ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ആമസോൺ പ്രൈം സബ്ക്രിപ്ഷൻ സൌജന്യമായി നേടാം

|

മുൻനിര ടെലിക്കോം ഓപ്പോറേറ്റർമാരെല്ലാം ഡാറ്റ, കോളിങ് ആനകൂല്യങ്ങൾക്കൊപ്പം തന്നെ അധിക ആനുകൂല്യങ്ങളായി ഡിജിറ്റൽ സ്ട്രീമിങ് സർവ്വീസുകളിലേക്കുള്ള സബ്ക്രിപ്ഷൻ കൂടി വാഗ്ദാനം ചെയ്യുന്നുണ്ട്. ഉപയോക്താക്കളെ ആകർഷിക്കാനുള്ള കമ്പനിളുടെ ഈ തന്ത്രം പൊതുമേഖലാ ടെലിക്കോം ഓപ്പറേറ്ററായ ബിഎസ്എൻഎല്ലും നടപ്പാക്കുന്നുണ്ട്. ഇതിനായി ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ്, സീ5 എന്നിവയുമായെല്ലാം ടെലിക്കോം കമ്പനികൾ കരാറുകളുണ്ടാക്കിയിട്ടുണ്ട്.

പോസ്റ്റ്പെയ്ഡ്

ബി‌എസ്‌എൻ‌എൽ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കായി സ്ട്രിമിങ് സേവനങ്ങളിലേക്ക് സൌജന്യ സബ്ക്രിപ്ഷൻ നൽകുന്നുണ്ട്. ആമസോണുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് കമ്പനി ഉപയോക്താക്കൾക്ക് ആമസോൺ പ്രൈം സബ്ക്രിഷൻ നൽകുന്നത്. ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് 399 രൂപ മുതലുള്ള പ്ലാനുകളിലൂടെ 999 രൂപ വരെ വിലമതിക്കുന്ന ആമസോൺ പ്രൈം അംഗത്വം സൌജന്യമായി നേടാൻ സാധിക്കും.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ 4 ജി ഉടനെ ഇല്ല; പദ്ധതികൾ മാറ്റിവച്ചുകൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ 4 ജി ഉടനെ ഇല്ല; പദ്ധതികൾ മാറ്റിവച്ചു

പോസ്റ്റ്പെയ്ഡ്

പോസ്റ്റ്പെയ്ഡ് പ്ലാനുകൾക്ക് പുറമെ, ബി‌എസ്‌എൻ‌എൽ ബ്രോഡ്‌ബാൻഡ് ഉപയോക്താക്കൾക്ക് 745 രൂപയ്ക്ക് മുകളിലുള്ള പ്ലാൻ തിരഞ്ഞെടുക്കുന്നതിലൂടെയും സൌജന്യമായി ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ ലഭിക്കും. 399 രൂപയ്ക്ക് മുകളിലുള്ള വാർഷിക ബ്രോഡ്‌ബാൻഡ് പ്ലാനുകളിലും കമ്പനി സമാന സബ്‌സ്‌ക്രിപ്‌ഷൻ നൽകുന്നുണ്ട്. എയർടെൽ, വോഡാഫോൺ എന്നീ കമ്പനികളും ഉപയോക്താക്കൾക്ക് പോസ്റ്റ്പെയ്ഡ് പ്ലാനിനൊപ്പം ആമസോൺ പ്രൈം, സീ 5 സബ്ക്രിപ്ഷൻ ലഭിക്കുന്നുണ്ട്.

ആമസോൺ പ്രൈം

ബി‌എസ്‌എൻ‌എല്ലിന്റെ പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ‌ 99 രൂപ മുതലാണ് ആരംഭിക്കുന്നത്. പക്ഷേ ആമസോൺ പ്രൈം ഓഫർ ലഭിക്കുന്നത് 399 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകൾ‌ക്ക് മാത്രമാണ്. ചില സർക്കിളുകളിൽ‌ ബി‌എസ്‌എൻ‌എൽ 399 രൂപ, 798 രൂപ പോലുള്ള ആകർഷകമായ പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ‌ നൽ‌കുന്നുണ്ട്. ഈ പ്ലാനുകളിലും ആമസോൺ പ്രൈം സബ്ക്രിപ്ഷൻ ലഭിക്കും. ആമസോൺ പ്രൈം സബ്ക്രിപ്ഷൻ ലഭിക്കുന്ന ബി‌എസ്‌എൻ‌എൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ 399 രൂപ, 401 രൂപ, 499 രൂപ, 525 രൂപ, 725 രൂപ, 798 രൂപ, 799 രൂപ, 1,125 രൂപ, 1,525 രൂപ എന്നിവയാണ്.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ പ്രീപെയ്ഡ് അക്കൌണ്ട് വാലിഡിറ്റി മെയ് 5 വരെ നീട്ടി നൽകും, റീചാർജിനായി ടോൾ ഫ്രീ നമ്പരുംകൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ പ്രീപെയ്ഡ് അക്കൌണ്ട് വാലിഡിറ്റി മെയ് 5 വരെ നീട്ടി നൽകും, റീചാർജിനായി ടോൾ ഫ്രീ നമ്പരും

