ബിഎസ്എന്‍എല്‍ന്റെ ഈമെയില്‍ സേവനം: 8 ഇന്ത്യന്‍ ഭാഷകളില്‍!
ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി ബിഎസ്എന്‍എല്‍ ഈമെയില്‍ സേവനം ആരംഭിക്കുന്നു. എട്ട് ഇന്ത്യന്‍ ഭാഷകളിലാണ് ഈ സേവനം ലഭ്യമാകുക.
ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി ബിഎസ്എന്‍എല്‍ ഈമെയില്‍ സേവനം ആരംഭിക്കുന്നു. എട്ട് ഇന്ത്യന്‍ ഭാഷകളിലാണ് ഈ സേവനം ലഭ്യമാകുക. ജയ്പൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡേറ്റാമെയിലുമായി ചേര്‍ന്നാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
ഹിന്ദി, ഗുജറാത്തി, ഉറുദു, തമിഴ്, തെലുങ്ക്, ബംഗാളി, മറാത്തി എന്നീ ഭാഷകളിലാണ് ഈമെയില്‍ സേവനം തുടങ്ങിയിരിക്കുന്നത്. ജനങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ തന്നെ ആശയവിനിമയം നടത്താനാണ് ഈ സേവനം കൊണ്ട് ഉദ്ദേശിക്കുന്നത്.

മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് ഈ സേവനം ലഭിക്കുന്നത്. ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ആന്‍ഡ്രോയിഡ്, ഐഒഎസ് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളുടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ഈ സേവനം ഉപയോഗിക്കാനായി താഴെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക..
#1. ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് ഡാറ്റമെയില്‍ ആപ്പ് ഏതെങ്കിലും ആന്‍ഡ്രോയിഡ് ഐഒഎസ് സിസ്റ്റത്തില്‍ നിന്നും ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍ വഴി ഡൗണ്‍ലോഡ് ചെയ്യാം.
#2. ഉപഭോക്താക്കള്‍ക്ക് ഈമെയില്‍ ഏതു ഭാഷകളില്‍ വേണമെന്നു തിരഞ്ഞെടുക്കാം.

#3. അതിനു ശേഷം മൊബൈല്‍ നമ്പര്‍ നല്‍കുക.
#4. 'ഐ ആം ബിഎസ്എന്‍എല്‍ കസ്റ്റമര്‍' എന്ന ചെക്ക്‌ബോക്‌സ് തിരഞ്ഞെടുക്കുക.
#5. എസ്റ്റിഡി കോഡ് ഉള്‍പ്പെടെ നിങ്ങളുടെ ബിഎസ്എന്‍എല്‍ മൊബൈല്‍ നമ്പര്‍ നല്‍കുക.
#6. നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ OTP ലഭിക്കുന്നതാണ്.

#7. നിങ്ങളുടെ സ്വന്തം ഭാഷയില്‍ ഈമെയില്‍ അഡ്രസ്സ് ടൈപ്പ് ചെയ്യുക.
#8. ഇനി നിങ്ങള്‍ക്ക് സുഹൃത്തുക്കളുമായി ആശയവിനിമയം നടത്താം.
ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്


Click it and Unblock the Notifications








