ബി‌എസ്‌എൻ‌എൽ കേരളത്തിൽ സൌജന്യമായി 4ജി സിം നൽകുന്നു

|

ബിഎസ്എൻഎൽ ഇന്ന് മുതൽ കേരളത്തിൽ സൌജന്യമായി 4ജി സിം കാർഡ് നൽകും. 2021 സെപ്റ്റംബർ 30 വരെയാണ് സൌജന്യ സിം കാർഡുകൾ നൽകുന്നത്. പുതിയ ഉപയോക്താക്കൾക്കും മെബൈൽ നമ്പർ പോർട്ടബിലിറ്റി വഴി തങ്ങളുടെ നെറ്റ്വർക്കിൽ എത്തുന്ന ഉപയോക്താക്കൾക്കുമാമ് കമ്പനി സൌജന്യമായി 4ജി സിം കാർഡ് നൽകുന്നത്. നേരത്തെ ഏപ്രിലിൽ ഇത്തരമൊരു ഓഫർ ബിഎസ്എൻഎൽ അവതരിപ്പിച്ചിരുന്നു. ഇത് ജൂണിൽ അവസാനിച്ചതിന് പിന്നാലെയാണ് പിന്നെയും ഓഫർ പ്രഖ്യാപിച്ചത്.

4ജി സിം കാർഡ്

ബി‌എസ്‌എൻ‌എല്ലിന്റെ 4ജി സിം കാർഡിന് 20 രൂപയാണ് വില. എന്നാൽ പുതിയ ഉപയോക്താക്കൾക്കും എം‌എൻ‌പി പോർട്ടിങ് വഴി വന്ന ഉപയോക്താക്കൾക്കും സൌജന്യമായി ലഭിക്കും. ആദ്യത്തെ റീചാർജ് കൂപ്പൺ 100 രൂപയിൽ കൂടുതൽ തിരഞ്ഞെടുത്തവർക്കാണ് ബി‌എസ്‌എൻ‌എൽ സൌജന്യമായി 4ജി സിം കാർഡ് നൽകുന്നത്. ബി‌എസ്‌എൻ‌എൽ കസ്റ്റമർ സർവീസ് സെന്ററുകളിൽ (ബി‌എസ്‌എൻ‌എൽ സി‌എസ്‌സി) നിന്നും ബി‌എസ്‌എൻ‌എല്ലിന്റെ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്നും സിം കാർഡ് വാങ്ങുന്നവർക്ക് ഈ ഓഫർ ലഭിക്കും.

ബിഎസ്എൻഎല്ലിന് ശമ്പളം കൊടുക്കാൻ പണമില്ല, കമ്പനി അടച്ചുപൂട്ടൂമോ?ബിഎസ്എൻഎല്ലിന് ശമ്പളം കൊടുക്കാൻ പണമില്ല, കമ്പനി അടച്ചുപൂട്ടൂമോ?

വരുമാനം

കൂടുതൽ ഉപയോക്താക്കളെ നേടിയെടുക്കാനും അതുവഴി വരുമാനം വർദ്ധിപ്പിക്കാനുമാണ് ബിഎസ്എൻഎൽ ഇത്തരമൊരു ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ബിഎസ്എൻഎല്ലിന്റെ ഏറ്റവും ശക്തമായതും 4ജി നെറ്റ്വർക്ക് ഉള്ളതുമായ സർക്കിളാണ് കേരളം. ഇവിടെ തങ്ങളുടെ ഉപയോക്താക്കളെ നഷ്ടപ്പെടാതിരിക്കുക എന്ന ലക്ഷ്യവും ബിഎസ്എൻഎല്ലിന് ഉണ്ട്. ഫസ്റ്റി റീചാർജ് കൂപ്പൺ (എഫ്ആർസി) 100 രൂപയ്‌ക്ക് മുകളിൽ തിരഞ്ഞെടുക്കുന്ന എല്ലാ പ്രീപെയ്ഡ് ഉപയോക്താക്കൾക്കും ഓഫർ ബാധകമാണ്.

