Home
News

സ്വകാര്യകമ്പനികളെ പിന്നിലാക്കി ബിഎസ്എൻഎൽ ദീർഘകാല പ്ലാനുകൾ

പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ നെറ്റ്വർക്കിന്റെ കാര്യത്തിൽ മറ്റ് ടെലിക്കോം കമ്പനികളെക്കാൾ പിറകിലാണ്. ഇന്ത്യയിൽ ഉടനീളം 4ജി നെറ്റ്വർക്ക് വിന്യസിക്കാൻ ടെലിക്കോം കമ്പനിക്ക് ഇതുവരെ സാധിച്ചിട്ടില്ല. പക്ഷേ പ്രീപെയ്ഡ് വിഭാഗത്തിൽ ഇന്ത്യയിലെ സ്വകാര്യ ടെലിക്കോം കമ്പനികളെ നേരിടാൻ പോന്ന മികച്ച പ്ലാനുകൾ ബിഎസ്എൻഎല്ലിനുണ്ട്. കേരളം അടക്കമുള്ള 4ജി ലഭ്യമാകുന്ന സർക്കിളുകളിലെ ഉപയോക്താക്കൾക്ക് ഏറെ ഉപകാരപ്രദമാവുന്നവയാണ് ഈ പ്ലാനുകൾ.

ആനുകൂല്യങ്ങൾ

റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവ നൽകുന്ന പ്ലാനുകൾക്ക് സമാനമായ വിലയിൽ കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നവയാണ് ബിഎസ്എൻഎല്ലിന്റെ പ്ലാനുകൾ. ഇന്ത്യയിൽ എല്ലായിടത്തും 4ജി എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്ന സാഹചര്യത്തിൽ ബി‌എസ്‌എൻ‌എല്ലിനെ തള്ളിക്കളയാൻ ആവില്ല. ദീർഘകാല വാലിഡിറ്റിയുള്ള പ്ലാനുകളിൽ ബിഎസ്എൻഎൽ നൽകുന്ന ആനുകൂല്യങ്ങൾ മറ്റ് ടെലിക്കോം കമ്പനികൾ നൽകുന്നതിനെക്കാൾ വളരെ കൂടുതലാണ്.

ദീർഘകാല വാലിഡിറ്റി

ബി‌എസ്‌എൻ‌എൽ ദീർഘകാല വാലിഡിറ്റിയുള്ള രണ്ട് പ്ലാനുകളാണ് പ്രധാനമായും ഉപയോക്താക്കൾക്ക് നൽകുന്നത്. ഈ രണ്ട് പ്ലാനുകളും 365 ദിവസത്തെ (1 വർഷം) വാലിഡിറ്റിയാണ് നൽകുന്നത്. ഈ പ്ലാനുകൾ മികച്ച ആനുകൂല്യങ്ങളും നൽകുന്നു. 1,999 രൂപ, 2,399 രൂപ നിരക്കുകളിലാണ് ഈ പ്ലാനുകൾ വരുന്നത്. ജിയോ, എയർടെൽ, വി എന്നിവയും ഉപയോക്താക്കൾക്ക് ഇതേ നിരക്കിൽ ദീർഘകാല പ്ലാനുകൾ നൽകുന്നുണ്ട്. എന്നാൽ സ്വകാര്യ ഓപ്പറേറ്റർമാരാരും ബി‌എസ്‌എൻ‌എല്ലിന്റെ പ്ലാനുകളുടെ അത്രയും ആനുകൂല്യങ്ങൾ നൽകുന്നില്ല.

1,999 രൂപ പ്ലാൻ

ബിഎസഎൻഎല്ലിന്റെ 1,999 രൂപ വില വരുന്ന PV_1999 ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. ഒരു വർഷം മുഴുവനും അൺലിമിറ്റഡ് കോളിങും ടെലിക്കോം കമ്പനി നൽകുന്നു. ദിവസവുമുള്ള 2ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 80 കെബിപിഎസായി കുറയും. ദിവസവും 100 എസ്എംഎസും ഇറോസ് നൌവിന്റെ സൌജന്യ ഓവർ-ദി-ടോപ്പ് (ഒടിടി) സബ്സ്ക്രിപ്ഷനും ഈ പ്ലാൻ നൽകുന്നുണ്ട്. അൺലിമിറ്റഡ് സോങ് ചേഞ്ച് ഓപ്ഷനൊപ്പം സൌജന്യ കോളർ ട്യൂണും 60 ദിവസത്തേക്ക് ലോക്ദൂൺ കണ്ടന്റും ഈ പ്ലാനിലൂടെ ലഭിക്കും.

2399 രൂപ പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 2399 രൂപ വിലയുള്ള പ്ലാനിന്റെ പേര് PV_2399 എന്നാണ്. ഈ പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 100 എസ്എംഎസുകളും 3 ജിബി ഡാറ്റയും നൽകുന്നു. 365 ദിവസത്തേക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യവും ഈ പ്ലാൻ നൽകുന്നുണ്ട്. ദിവസവുമുള്ള ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 80 കെബിപിഎസ് ആയി കുറയും. ഉപയോക്താക്കൾക്ക് സൌജന്യ കോളർ ട്യൂൺ ആനുകൂല്യവും ഇറോസ് നൗ ആക്സസും ഈ പ്ലാനിലൂടെ ലഭിക്കും.

എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ

എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ (Vi) എന്നിവ ബി‌എസ്‌എൻ‌എൽ നൽകുന്നതിന് സമാനമായ ആനുകൂല്യങ്ങൾ നൽകുന്നില്ലെങ്കിലും ഈ സ്വകാര്യ ഓപ്പറേറ്റർമാർ രാജ്യത്തുടനീളം മികച്ച 4ജി കവറേജ് നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ ബിഎസ്എൻഎൽ നൽകുന്ന ആനുകൂല്യങ്ങളെ നേരിടാൻ സ്വകാര്യ കമ്പനികൾക്ക് സാധിക്കുന്നു. വൈകാതെ തന്നെ ബിഎസ്എൻഎൽ 4ജി രാജ്യത്ത് ഉടനീളം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ സ്വാകാര്യ കമ്പനികൾക്ക് ഇത് തിരിച്ചടിയാകും.

Best Mobiles in India

English summary
BSNL long term plans offer more benefits than the plans offered by Reliance Jio, Bharti Airtel and Vodafone Idea.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X