ബിഎസ്എൻഎൽ ഫൈബർ കണക്ഷൻ എടുക്കുന്നവർക്ക് 500 രൂപ വരെ കിഴിവ് നേടാം

|

സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (ബിഎസ്എൻഎൽ) ദീപാവലി ഓഫറിന്റെ ഭാഗമായി പുതിയ ഫൈബർ ഉപഭോക്താക്കൾക്ക് 90 ശതമാനം വരെ കിഴിവ് നൽകും. പുതിയ ഓഫർ നവംബർ 1 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഇത് 2022 ജനുവരി വരെ ലഭ്യമാകും. 2021 നവംബറിൽ ആക്ടിവേറ്റ് ചെയ്യുന്ന എല്ലാ പുതിയ ഭാരത് ഫൈബർ കണക്ഷനുകൾക്കും ബിഎസ്എൻഎൽ 90 ശതമാനം വരെ കിഴിവ് നൽകും. ഇതിലൂടെ 500 രൂപ വരെ കിഴിവാണ് ലഭിക്കുന്നത്. ആദ്യ മാസത്തെ ബില്ലിലാണ് ബിഎസ്എൻഎൽ പരമാവധി 500 രൂപ വരെ കിഴിവ് നൽകുന്നത്. ആൻഡമാൻ നിക്കോബാർ സർക്കിളുകൾ ഒഴികെയുള്ള എല്ലാ ടെലികോം സർക്കിളുകളിലും ഈ ഓഫർ 90 ദിവസത്തേക്ക് ലഭ്യമാകും.

 

പുതിയ ഓഫർ

പുതിയ ഓഫർ പ്രഖ്യാപിച്ചതിനൊപ്പം തന്നെ പറയേണ്ട കാര്യമാണ് ബിഎസ്എൻഎൽ 399 രൂപയുടെ എൻട്രി ലെവൽ ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനും വീണ്ടും അവതരിപ്പിച്ചത്. 1000ജിബി ഡാറ്റ വരെ 30 എംബിപിഎസ് വേഗതയിൽ നൽകുന്ന പ്ലാനാണ് ഇത്. ഈ ഡാറ്റ അവസാനിച്ച് കഴിഞ്ഞാൽ വേഗത 2 എംബിപിഎസ് ആയി കുറയുന്നു. 90 ദിവസത്തെ പ്രമോഷണൽ കാലയളവിലേക്കാണ് ഈ പ്ലാനും ലഭ്യമാക്കിയിരിക്കുന്നത്. ഈ പ്ലാൻ തിരഞ്ഞെടുത്ത വരിക്കാർക്ക് ആറ് മാസം വരെ മാത്രം ഇത് ലഭിക്കുകയുള്ളു. പിന്നീട് ഉപയോക്താക്കളെ ഫൈബർ ബേസിക് 449 രൂപ പ്ലാനിലേക്ക് മാറ്റും. ഫൈബർ അനുഭവം കുറഞ്ഞ നിരക്കിൽ നൽകുന്ന ഈ പ്ലാനുകൾ എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളുകളും വാഗ്ദാനം ചെയ്യുന്നു.

ബിഎസ്എൻഎൽ തങ്ങളുടെ വില കുറഞ്ഞ ബ്രോഡ്‌ബാൻഡ് പ്ലാൻ തിരികെ കൊണ്ടുവന്നുബിഎസ്എൻഎൽ തങ്ങളുടെ വില കുറഞ്ഞ ബ്രോഡ്‌ബാൻഡ് പ്ലാൻ തിരികെ കൊണ്ടുവന്നു

ബിഎസ്എൻഎൽ ബ്രോഡ്ബാന്റ്
 

ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് വിപണിയിൽ ഒന്നാം സ്ഥാനക്കാരാണ്. എന്നാൽ മൊബൈൽ ടെലിക്കോം വിപണിയിൽ ബിഎസ്എൻഎൽ നാലാമതാണ്. അതുകൊണ്ട് തന്നെ ചില മാറ്റങ്ങൾ ബിഎസ്എൻഎൽ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് വിഭാഗങ്ങളിലും മാറ്റങ്ങൾ വരുത്താറുണ്ട്. ബിഎസ്എൻഎൽ അതിന്റെ 99 രൂപയുടെ പോസ്റ്റ്‌പെയ്ഡ് അടുത്തിടെ പിൻവലിക്കുകയും 99 രൂപയുടെ മൊബൈൽ പ്ലാനിലെ നിലവിലുള്ള ഉപഭോക്താക്കൾ അടുത്ത പ്ലാനായ 199 രൂപ പ്ലാനിലേക്ക് മൈഗ്രേറ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. 2021 ഒക്ടോബറിൽ ഇഷ്യൂ ചെയ്ത ബിഎസ്എൻഎൽ പോസ്റ്റ്‌പെയ്ഡ് മൊബൈൽ ബില്ലിൽ ഒരു അധിക സെക്യൂരിറ്റിയും നൽകിയിട്ടുണ്ട്. ഒറ്റത്തവണ ചാർജായി 100 രൂപയും നിശ്ചിത പ്രതിമാസ ചാർജായി 199 രൂപ പ്രതിമാസ വാടകയും നൽകാനാണ് ഇത് ആവശ്യപ്പെടുന്നത്.