ബിഎസ്എൻഎൽ
 

ബിഎസ്എൻഎൽ അടുത്തിടെയായി നിരവധി റീചാർജ് കൂപ്പണുകൾ അവതരിപ്പിക്കുകയും ഉള്ളവയിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്. ഫസ്റ്റ് റീചാർജ് കൂപ്പണായ 249 രൂപ പ്രീപെയ്ഡ് പ്ലാൻ, 298 രൂപ പ്രീപെയ്ഡ് പ്ലാൻ, പ്രമോഷണൽ അടിസ്ഥാനത്തിൽ നൽകുന്ന 398 രൂപ പ്രീപെയ്ഡ് പ്ലാൻ തുടങ്ങി നിരവധി പ്ലാനുകൾ കമ്പനി അവതരിപ്പിച്ചു. ബി‌എസ്‌എൻ‌എൽ 249 രൂപ എഫ്ആർസിയിലൂടെ ദിവസവും 2 ജിബി ഡാറ്റയും 60 ദിവസത്തെ വാലഡിറ്റിയുമാണ് ലഭിക്കുന്നത്. പുതിയ ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് ഇത്.

90 ദിവസം വാലിഡിറ്റിയുള്ള പ്ലാനിൽ ജിയോയെക്കാൾ മികച്ചത് ബിഎസ്എൻഎൽ90 ദിവസം വാലിഡിറ്റിയുള്ള പ്ലാനിൽ ജിയോയെക്കാൾ മികച്ചത് ബിഎസ്എൻഎൽ

കോളിങ്

അൺലിമിറ്റഡ് കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവ 249 രൂപ പ്ലാനിലൂടെ ലഭിക്കും. ഇത് ആദ്യാമയി റീചാർജ് ചെയ്യുന്ന ആളുകൾക്ക് മാത്രമേ ലഭിക്കുകയുള്ളു. അതിന് ശേഷമുള്ള റീചാർജുകളിൽ തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് 298 രൂപയുടേത്. ഈ പ്ലാൻ 56 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഈ വാലിഡിറ്റി കാലയളവിൽ ദിവസവും 1 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ പ്ലാനും സൌജന്യ കോളുകളും എസ്എംഎസ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്.

ബിഎസ്എൻഎൽ

കഴിഞ്ഞ മാസം ആദ്യം ബിഎസ്എൻഎൽ രണ്ട് പ്ലാനുകളിൽ മാറ്റങ്ങൾ വരുത്തിയിരുന്നു, സ്പെഷ്യൽ താരിഫ് വൗച്ചറായ 198 രൂപ പ്ലാനിൽ കമ്പനി അധിക വാലിഡിറ്റിയാണ് ചേർത്തത്. അഞ്ച് ദിവസത്തെ വാലിഡിറ്റിയാണ് അധികമായി നൽകുന്നത്. ഇതോടെ ഈ പ്ലാനിലൂടെ ലഭിക്കുന്ന മൊത്തം വാലിഡിറ്റി 50 ദിവസമായി ഉയർന്നു. 499 രൂപ പ്ലാനിലൂടെ ഇപ്പോൾ ദിവസവും 2 ജിബി ഡാറ്റയാണ് കമ്പനി നൽകുന്നത്. നേരത്തെ ഈ പ്ലാൻ ദിവസവും 1ജിബി ഡാറ്റ മാത്രമാണ് നൽകിയിരുന്നത്.

ബിഎസ്എൻഎല്ലിന്റെ 200 രൂപയിൽ താഴെ വിലയുള്ള മികച്ച പ്രീപെയ്ഡ് പ്ലാനുകൾബിഎസ്എൻഎല്ലിന്റെ 200 രൂപയിൽ താഴെ വിലയുള്ള മികച്ച പ്രീപെയ്ഡ് പ്ലാനുകൾ

Best Mobiles in India

English summary
BSNL will offer free 4G SIM card in Kerala from today. Free SIM cards will be available till September 30, 2021.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X