ബിഎസ്‌എൻഎൽ പ്രീപെയ്ഡ് പ്ലാൻ റീചാർജുകളിൽ 4% ഡിസ്കൗണ്ട്, 2,399 രൂപ പ്ലാൻ വാലിഡിറ്റി വർധിപ്പിച്ചു
പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് റീചാർജുകളിൽ 4 ശതമാനം കിഴിവ് നൽകുന്നതായി ബിഎസ്‌എൻഎൽ അറിയിച്ചു. ഈ കിഴിവ് ലഭിക്കാനായി നിങ്ങൾ മൈ ബിഎസ്എൻഎൽ ആപ്പിൽ നിന്ന് വേണം റീചാർജ് ചെയ്യാൻ. മറ്റുള്ളവരുടെ ബിഎസ്എൻഎൽ നമ്പർ റീചാർജ് ചെയ്ത് നൽകുന്നവർക്കാണ് ഈ വിലക്കിഴിവ് ലഭിക്കുന്നത്. ഈ പുതിയ ഓഫർ 180 ദിവസം വരെ വാലിഡാണ്. ഇത് കൂടാതെ ബിഎസ്എൻഎൽ തങ്ങളുടെ ജനപ്രീയ പ്രീപെയ്ഡ് പ്ലാനുകളിലൊന്നായ 2,399 രൂപ പ്ലാനിന്റെ വാലിഡിറ്റിയും വർധിപ്പിച്ചു.

ബിഎസ്‌എൻഎൽ ഡിസ്കൗണ്ട് ഓഫർ
ബിഎസ്എൻഎല്ലിന്റെ പുതിയ ഡിസ്കൌണ്ട് ഓഫർ മൈ ബിഎസ്എൻഎൽ ആപ്പ് ഉപയോഗിക്കുന്ന ആളുകൾക്ക് അവരുടെ നമ്പർ റീചാർജ് ചെയ്യുമ്പോൾ ലഭിക്കില്ല. അതായത് ആപ്പ് ഉപയോഗിച്ച് മറ്റുള്ള പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് റീചാർജ് ചെയ്ത് നൽകുന്നവർക്കാണ് ഈ പ്ലാൻ ലഭിക്കുന്നത്. പ്രീപെയ്ഡ് പ്ലാനുകൾ റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളു എന്നും ബിഎസ്എൻഎൽ അറിയിച്ചിട്ടുണ്ട്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ആപ്പ് ഉപയോഗിച്ചുള്ള റീചാർജ് പ്രോത്സാഹിപ്പിക്കാനാണ് ഈ നീക്കം.

ബിഎസ്‌എൻഎൽ 2,399 രൂപ പായ്ക്കിൽ അധിക വാലിഡിറ്റി
ബിഎസ്എൻഎൽ പ്രീപെയ്ഡ് റീചാർജുകളിൽ 4 ശതമാനം കിഴിവ് നൽകുന്നതിന് പുറമേ 2,399 രൂപയുടെ പ്ലാനിലും മാറ്റങ്ങൾ വരുത്തി. ഈ പ്ലാനിലൂടെ ഇനി അധിക വാലിഡിറ്റി ലഭിക്കും. നേരത്തെ 365 ദിവസത്തെ വാലിഡിറ്റി ലഭിച്ചിരുന്ന ഈ പ്ലാൻ ഇനി മുതൽ 455 ദിവസം വാലിഡിറ്റിയാണ് നൽകുന്നത്. മൊത്തത്തിൽ 90 ദിവസത്തെ അധിക വാലിഡിറ്റിയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ട്വിറ്റർ അക്കൌണ്ട് വഴിയാണ് ഇക്കാര്യം ബിഎസ്എൻഎൽ പ്രഖ്യാപിച്ചത്. ജനപ്രീയ വാർഷിക പ്ലാനുകളിൽ ഒന്നാണ് ഇത്.

2,399 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 3 ജിബി ഡാറ്റയാണ് നൽകുന്നത്. എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും ഈ പ്ലാനിലൂടെ ലഭിക്കും. 455 ദിവസത്തേക്ക് 100 മെസേജുകളും ഈ പ്ലാൻ നൽകുന്നുണ്ട്. ഈ പായ്ക്ക് അൺലിമിറ്റഡ് സോങ് ചേഞ്ച് ഓപ്ഷൻ, സൌജന്യ ഇറോസ് നൌ ആക്സസ്, സൌജന്യ പിആർബിടി ആക്സസ് എന്നിവയും ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്.

ഇന്ത്യയിലെ പ്രമുഖ ടെലിക്കോം കമ്പനികളായ റിലയൻസ് ജിയോയും വോഡഫോൺ-ഐഡിയയും 2,399 രൂപ നിരക്കിൽ പ്ലാനുകൾ നൽകുന്നുണ്ട്. റിലയൻസ് ജിയോയുടെ 2,399 രൂപ പ്ലാൻ ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവും 100 മെസേജുകൾ, എല്ലാ ജിയോ ആപ്ലിക്കേഷനുകളിലേക്കും ആക്സസ് എന്നിവയും ജിയോയുടെ ഈ പ്ലാൻ നൽകുന്നു.

വിഐയുടെ 2,399 രൂപ പ്ലാൻ ദിവസവും 1.5 ജിബി ഡാറ്റ, ജിയോ ആപ്പുകളിലേക്ക് സബ്സ്ക്രിപ്ഷൻ, 365 ദിവസത്തേക്ക് സീ5 പ്രീമിയം ആക്സസ് എന്നിവ നൽകുന്നു. വാരാന്ത്യ ഡേറ്റാ റോൾഓവർ സൌകര്യവും രാത്രി സൌജന്യ ഡാറ്റ ലഭിക്കുന്ന പ്രത്യേക ഓഫറും ഇതിലൂടെ ലഭിക്കും. ഈ വില വിഭാഗത്തിൽ എയർടെൽ നൽകുന്ന പ്ലാനിന് 2,498 രൂപയാണ് വില. ഈ പായ്ക്ക് പ്രതിദിനം 2 ജിബി ഡാറ്റയും 365 ദിവസത്തേക്ക് 100 മെസേജുകളും നൽകുന്നു. ഒടിടി ആനുകൂല്യങ്ങളും ദിവസവും 2 ജിബി ഡാറ്റയും നൽകുന്ന 2,698 രൂപയുടെ പ്ലാനും എയർടെല്ലിനുണ്ട്.


Click it and Unblock the Notifications








