ഏറ്റവും മികച്ച 4ജി പ്ലാനുകൾ നൽകുന്നത് ബി‌എസ്‌എൻ‌എൽ, പക്ഷേ കാര്യമില്ല

|

ബി‌എസ്‌എൻ‌എൽ മറ്റ് ഓപ്പറേറ്റർമാരെ അപേക്ഷിച്ച് ഉപയോക്താക്കൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്ന 4ജി പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. ബി‌എസ്‌എൻ‌എല്ലിന്റെ 4ജി പ്ലാനുകൾ‌ വിലകുറഞ്ഞതും അതേ സമയം ആകർഷകമായ ആനുകൂല്യങ്ങൾ നൽകുന്നതുമാണ്. കമ്പനി ഓവർ‌-ദി-ടോപ്പ് (ഒ‌ടി‌ടി) പ്ലാറ്റ്‌ഫോമുകളുമായി ചേർന്ന് പ്രവർത്തിക്കുകയോ ഇത്തരം ആനുകൂല്യങ്ങൾ നൽകുകയോ ചെയ്യുന്നില്ല. ജിയോയെ പോലെ സ്വന്തം ആപ്പുകളുടെ നിരയും ബിഎസ്എൻഎല്ലിന് ഇല്ല. പക്ഷേ ഇപ്പോഴും ബിഎസ്എൻഎല്ലിന്റെ പ്ലാനുകൾ മറ്റ് കമ്പനികളുടെ പ്ലാനുകളെക്കാൾ മികച്ചതാണ്.

ബി‌എസ്‌എൻ‌എൽ 4ജി പ്ലാനുകൾ

ബി‌എസ്‌എൻ‌എൽ 4ജി പ്ലാനുകൾ

ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾക്ക് വിവിധതരം 4ജി പ്ലാനുകൾ നൽകുന്നു. ഇതിൽ ഏറ്റവും അടിസ്ഥാന പ്ലാൻ 7 രൂപയിൽ നിന്ന് ആരംഭിക്കുന്നു. ഇത് ഉപയോക്താക്കൾക്ക് 1 ദിവസത്തേക്ക് 1 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ്. ഇതൊരു ഡാറ്റ ഓൺലി പ്ലാനാണ്. അതുകൊണ്ട് തന്നെ ഉപയോക്താക്കൾക്ക് വോയ്‌സ് കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭിക്കില്ല. ഒരു ദിവസം കൊണ്ട് ഉപയോഗിച്ച് തീർക്കാൻ സാധിക്കാത്ത ഡാറ്റ പിറ്റേന്ന് ലഭിക്കുകയില്ല. ഇതൊരു ഡാറ്റ വൌച്ചറായി ഉപയോഗിക്കാവുന്ന പ്ലാനാണ്.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾക്ക് സൌജന്യമായി 4ജി സിം നേടാംകൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾക്ക് സൌജന്യമായി 4ജി സിം നേടാം

ഡാറ്റ, വോയ്‌സ് കോളിങ്, എസ്എംഎസ്

ഡാറ്റ, വോയ്‌സ് കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ളവ നൽകുന്ന പ്ലാനുകളും ബിഎസ്എൻഎല്ലിനുണ്ട്. 'പ്ലാൻ 153' (വില 153 രൂപ) ദിവസവും 1 ജിബി ഡാറ്റ നൽകുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളിങും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. 28 ദിവസം വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ഇത് ജിയോയുടെ 149 രൂപ പ്ലാനുമായി വളരെ സാമ്യമുള്ളതാണ്. പക്ഷേ ബിഎസ്എൻഎൽ 4 ദിവസം വാലിഡിറ്റി കൂടുതൽ നൽകുന്നു.

എസ്ടിവി 187

‘എസ്ടിവി 187' (വില 187 രൂപ) പ്ലാനും ബിഎസ്എൻഎൽ നൽകുന്നു. ഈ പ്ലാൻ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസവും 2 ജിബി ഡാറ്റ എന്നിവ 28 ദിവസത്തേക്ക് നൽകുന്നു. 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. ബിഎസ്എൻഎല്ലിന്റെ ഏറ്റവും ആകർഷകമായ മറ്റൊരു പ്ലാൻ ദിവസവും 5 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിങും നൽകുന്ന ‘എസ്ടിവി 599' (വില 599 രൂപ) എന്ന പ്ലാനാണ്. 5 ജിബി ഫെയർ-യൂസ്-പോളിസി (എഫ്യുപി) ഡാറ്റ അവസാനിച്ചാൽ ഉപയോക്താക്കൾക്ക് 80 കെബിപിഎസ് വേഗതയിൽ നെറ്റ് ഉപയോഗിക്കാം. ഈ പ്ലാനിന് 90 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്.

