നിവയും മികച്ച വാർഷിക പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. ബി‌എസ്‌എൻ‌എൽ പാക്കുകളേക്കാൾ വില കൂടിയതാണ് സ്വകാര്യ ടെലിക്കോം കമ്പനികളുടെ പ്ലാനുകൾ. ഒരേ സെഗ്‌മെന്റിന് കീഴിൽ മൂന്ന് പായ്ക്കുകളാണ് എയർടെൽ നൽകുന്നത്. 1,498 രൂപ, 2,498 രൂപ, 2,698 രൂപ എന്നിങ്ങനെയാണ് ഈ പായ്ക്കുകളുടെ വില.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ ബ്രോഡ്‌ബാൻഡ് പ്ലാനിനൊപ്പം ഡിസ്നി+ ഹോട്ട്സ്റ്റാർ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ നേടാംകൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ ബ്രോഡ്‌ബാൻഡ് പ്ലാനിനൊപ്പം ഡിസ്നി+ ഹോട്ട്സ്റ്റാർ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ നേടാം

റിലയൻസ് ജിയോ

എയർടെല്ലിന്റെ വാർഷിക പായ്ക്കുകളെല്ലാം അൺലിമിറ്റഡ് കോളിങ് നൽകുന്നു. 365 ദിവസത്തേക്ക് ആദ്യ പ്ലാൻ 24 ജിബി ഡാറ്റയാണ് നൽകുന്നത്. മറ്റ് രണ്ട് പ്ലാനുകളും ദിവസവും 2 ജിബി ഡാറ്റ നൽകുന്നു. 100മെസേജുകളും ഈ പ്ലാനിലൂടെ ലഭിക്കും. റിലയൻസ് ജിയോ രണ്ട് വാർഷിക പായ്ക്കുകളാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ഈ പ്ലാനുകളുടെ വില 2,399 രൂപ, 2,599 രൂപ എന്നിങ്ങനെയാണ്.

വിഐ

ജിയോയുടെ രണ്ട് പ്ലാനുകളുടെ ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. ഡിസ്നി + ഹോട്ട്സ്റ്റാർ, ജിയോ ടിവി, 365 ദിവസം വാലിഡിറ്റി, 100 മെസേജുകൾ എന്നിവ ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും. വാർഷിക പ്ലാനുകളുടെ വിഭാഗത്തിൽ മൂന്ന് പ്ലാനുകളാണ് വിഐ നൽകുന്നത്. 1,499 രൂപ, 2,399 രൂപ, 2,595 രൂപ എന്നിങ്ങനെയാണ് ഈ പ്ലാനുകളുടെ വില. ഒരു വർഷത്തേക്ക് അൺലിമിറ്റഡ് കോളിങ്, സീ5 ആക്സസ് എന്നിവയും ഈ പ്ലാനുകൾ നൽകുന്നുണ്ട്. ഇതിനൊപ്പം വ്യത്യസ്ത ഡാറ്റ ആനുകൂല്യങ്ങളും ഉണ്ട്.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾക്ക് സൌജന്യമായി 4ജി സിം നേടാംകൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾക്ക് സൌജന്യമായി 4ജി സിം നേടാം

Best Mobiles in India

English summary
BSNL prepaid plan of Rs 397 offers unlimited calling and 2GB data for 60 days. This plan also offers a service validity of 365 days.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X