200 എംബിപിഎസ് വേഗതയുള്ള ബിഎസ്എൻഎൽ പ്ലാനുകൾ

200 എംബിപിഎസ് വേഗതയുള്ള ബിഎസ്എൻഎൽ പ്ലാനുകൾ

ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് രണ്ട് 200 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാനുകൾ നൽകുന്നുണ്ട്. ഈ പ്ലാനുകൾ തമ്മിൽ വേഗതയിൽ മാത്രമാണ് സാമ്യമുള്ളത്. ഇതിൽ ആദ്യത്തെ പ്ലാനിന്റെ പേര് 'ഫൈബർ പ്രീമിയം' എന്നാണ്. രണ്ടാമത്തെ പ്ലാനിന്റെ പേര് 'ഫൈബർ പ്രീമിയം പ്ലസ്' എന്നാണ്. രണ്ട് പ്ലാനുകളും ഉപയോക്താക്കൾക്ക് ഒരേ അളവിലുള്ള എഫ്യുപി ലിമിറ്റോടെയുള്ള ഡാറ്റ ആനുകൂല്യങ്ങളാണ് നൽകുന്നത്. ഇവ രണ്ടിലും വച്ച് ഏറ്റവും വില കുറഞ്ഞ പ്ലാൻ 'ഫൈബർ പ്രീമിയം' ആണ്. ഈ പ്ലാനിന് പ്രതിമാസം 999 രൂപയാണ് വിലവരുന്നത്. ഈ പ്ലാൻ ഉപയോക്താക്കൾക്ക് ഒരു മാസത്തേക്ക് 3.3ടിബി (3,300ജിബി) ഡാറ്റയാണ് നൽകുന്നത്.

1000 രൂപയിൽ താഴെ വിലയുള്ള ബിഎസ്എൻഎല്ലിന്റെ കിടിലൻ 4ജി പ്ലാനുകൾ1000 രൂപയിൽ താഴെ വിലയുള്ള ബിഎസ്എൻഎല്ലിന്റെ കിടിലൻ 4ജി പ്ലാനുകൾ

ഫൈബർ പ്രീമിയം പ്ലാൻ

999 രൂപയുടെ ഫൈബർ പ്രീമിയം പ്ലാനിലൂടെ ലഭിക്കുന്ന ഡാറ്റ ലിമിറ്റ് അവസാനിച്ചാൽ ഉപയോക്താക്കൾക്ക് 2എംബിപിഎസ് വേഗത മാത്രമേ ലഭിക്കുകയുള്ളു. ഇത് കൂടാതെ പ്ലാൻ അധിക ആനുകൂല്യമായി സൗജന്യ ഡിസ്നി+ ഹോട്ട്സ്റ്റാർ പ്രീമിയം ഓവർ-ദി-ടോപ്പ് (ഒടിടി) ആനുകൂല്യവും നൽകുന്നുണ്ട്. ഈ പ്ലാനിലടെ അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യവും (ലാൻഡ്‌ലൈൻ കണക്ഷൻ) ബിഎസ്എൻഎൽ നൽകുന്നുണ്ട്. 200എംബിപിഎസ് വേഗത നൽകുന്ന ബിഎസ്എൻഎല്ലിന്റെ രണ്ടാമത്തെ പ്രീപെയ്ഡ് പ്ലാനിന്റെ പേര് ‘ഫൈബർ പ്രീമിയം പ്ലസ്' എന്നാണ്. ഈ പ്ലാനിന് ഒരുമാസത്തേക്ക് 1,277 രൂപയാണ് വില.

ഫൈബർ പ്രീമിയം പ്ലസ്

ഫൈബർ പ്രീമിയം പ്ലസ് പ്ലാനിലൂടെ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ഒരു മാസത്തേക്ക് 3.3ടിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ 15 എംബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ബ്രൌസ് ചെയ്യാൻ സാധിക്കം. ഇത് 999 രൂപയുടെ ഫൈബർ പ്രീമിയം പ്ലാനിനെക്കാൾ കൂടുതലാണ്. വില കൂടിയ പ്ലാൻ ആണെങ്കിലും ഫൈബർ പ്രീമിയം പ്ലസ് പ്ലാൻ ഒടിടി ആനുകൂല്യങ്ങൾ ഒന്നും തന്നെ നൽകുന്നില്ല. ഈ പ്ലാനിലൂടെ 999 രൂപ പ്ലാനിന് സമാനമായ അൺലിമിറ്റഡ് സൌജന്യ വോയിസ് കോളിങ് ആനുകൂല്യങ്ങൾ ലഭിക്കും.

സ്വകാര്യ കമ്പനികളെ നേരിടാൻ മൂന്ന് പ്ലാനുകൾക്ക് വില കുറച്ച് ബിഎസ്എൻഎൽസ്വകാര്യ കമ്പനികളെ നേരിടാൻ മൂന്ന് പ്ലാനുകൾക്ക് വില കുറച്ച് ബിഎസ്എൻഎൽ

Best Mobiles in India

English summary
As part of the BSNL Diwali offer, new fiber customers will get up to 90 per cent discount. BSNL is offering a discount of up to Rs 500.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X