കേരളത്തിൽ ബിഎസ്എൻഎൽ 4ജി സിം കാർഡ് സൌജന്യമായി നൽകുന്നു

|

രാജ്യത്തെ പൊതുമേഖലായ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാനുള്ള ഓഫറുകൾ നൽകുന്നത് തുടരുകയാണ്. സ്വകാര്യ കമ്പനികളോട് മത്സരിക്കാനുള്ള പ്ലാനുകൾ നൽകുന്നത് കൂടാതെ 4ജി സിം കാർഡുകളും ബിഎസ്എൻഎൽ സൌജന്യമായി നൽകുന്നു. രാജ്യത്ത് എല്ലായിടത്തും 4ജി നെറ്റ്വർക്ക് ലഭ്യമാക്കിയിട്ടില്ലെങ്കിലും കേരളം ഉൾപ്പെടെയുള്ള ചില ഇടങ്ങളിൽ 4ജി ലഭ്യമാണ്. നിലവിൽ സൌജന്യ 4ജി സിം കാർഡ് ഓഫർ കേരളത്തിൽ മാത്രമാണ് ബിഎസ്എൻഎൽ നൽകുന്നത്. അധികം വൈകാതെ കമ്പനി മറ്റ് 4ജി ലഭ്യമാകുന്ന സർക്കിളുകളിലേക്ക് കൂടി ഈ ഓഫർ നീട്ടാൻ സാധ്യതയുണ്ട്.

4ജി സിം

ബിഎസ്എൻഎല്ലിന്റെ ഓഫർ അനുസരിച്ച് പുതിയ ഉപഭോക്താക്കൾക്കും മൊബൈൽ നമ്പർ പോർട്ടബിലിറ്റി ചെയ്യുന്ന ആളുകൾക്കും സൗജന്യ 4ജി സിം കാർഡുകൾ ലഭിക്കും. ഈ സൌജന്യ 4ജി സിം കാർഡ് ഓഫർ ആരംഭിച്ചത് ഈ വർഷം ഏപ്രിലിലാണ്. കുറച്ച് മാസങ്ങൾ മാത്രമായിരുന്നു ഓഫറിന് നൽകിയിരുന്ന കാലാവധി. പിന്നീട് ഇത് സെപ്റ്റംബർ വരെ നീട്ടി. ഇപ്പോഴിതാ ഓഫർ വീണ്ടും പുതുക്കുകയും 2021 ഡിസംബർ 31 വരെ ലഭ്യമാക്കുകയും ചെയ്യുന്നു. കൂടുതൽ ആളുകളെ തങ്ങളുടെ നെറ്റ്വർക്കിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിഎസ്എൻഎൽ ഇത്തരമൊരു ഓഫർ നൽകുന്നത്.

ബിഎസ്എൻഎൽ 4ജി

സാധാരണ നിലയിൽ ബിഎസ്എൻഎൽ 4ജി സിം കാർഡിന് 20 രൂപയാണ് വില. ബിഎസ്എൻഎൽ സൗജന്യ 4ജി സിം കാർഡ് ഓഫറിലൂടെ പുതിയ ബിഎസ്എൻഎൽ കണക്ഷൻ എടുക്കുകയോ ബിഎസ്എൻഎൽ നെറ്റ്‌വർക്കിലേക്ക് പോർട്ട് ചെയ്യുകയോ ചെയ്യുന്ന ആളുകൾക്ക് ഈ സിം കാർഡ് സൌജന്യമായി ലഭിക്കും ആദ്യ റീചാർജ് 100 രൂപയോ അതിൽ കൂടുതലോ ചെയ്യുന്ന ആളുകൾക്ക് മാത്രമായിരിക്കും ഈ സോജന്യ സിം കാർഡ് ലഭിക്കുന്നത്. ബിഎസ്എൻഎൽ 4ജി സിം കാർഡ് സ്വന്തമാക്കാൻ താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ബിഎസ്എൻഎൽ റീട്ടെയിൽ ഔട്ട്ലെറ്റുകളുമായോ കസ്റ്റമർ സർവീസ് സെന്ററുകളുമായി ബന്ധപ്പെടാം.