കൂടുതൽ വായിക്കുക: കേരളം ഉൾപ്പെടെയുള്ള ചിലയിടങ്ങളിൽ ബി‌എസ്‌എൻ‌എൽ 4ജി വോൾട്ടി സേവനംകൂടുതൽ വായിക്കുക: കേരളം ഉൾപ്പെടെയുള്ള ചിലയിടങ്ങളിൽ ബി‌എസ്‌എൻ‌എൽ 4ജി വോൾട്ടി സേവനം

4ജി പ്ലാനുകൾ

ബി‌എസ്‌എൻ‌എൽ 4ജി പ്ലാനുകൾ ദീർഘകാല വാലിഡിറ്റിയോടെ ലഭ്യമാണ്. 1 വർഷത്തെ (365 ദിവസം) വാലിഡിറ്റിയുള്ള പ്ലാനിൽ ആദ്യത്തേത് ‘ബി‌എസ്‌എൻ‌എൽ 1999' (വില 1,999 രൂപ) പ്ലാനാണ്. 1,999 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകളും 2 ജിബി ഡാറ്റയും ദിവസവും 100 എസ്എംഎസുകളും നൽകുന്നു. സൌജന്യ കോളർ ട്യൂൺ, 60 ദിവസത്തേക്ക് ലോക്ദം കണ്ടന്റ് എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും. ഈ വിഭാഗത്തിലെ രണ്ടാമത്തെ പ്ലാൻ ‘ബി‌എസ്‌എൻ‌എൽ 2399' (2,399 രൂപ) ആണ്. ദിവസവും 3 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. മറ്റെല്ലാ ആനുകൂല്യങ്ങളും സമാനാണ്.

ബിഎസ്എൻഎല്ലിന്റെ പോരായ്മ

ബിഎസ്എൻഎല്ലിന്റെ പോരായ്മ

മികച്ച 4ജി പ്ലാനുകൾ ഉണ്ടായിട്ടും സ്വകാര്യ കമ്പനികളോട് മത്സരിക്കാനുള്ള ശക്തി ബിഎസ്എൻഎല്ലിന് കൈവരുന്നില്ല. ഇതിന് പ്രധാന കാരണം 4ജി നെറ്റ്വർക്കുകൾ എല്ലായിടത്തും ഇല്ല എന്നതാണ്. കേരളത്തിൽ 4ജി വോൾട്ടി സേവനം ലഭ്യമാണ് എങ്കിലും മറ്റ് പല സർക്കിളുകളിലും ബിഎസ്എൻഎൽ 3ജി മാത്രമാണ് ലഭിക്കുന്നത്. രാജ്യത്ത് ഉടനീളം 4ജി വിന്യസിക്കാനുള്ള ശ്രമങ്ങളിലാണ് ടെലിക്കോം കമ്പനി. പക്ഷേ നിലവിലെ സാഹചര്യത്തിൽ സ്വകാര്യ കമ്പനികൾ 5ജി ലക്ഷ്യമാക്കി പ്രവർത്തിക്കുമ്പോൾ 4ജി എല്ലായിടത്തും നൽകാൻ സാധിക്കുന്നില്ല എന്നത് വലിയ തിരിച്ചടിയാണ്.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ 397 പ്ലാൻ 2 ജിബി ഡാറ്റയും 365 ദിവസം വാലിഡിറ്റിയും നൽകുന്നുകൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ 397 പ്ലാൻ 2 ജിബി ഡാറ്റയും 365 ദിവസം വാലിഡിറ്റിയും നൽകുന്നു

Best Mobiles in India

English summary
BSNL has introduced 4G plans which offer more benefits to the users than other operators. But BSNL's shortcoming is that the 4G network is not available everywhere.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X