94 രൂപയ്ക്ക് 75 ദിവസം വാലിഡിറ്റിയുമായി ബിഎസ്എൻഎൽ, ജിയോ അടക്കമുള്ള കമ്പനികൾക്ക് തിരിച്ചടി

|

രാജ്യത്തെ ടെലികോം വിപണിയിൽ കഴിഞ്ഞ ആഴ്ച്ചകളിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. മുൻനിര ടെലിക്കോം കമ്പനികളായ റിലയൻസ് ജിയോ, എയർടെൽ, വോഡാഫോൺ ഐഡിയ എന്നിവയെല്ലാം തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളുടെ താരിഫ് നിരക്കുകൾ വർധിപ്പിച്ചിരുന്നു. അതേ സമയം താരിഫ് നിരക്കുകൾ വർധിപ്പിക്കാതെ ജനപ്രിതി നേടാനുള്ള ശ്രമങ്ങളിലാണ് ബിഎസ്എൻഎൽ പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചിട്ടില്ല എന്ന് മാത്രമല്ല വില കുറഞ്ഞൊരു പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിക്കുക കൂടി ചെയ്തിരിക്കുകയാണ് കമ്പനി.

എസ്ടിവി_94

ബിഎസ്എൻഎൽ പുതുതായി അവതരിപ്പിച്ച പ്ലാനിന്റെ പേര് എസ്ടിവി_94 എന്നാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഈ പ്ലാനിന് 94 രൂപയാണ് വില വരുന്നത്. സ്വകാര്യ ടെലിക്കോം കമ്പനികൾ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്കുകൾ 20 മുതൽ 25 ശതമാനം വരെ വർധിപ്പിച്ച അവസരത്തിലാണ് കുറഞ്ഞ വിലയ്ക്ക് മികച്ച ആനുകൂല്യങ്ങൾ നൽകുന്ന പുതിയ പ്ലാനുമായി ബിഎസ്എൻഎൽ രംഗത്ത് എത്തിയിരിക്കുന്നത്. സ്വകാര്യ ടെലിക്കോം കമ്പനികളുടെ വരിക്കാരെ തങ്ങളിലേക്ക് ആകർഷിക്കാൻ പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന് ഈ പ്ലാനിലൂടെ സാധിക്കും. ഈ പ്ലാനിന്റെ വിശദാംശങ്ങൾ നോക്കാം.

എയർടെൽ, ജിയോ, വിഐ എന്നിവയുടെ ദീർഘകാല വാലിഡിറ്റി നൽകുന്ന പുതുക്കിയ പ്ലാനുകൾഎയർടെൽ, ജിയോ, വിഐ എന്നിവയുടെ ദീർഘകാല വാലിഡിറ്റി നൽകുന്ന പുതുക്കിയ പ്ലാനുകൾ

ബിഎസ്എൻഎൽ 94 രൂപ പ്രീപെയ്ഡ് പ്ലാൻ
 

ബിഎസ്എൻഎൽ 94 രൂപ പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 94 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിലൂടെ ഉപഭോക്താക്കൾക്ക് 75 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഇതിൽ ആദ്യത്തെ 60 ദിവസത്തേക്ക് സൗജന്യ കോളർ ട്യൂൺ സേവനവും ലഭിക്കും. 70 ദിവസത്തേക്കുമായി ബിഎസ്എൻഎൽ 3 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ഈ ഡാറ്റ പ്രതിദിന പരിധിയില്ലാതെയാണ് വരുന്നത്. ഇത് എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാവുന്ന ഡാറ്റയാണ്. ഈ പ്ലാനിലൂടെ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും 100 മിനുറ്റ് സൌജന്യ കോളിങ് ആനുകൂല്യങ്ങളും ബിഎസ്എൻഎൽ നൽകുന്നുണ്ട്. ഈ കോളിങ് ആനുകൂല്യം അവസാനിച്ച് കഴിഞ്ഞാൽ മിനുറ്റിന് 30 പൈസ നിരക്കാണ് ഈടാക്കുന്നത്.

