18 രൂപയ്ക്ക് ദിവസവും 1 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങുമായി ബിഎസ്എൻഎൽ
ഇന്ത്യയിലെ മുൻനിര ടെലിക്കോം കമ്പനികളായ എയർടെൽ വിഐ എന്നിവ ഉപയോക്താക്കളിൽ നിന്നുള്ള ശരാശരി വരുമാനം വർധിപ്പിക്കാനായി എൻട്രി ലെവൽ പ്ലാനുകൾ നീക്കം ചെയ്യുകയാണ്. ഈ അവസരത്തിൽ പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ വില കുറഞ്ഞ പ്ലാനുകൾ അവതരിപ്പിക്കുന്നു. ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകളാണ് ബിഎസ്എൻഎൽ കുറഞ്ഞ വിലയിൽ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നത്. 18 രൂപയ്ക്കാണ് ബിഎസ്എൻഎൽ ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾ നൽകുന്നത്.

ബിഎസ്എൻഎൽ 18 രൂപ പ്രീപെയ്ഡ് പ്ലാൻ രണ്ട് ദിവസത്തെ വാലിഡിറ്റിയമായിട്ടാണ് വരുന്നത്. ഈ വാലഡിറ്റി കാലയളവിലേക്ക് അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ ഈ പ്ലാനിലൂടെ ലഭിക്കും. ഇത് കൂടാതെ അൺലിമിറ്റഡ് വീഡിയോ കോളിങ് സൗകര്യവും ലഭിക്കും. ദിവസവും 1ജിബി ഡാറ്റ വീതം രണ്ട് ദിവസത്തേക്ക് 2ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ദിവസവും 100 മെസേജുകളും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും. എയർടെൽ 19 രൂപയ്ക്ക് ഇത്തരമൊരു പ്ലാൻ നൽകുന്നുണ്ട് പക്ഷേ ഈ പ്ലാൻ 48 മണിക്കൂർ വാലിഡിറ്റിയിൽ 200 എംബി ഡാറ്റയും അൺലിമിറ്റഡ് കോളുകളുമാണ് നൽകുന്നത്.

ബിഎസ്എൻഎൽ പ്ലാനുകളിൽ അടിമുടി മാറ്റം
ബിഎസ്എൻഎൽ കഴിഞ്ഞ ദിവസം ഏഴ് പ്ലാനുകൾ പരിഷ്കരിച്ചു. 49 രൂപ, 75 രൂപ, 94 രൂപ, 106 രൂപ, 107 രൂപ, 197 രൂപ, 397 രൂപ പ്ലാനുകളാണ് കമ്പനി പരിഷ്കരിച്ചത്. 49 രൂപ വിലയുള്ള എൻട്രി ലെവൽ പ്ലാനിലൂടെ 28 ദിവസം വാലിഡിറ്റിയാണ് നേരത്തെ നൽകിയിരുന്നത്. ഇത് ഇപ്പോൾ 24 ദിവസമായി കുറച്ചു. മുഴുവൻ കാലയളവിലും എല്ലാ നെറ്റ്‌വർക്കുകളിലേക്കും സൌജന്യ കോളുകളും 2ജിബി സൗജന്യ ഡാറ്റയും 100 മെസേജുകളും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും.

75 രൂപ പ്ലാൻ നേരത്തെ 60 ദിവസം വാലിഡിറ്റിയാണ് നൽകിയിരുന്നത്. ഇനി ഈ പ്ലാനിലൂടെ 50 ദിവസം വാലിഡിറ്റി മാത്രമേ ലഭിക്കുകയുള്ളു. ഈ പ്ലാൻ 100 മിനിറ്റ് സൗജന്യ കോളിങ്, 2 ജിബി ഡാറ്റ, 50 ദിവസത്തേക്ക് സൗജന്യ ഡിഫോൾട്ട് ട്യൂണുകൾ എന്നിവ നൽകുന്നു. സൗജന്യ കോളുകളുടെ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഉപയോക്താക്കളിൽ നിന്നും കമ്പനി മിനുറ്റിന് 30 എന്ന നിരക്കാണ് ഈടാക്കുന്നത്.

94 രൂപയുടെ എസ്ടിവി 75 ദിവസത്തേക്ക് വാലിഡിറ്റി നൽകുന്നു. പക്ഷേ 60 ദിവസത്തേക്ക് മാത്രം 3ജിബി സൗജന്യ ഡാറ്റയും ബിഎസ്എൻഎൽ ഡിഫോൾട്ട് ട്യൂണുകളും ഈ പ്ലാനിലൂടെ ലഭിക്കും. സൌജന്യ കോളിങ് ആനുകൂല്യങ്ങൾ അവസാനിച്ച് കഴിഞ്ഞാൽ മിനുറ്റിന് 30 പൈസ നിരക്ക് ഈടാക്കും. 106 രൂപ. 107 രൂപ പ്ലാനുകൾ 100 ദിവസം വാലിഡിറ്റിയാണ് നൽകിയിരുന്നത്. ഇനി മുതൽ ഈ പ്ലാനിലൂടെ നിങ്ങൾക്ക് 84 ദിവസം വാലിഡിറ്റി മാത്രമേ ലഭിക്കുകയുള്ളു. ഈ പ്ലാനുകൾ എല്ലാ നെറ്റ്‌വർക്കുകളിലേക്കും സൗജന്യ കോളിങിനായി 100 മിനിറ്റും 3 ജിബി ഡാറ്റയും നൽകുന്നു. 60 ദിവസത്തേക്ക് ഡീഫോൾട്ട് ട്യൂണുകളും പ്ലാനിലൂടെ ലഭിക്കും.

197 രൂപയുടെ പ്ലാൻ ഉപയോക്താക്കൾക്ക് 150 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. 397 രൂപയുടെ പ്ലാൻ 365 ദിവസം വാലിഡിറ്റി നൽകുന്നു. അൺലിമിറ്റഡ് കോളിങ്, 100 മെസേജുകൾ, സിങ് മ്യൂസിക് ആപ്പിലേക്ക് സബ്ക്രിപ്ഷൻ, 2 ജിബി ഡാറ്റ എന്നിവയാണ് 197 രൂപ പ്ലാൻ നൽകുന്ന ആനുകൂല്യങ്ങൾ. 397 രൂപ പ്ലാൻ ദിവസവും 2 ജിബി ഡാറ്റ, 100 മെസേജുകൾ എന്നിവ നൽകുന്നു. ലോക്ദൂൺ കണ്ടന്റം സൗജന്യ ബിഎസ്എൻഎൽ ഡിഫോൾട്ട് ട്യൂണുകളും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നു.


Click it and Unblock the Notifications








