500 ജിബി ഡാറ്റയും ഹോട്ട്സ്റ്റാർ പ്രിമിയം സബ്ക്രിപ്ഷനുമായി ബിഎസ്എൻഎൽ ബ്രോഡ്ബാൻറ് പ്ലാൻ

|

ബ്രോഡ്ബാൻറ് വിപണി കമ്പനികൾ തമ്മിലുള്ള മത്സരം കൊണ്ട് സജീവയമായിരിക്കുകയാണ്. ജിയോ ഫൈബർ വിപണി പിടിച്ചടക്കാൻ ആരംഭിച്ചത് മറ്റ് കമ്പനികൾക്ക് വലീയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്. ഈ അവസരത്തിലാണ് ബിഎസ്എൻഎൽ പ്രതിമാസം 50 എം‌ബി‌പി‌എസ് വേഗതയിൽ 500 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന പുതിയ സൂപ്പർ സ്റ്റാർ 500 ബ്രോഡ്‌ബാൻഡ് പ്ലാൻ പുറത്തിറക്കുന്നത്. ഈ പ്ലാനിനൊപ്പം ഉപഭോക്താക്കൾക്ക് ഹോട്ട്സ്റ്റാറിന്റെ കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും ലഭിക്കുന്നു.

ഡി‌എസ്‌എൽ പ്ലാനും ഭാരത് ഫൈബർ പ്ലാനും

ബിഎസ്എൻഎൽ ബ്രോഡ്ബാൻറിൻറെ പ്ലാൻ പ്രധാനമായും രണ്ട് ഓപ്ഷനുകളിലാണ് ലഭ്യമാവുക. ഒന്ന് ഡി‌എസ്‌എൽ പ്ലാനും മറ്റൊന്ന് ഭാരത് ഫൈബർ പ്ലാനും. DSL പ്ലാൻ വരിക്കാർക്ക് 10Mbps ഇൻറർനെറ്റ് വേഗതയാണ് ലഭിക്കുക. ഭാരത് ഫൈബർ പ്ലാനിലൂടെ ഉപഭോക്താവിന് 50Mbps ഇൻറർനെറ്റ് വേഗത ലഭ്യമാകുന്നു. ഈ പ്ലാനിലൂള്ള 500 ജിബി ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ ഇൻറർനെറ്റ് വേഗത വെറും 2 Mbps ആയി കുറയും.

ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ

പുതിയ ബി‌എസ്‌എൻ‌എൽ സൂപ്പർ സ്റ്റാർ 500 ബ്രോഡ്‌ബാൻഡ് പ്ലാനിലൂടെ 500 ജിബി പ്രതിമാസ ഡാറ്റ, ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, കോംപ്ലിമെൻററിയായി ഹോട്ട്സ്റ്റാർ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഈ പുതിയ സൂപ്പർ സ്റ്റാർ 500 ബ്രോഡ്‌ബാൻഡ് പ്ലാൻ സബ്സ്ക്രൈബ് ചെയ്യാൻ 949 രൂപയാണ് നൽകേണ്ടത്. സാധാരണ വാർഷിക ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷന് 999 രൂപയാണ് നൽകേണ്ടി വരിക. ബ്രോഡ്‌ബാൻഡ് വരിക്കാർക്ക് ഇത് സൌജന്യമായിലഭിക്കുന്നു.

ഇൻറർനെറ്റ് വേഗത

ബിഎസ്എൻഎലിൻറെ സൂപ്പർസ്റ്റാർ 500 പ്ലാൻ വാഗ്ദാനം ചെയ്യുന്ന ഇൻറർനെറ്റ് വേഗതയും കുറവാണെന്ന് പറയാനാകില്ല. ബിഎസ്എൻഎൽ ഭാരത് ഫൈബർ ഉപയോക്താക്കൾക്ക് 50Mbps വേഗത ലഭിക്കും. ഫൈബർ ഉപഭോക്താക്കളെ സംബന്ധിച്ച് കുഴപ്പമില്ലാത്ത പ്ലാൻ ആണിത്. DSL പ്ലാൻ ഉപയോക്താക്കൾക്ക് 10Mbps വേഗത മാത്രമേ ലഭിക്കുകയുള്ള. ഡിഎസ്എൽ ഉപഭോക്താക്കളെ ഫൈബറിലേക്ക് മാറാനും ഈ പ്ലാൻ പ്രേരിപ്പിക്കും. ആൻഡമാൻ നിക്കോബാർ ഒഴികെയുള്ള എല്ലാ സർക്കിളുകളിലും ഈ പ്ലാൻ ലഭ്യമാകുമെന്ന് ടെലികോം ടോക്ക് റിപ്പോർട്ട് ചെയ്യുന്നു.

സൂപ്പർ സ്റ്റാർ 300

സൂപ്പർ സ്റ്റാർ 300 എന്നൊരു ബ്രോഡ്‌ബാൻഡ് പ്ലാൻ ബി‌എസ്‌എൻ‌എൽ നേരത്തെ പുറത്തിറക്കിയിരുന്നു. ഇപ്പോഴുള്ള 500 ജിബിക്ക് പകരം 300 ജിബി പ്രതിമാസ ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്ലാനായിരുന്നു ഇത്. ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളുകളും കോംപ്ലിമെന്ററി ഹോട്ട്സ്റ്റാർ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനും സൂപ്പർ സ്റ്റാർ 300 എന്ന പ്ലാനും വാഗ്ദാനം ചെയ്യുന്നു. അടുത്തിടെ ആരംഭിച്ച ഈ സൂപ്പർ സ്റ്റാർ 300 ബ്രോഡ്‌ബാൻഡ് പ്ലാനിന് 749 രൂപയാണ് നൽകേണ്ടത്. മിക്ക സർക്കിളുകളിലും ഈ പ്ലാൻ ലഭ്യമാണ്.

എതിരുടുന്നത് ജിയോയുടെ സിൽവർപ്ലാനുമായി

ബിഎസ്എൻഎലിൻറെ പുതിയ സൂപ്പർ സ്റ്റാർ 500 പ്ലാൻ ജിയോ ഫൈബറിന്റെ 849 രൂപയുടെ സിൽവർ പ്ലാനുമായാണ് മത്സരിക്കുന്നത്. 100Mbps വേഗതയിൽ 200GB ഡാറ്റയാണ് (വെൽക്കം ഓഫറിൻറെ ഭാഗമായി 200GB എക്ട്രാ ഡാറ്റ) ജിയോ ലഭ്യമാക്കുന്നത്. കൂടാതെ സൌജന്യ വോയ്‌സ് കോളിംഗ്, OTT അപ്ലിക്കേഷനുകളിൽ 3 മാസത്തെ സബ്‌സ്‌ക്രിപ്‌ഷൻ, ടിവി വീഡിയോ കോളിംഗ്, സീറോ ലേറ്റൻസി ഗെയിമിംഗ് സവിശേഷത, ഹോം നെറ്റ്‌വർക്കിംഗ് എന്നിവയാണ് ജിയോയുടെ പ്ലാനിൽ പ്രധാനമായും ഉള്ളത്.

Best Mobiles in India

English summary
BSNL has reportedly launched a new Super Star 500 broadband plan that offers 500GB data at up to 50Mbps speed per month. This plan also offers complimentary subscription of Hotstar. It is available in two options – one is a DSL plan and the other is a Bharat Fibre plan. The latter comes with 50Mbps speed, whereas the DSL plan gives subscribers up to 10Mbps data speed. After the consumers cross the 500GB data FUP, the Internet speed will be reduced to just 2Mbps.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X