ആമസോൺ സബ്ക്രിപ്ഷൻ നേടുന്നതെങ്ങനെ

ആമസോൺ സബ്ക്രിപ്ഷൻ നേടുന്നതെങ്ങനെ

ബി‌എസ്‌എൻ‌എൽ പോസ്റ്റ്‌പെയ്ഡ്, ബ്രോഡ്‌ബാൻഡ് ഉപയോക്താക്കൾക്ക് ചില പ്ലാനുകൾക്കൊപ്പം ലഭിക്കുന്ന ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ ഓഫർ എളുപ്പത്തിൽ ലഭിക്കും. ഉപയോക്താക്കൾക്ക് ബിഎസ്എൻഎല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ആവശ്യമായ വിശദാംശങ്ങൾ സമർപ്പിച്ചാൽ അധിക ചെലവില്ലാതെ ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ നേടാൻ കഴിയും. സൌജന്യ സബ്സ്ക്രിപ്ഷൻ ലഭിക്കുന്നതിന് നിങ്ങൾ സബ്ക്രിഷൻ ഓഫർ ഉള്ള പ്ലാൻ തന്നെയാണ് തിരഞ്ഞെടുത്തതെന്ന് ഉറപ്പ് വരുത്തുക.

അഡ്വാൻസ് റെന്റൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

അഡ്വാൻസ് റെന്റൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കായി ബി‌എസ്‌എൻ‌എൽ അടുത്തിടെ അവതരിപ്പിച്ച പ്ലാനാണ് അഡ്വാൻസ് റെന്റൽ പ്ലാനുകൾ. ഈ പുതിയ പ്ലാനിലൂടെ ബി‌എസ്‌എൻ‌എൽ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് 11 മാസത്തേക്ക്(ജിഎസ്ടി ചാർജുകൾ ഉൾപ്പെടെ) തുടർച്ചയായി ഒരൊറ്റ പ്ലാൻ തിരഞ്ഞെടുക്കാം. ഇതിനുള്ള പണം നേരത്തെ അടച്ചാൽ ഉപയോക്താക്കൾക്ക് കമ്പനി 12 മാസത്തേക്ക് സേവനങ്ങൾ നൽകും. ഇതുപോലെ 21 മാസത്തെ പണം മുൻകൂറായി അടച്ചാൽ ഉപയോക്താവിന് 24 മാസം സേവനങ്ങൾ ലഭിക്കും.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട ഡാറ്റ എസ്ടിവി പ്ലാനുകൾകൂടുതൽ വായിക്കുക: ബിഎസ്എൻഎൽ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട ഡാറ്റ എസ്ടിവി പ്ലാനുകൾ

24 മാസം

24 മാസം സേവനം ലഭിക്കു്ന അഡ്വാൻസ് റെന്റർ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് രണ്ട് വർഷത്തേക്ക് ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനും കമ്പനി നൽകുന്നുണ്ട്. ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷനുപുറമെ ചില പ്രീപെയ്ഡ് പ്ലാനുകളിൽ അധിക ചെലവില്ലാതെ 99 രൂപ വിലമതിക്കുന്ന ഇറോസ് നൗ മെമ്പർഷിപ്പും ബി‌എസ്‌എൻ‌എൽ നൽകുന്നുണ്ട്. ഹോട്ട്സ്റ്റാർ പ്രീമിയം സബ്സ്ക്രിപ്ഷൻ നൽകുന്ന ചില ബ്രോഡ്ബാൻഡ് പ്ലാനുകളും കമ്പനി നൽകുന്നുണ്ട്.

Best Mobiles in India

Read more about:
English summary
BSNL’s postpaid plans start at Rs 99 itself, however, the Amazon Prime offer applies only to the plans priced above Rs 399. In some circles, BSNL is providing some attractive postpaid plans like Rs 399 and Rs 798, and these plans also come with Amazon Prime subscriptions.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X