75 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

94 രൂപ പ്ലാൻ കൂടാതെ കുറഞ്ഞ വിലയിൽ മികച്ച ആനുകൂല്യങ്ങൾ നൽകുന്ന വേറെയും പ്ലാനുകൾ ബിഎസ്എൻഎല്ലിനുണ്ട്. 75 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാനും ഇത്തരത്തിൽ ഒന്നാണ്. 75 രൂപ റീചാർജ് ചെയ്താൽ ഉപയോക്താക്കൾക്ക് 50 ദിവസത്തേക്ക് മികച്ച സേവനങ്ങൾ ലഭിക്കും. ഈ കാലയളവിൽ 2 ജിബി ഡാറ്റയാണ് കമ്പനി നൽകുന്നത്. ഈ ഡാറ്റ പ്രതിദിന പരിധിയില്ലാതെയാണ് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ 50 ദിവസത്തിൽ എപ്പോൾ വേണമെങ്കിലും ഈ ഡാറ്റ ഉപയോഗിക്കാൻ സാധിക്കും. ഇത് കൂടാതെ ഉപഭോക്താവിന് 100 മിനിറ്റ് സൗജന്യ കോളിങ് ആനുകൂല്യങ്ങളും ലഭിക്കും.

ബിഎസ്എൻഎൽ 4ജി ഇന്ത്യയിൽ എല്ലായിടത്തും ലഭിക്കാൻ അടുത്ത സെപ്റ്റംബർ വരെ കാത്തിരിക്കണംബിഎസ്എൻഎൽ 4ജി ഇന്ത്യയിൽ എല്ലായിടത്തും ലഭിക്കാൻ അടുത്ത സെപ്റ്റംബർ വരെ കാത്തിരിക്കണം

കൂടുതൽ വാലിഡിറ്റി

ബി‌എസ്‌എൻ‌എല്ലിന്റെ 94 രൂപയുടെയും 75 രൂപയുടെയും പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ നൽകുന്ന പണത്തിന് ചേർന്ന മൂല്യമുള്ളവയാണ്. നിങ്ങൾ ഒരു ബി‌എസ്‌എൻ‌എൽ ഉപഭോക്താവാണെങ്കിൽ, നിങ്ങൾക്ക് തീർച്ചയായും ഈ പ്ലാനുകൾ മികച്ചതായിരിക്കും. കൂടുതൽ ഡാറ്റ വേണ്ട ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനുകൾ അല്ല ഇവ എന്നതും ശ്രദ്ധേയമാണ്. കൂടുതൽ വാലിഡിറ്റി വേണ്ട ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനുകൾ തന്നെയാണ് ഇവ.

സ്വകാര്യ ടെലിക്കോം കമ്പനികൾ

സ്വകാര്യ ടെലിക്കോം കമ്പനികൾ താരിഫ് നിരക്കുകൾ കുത്തനെ ഉയർത്തിയതോടെ തിരസ്കരിച്ച വിഭാഗം ആളുകളാണ് കുറച്ച് ഡാറ്റയും കോളുകളും ഉപയോഗിക്കുന്ന കൂടുതൽ ഡാറ്റ വേണ്ട സാധാരണക്കാർ. ഇത്തരം ആളുകൾ ധാരാളം പണം ചിലവാക്കി റീചാർജ് ചെയ്യാൻ തയ്യാറാവില്ല. അതുകൊണ്ട് തന്നെ ബിഎസ്എൻഎല്ലിന്റെ ലക്ഷ്യം ഇത്തരം ആളുകളെയാണ്. ടെലിക്കോം കമ്പനിക്ക് 4ജി സേവനം ഇല്ല എന്നതിനാൽ തന്നെ കുറച്ച് ഡാറ്റ ഉപയോഗിക്കുന്ന ആളുകളെ ആകർഷിക്കാൻ ശ്രമിക്കുന്നതാണ് നല്ലത്. സ്വകാര്യ ടെലിക്കോം കമ്പനികളിൽ നിന്നും റീചാർജിനായി കുറച്ച് പണം മാത്രം മുടക്കാൻ തയ്യാറായിട്ടുള്ളവരുടെ ഒഴുക്ക് ബിഎസ്എൻഎല്ലിലേക്ക് ഉണ്ടായേക്കും.

ബിഎസ്എൻഎല്ലിന് ഇനി നല്ലകാലം; കാരണം ഇവയാണ്ബിഎസ്എൻഎല്ലിന് ഇനി നല്ലകാലം; കാരണം ഇവയാണ്

Best Mobiles in India

English summary
BSNL's new plan is called STV_94. As the name suggests, this plan is priced at Rs 94. This plan offers a validity of 75 days.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X