ബിഎസ്എൻഎല്ലിന്റെ വില കുറഞ്ഞ മികച്ച 4ജി ഡാറ്റ വൌച്ചറുകൾബിഎസ്എൻഎല്ലിന്റെ വില കുറഞ്ഞ മികച്ച 4ജി ഡാറ്റ വൌച്ചറുകൾ

ബിഎസ്എൻഎൽ 699 രൂപ പ്രൊമോഷണൽ ഓഫർ

ബിഎസ്എൻഎൽ 699 രൂപ പ്രൊമോഷണൽ ഓഫർ

സൌജന്യ 4ജി സിം ഓഫർ കൂടാതെ ബിഎസ്എൻഎൽ ഒരു പ്രമോഷണൽ പ്രീപെയ്ഡ് പ്ലാനും അവതരിപ്പിച്ചിട്ടുണ്ട്. 699 രൂപയുടെ പ്ലാനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. സാധാരണ നിലയിൽ 699 രൂപ പ്ലാൻ 90 ദിവസത്തേക്ക് വാലിഡിറ്റിയുള്ളതാണ്. എന്നാൽ പ്രമോഷണൽ ഓഫറിന്റെ ഭാഗമായി ഇതിൽ 90 ദിവസത്തേക്ക് കൂടി അധിക വാലിഡിറ്റി നൽകുന്നു. ഈ പ്രമേഷണൽ പ്ലാനിന്റെ കാലാവധി സെപ്റ്റംബർ 28ന് അവസാനിക്കേണ്ടതായിരുന്നു. എന്നാൽ ഇത് ബിഎസ്എൻഎൽ ഈ വർഷം അവസാനം വരെ നീട്ടി നൽകിയിട്ടുണ്ട്. ദിവസവും 0.5 ജിബി ഡാറ്റ, 100 എസ്എംഎസ്, അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ എന്നിവ ഈ പ്ലാൻ നൽകുന്നു.

699 രൂപ പ്ലാൻ

699 രൂപ പ്ലാൻ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് പ്രമോഷണൽ പ്ലാൻ ഓഫറിനായി ഒരു യുഎസ്എസ്ഡി ഷോർട്ട്കോഡോ എസ്എംഎസോ അയക്കാം. നിലവിലുള്ളതോ പുതിയതോ ആയ എല്ലാ ബിഎസ്എൻഎൽ ഉപയോക്താക്കൾക്കും ഈ പ്ലാൻ ലഭ്യമാണ്. PLAN BSNL699 എന്ന് ടൈപ്പ് ചെയ്ത് 123 എന്ന നമ്പറിലേക്ക് എസ്എംഎസ് ആയച്ചാൽ ഈ പ്ലാൻ ആക്ടീവ് ആകും. ഉപയോക്താക്കൾക്ക് യുഎസ്എസ്ഡി കോഡായ *444 *699# ഡയൽ ചെയ്തും പ്രമോഷണൽ ഓഫർ ആക്ടിവേറ്റ് ചെയ്യാം. ഈ പ്രമോഷണൽ പ്ലാൻ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഉപയോക്താക്കൾ അവരുടെ പ്രീപെയ്ഡ് ബാലൻസ് 699 രൂപയ്ക്ക് മുകളിലുള്ള തുകയാണ് എന്ന് ഉറപ്പാക്കുക. കാരണം ഈ പ്ലാൻ ആക്ടിവേറ്റ് ചെയ്യുമ്പോൾ പണം പിൻവലിക്കപ്പെടുന്നത് ബാലൻസിൽ നിന്ന് കുറയ്ക്കും.

കേരളത്തിൽ 4ജി

രാജ്യത്ത് എല്ലായിടത്തും 4ജി നെറ്റ്വർക്ക് എത്തിക്കാനുള്ള ബിഎസ്എൻഎല്ലിന്റെ ശ്രമങ്ങൾ ഇപ്പോഴും പാതി വഴിയിലാണ്. എങ്കിലും സ്വകാര്യ കമ്പനികളായ ജിയോ, എയർടെൽ, വിഐ എന്നിവയോട് മത്സരിക്കാൻ പോന്ന പ്ലാനുകൾ ബിഎസ്എൻഎൽ നൽകുന്നുണ്ട്. കുറഞ്ഞ നിരക്കിൽ ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾ നൽകുന്നവയാണ് ബിഎസ്എൻഎല്ലിന്റെ പ്ലാനുകൾ. ഡാറ്റയും കോളിങും കുറച്ച് ഉപയോഗിക്കുകയും കൂടുതൽ സർവ്വീസ് വാലിഡിറ്റി ആവശ്യപ്പെടുകയും ചെയ്യുന്ന ആളുകൾക്ക് വേണ്ടിയും മികച്ച പ്ലാനുകൾ ബിഎസ്എൻഎൽ നൽകുന്നുണ്ട്.

കൂടുതൽ ഡാറ്റ ഉപയോഗിക്കുന്നവർക്കായി ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്ലാനുകൾകൂടുതൽ ഡാറ്റ ഉപയോഗിക്കുന്നവർക്കായി ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്ലാനുകൾ

Best Mobiles in India

English summary
BSNL offers 4G SIM card for free in Kerala. People who make the first recharge of Rs 100 or more will get a free SIM.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X