Home
News

599 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ വിഐയെ കടത്തിവെട്ടി ബിഎസ്എൻഎൽ

ബിഎസ്എൻഎൽ, വോഡഫോൺ ഐഡിയ (വിഐ) എന്നിവ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ടെലിക്കോം കമ്പനികളാണ്. എങ്കിലും ഉപയോക്താക്കളെ നഷ്ടമാകാതിരിരിക്കാൻ ഇരു കമ്പനികളും ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ആകർഷകമായ പ്ലാനുകൾ ഈ ടെലിക്കോം ഓപ്പറേറ്റർമാർ നൽകുന്നത്. ഡബിൾ ഡാറ്റ അടക്കമുള്ള ആനുകൂല്യങ്ങൾ കൊണ്ട് ഞെട്ടിക്കുന്ന വിഐയും മറ്റൊരു ടെലിക്കോം കമ്പനിയും നൽകാത്ത രീതിയിൽ ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്ന ബിഎസ്എൻഎല്ലും 599 രൂപയ്ക്ക് പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്.

വിഐ, ബിഎസ്എൻഎൽ

വിഐ, ബിഎസ്എൻഎൽ എന്നിവയുടെ 599 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനുകളിൽ രണ്ടിലും 84 ദിവസത്തെ വാലിഡിറ്റി തന്നെയാണ് ലഭിക്കുന്നത്. വാലിഡിറ്റി സമാനമാണ് എങ്കിലും ഇരു ടെലിക്കോം കമ്പനികളും നൽകുന്ന മറ്റ് ആനുകൂല്യങ്ങൾ വ്യത്യസ്തമാണ്. ഉപയോക്താക്കളെ പിടിച്ച് നിർത്താനും ജിയോ, എയർടെൽ എന്നീ ടെലിക്കോം കമ്പനികൾക്കെതിരെ മത്സരിക്കാനും പോന്ന വിഐയുടെയും ബിഎസ്എൻഎല്ലിന്റെയും 599 രൂപ വിലയുള്ള കിടിലൻ പ്ലാനുകൾ വിശദമായി പരിശോധിക്കാം.

ബിഎസ്എൻഎൽ 599 രൂപ പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎൽ 599 രൂപ പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 599 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ എല്ലാ സർക്കിളുകളിലും ലഭ്യമാണ്. ഈ പ്ലാൻ ഉപയോക്താക്കൾക്ക് 84 ദിവസം വാലിഡിറ്റിയാണ് നൽകുന്നത്. ദിവസവും 5 ജിബി ഡാറ്റയാണ് ഈ പ്ലാനിന്റെ പ്രധാന സവിശേഷത. മറ്റൊരു ടെലിക്കോം കമ്പനിയും ദിവസവും 5ജിബി ഡാറ്റ നൽകുന്ന പ്ലാൻ നൽകുന്നില്ല എന്നതാണ് ബിഎസ്എൻഎല്ലിന്റെ ഈ പ്ലാനിനെ മികച്ചതാക്കുന്നത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യവും ദിവസവും 100 എസ്എംഎസുകളും ലഭിക്കുന്നു.

599 രൂപ

ബിഎസ്എൻഎൽ 599 രൂപ പ്ലാനിലൂടെ ലഭിക്കുന്ന ദിവസവും 5 ജിബി ഡാറ്റ എന്ന ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ 84 കെബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് ഇന്റർനെറ്റും ഉപയോക്താക്കൾക്ക് ലഭിക്കും. ഇതിനുപുറമെ ഉപയോക്താക്കൾക്ക് രാത്രിയിൽ (12 മണിക്കും 5 മണിക്കും ഇടയിൽ) അൺലിമിറ്റഡ് ഡാറ്റ ലഭിക്കുന്നു. ദിവസേനയുള്ള 5ജിബി ഡാറ്റ കൂടാതെയാണ് ഈ അതിവേഗത ഡാറ്റ ആനുകൂല്യം. സിങ് ആനൂകൂല്യവും ഈ പ്ലാനിലൂടെ ബിഎസ്എൻഎൽ തങ്ങളുടെ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്.

വോഡഫോൺ ഐഡിയ 599 രൂപ പ്രീപെയ്ഡ് പ്ലാൻ

വോഡഫോൺ ഐഡിയ 599 രൂപ പ്രീപെയ്ഡ് പ്ലാൻ

വോഡഫോൺ ഐഡിയയുടെ 599 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 1.5 ജിബി ഡാറ്റ മാത്രമാണ് നൽകുന്നത്. ബിഎസ്എൻഎല്ലിന്റെ 599 രൂപ പ്ലാനിലൂടെ ലഭിക്കുന്ന 5ജിബി ഡാറ്റയെ അപേക്ഷിച്ച് വളരെ കുറവാണ് വിഐ നൽകുന്ന ഡാറ്റ ആനുകൂല്യം. ഇത് കൂടാതെ വിഐ മൂവീസ് & ടിവിയുടെ എന്നിവയുടെ അധിക ഒടിടി ആനുകൂല്യവും ഉപയോക്താക്കൾക്ക് ലഭിക്കും. ബിഎസ്എൻഎൽ പ്ലാനിന് സമാനമായി അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യവും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നുണ്ട്.

വിഐ

വിഐ പ്ലാൻ ഉപയോക്താക്കൾക്ക് 'ബിങ്ക് ഓൾ നൈറ്റ്', 'വീക്കെൻഡ് ഡാറ്റ റോളോവർ' ഓഫറുകൾ ലഭിക്കും. 'ബിങ്കെ ഓൾ നൈറ്റ്' ഓഫർ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് നൽകുന്ന രാത്രിയിലെ ഓഫറുകൾക്ക് സമാനമാണ്. പകലുള്ള എഫ്യുപി ഡാറ്റയെ ബാധിക്കാതെ രാത്രിയിൽ അൺലിമിറ്റഡ് ഡാറ്റയാണ് ഇതിലൂടെ ലഭിക്കുന്നത്. വോഡഫോൺ ഐഡിയയുടെ പ്ലാൻ 6 മണിക്കൂറിലേക്കാണ് ഓഫർ നൽകുന്നത്. 12 മണിക്ക് ആരംഭിച്ച് 6 മണി വരെയാണ് ഈ ഓഫർ ലഭിക്കുന്നത്. ഇത് ബിഎസ്എൻഎല്ലിന്റെ പ്ലാനിനേക്കാൾ ഒരു മണിക്കൂർ കൂടുതലാണ്.

More from GizBot

Best Mobiles in India

English summary
Both the prepaid plans of Rs 599 from Vi and BSNL are valid for 84 days. The validity is similar but the other benefits offered by the two telecom companies are different.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X