Just In
- 27 min ago
നിങ്ങളുടെ സന്തോഷമാണ് ബിഎസ്എൻഎല്ലിന്റെ സന്തോഷം; പക്ഷേ ഒരുമാസത്തെ 'സന്തോഷത്തിന്' 249 രൂപ നൽകണം!
- 2 hrs ago
BSNL സ്വയം നശിക്കുന്നത് സ്വകാര്യ കമ്പനികളെ സഹായിക്കാനോ..?
- 2 hrs ago
ഭംഗി ഒട്ടും കുറയില്ല, ഉയർന്ന നിലവാരത്തിൽ ചിത്രങ്ങളയയ്ക്കാൻ പുത്തൻ ഓപ്ഷനുമായി വാട്സ്ആപ്പ്
- 4 hrs ago
വിപണിയിലെ പുതുതരംഗം; നോയ്സ് ഇയർബഡ്സിന് കിടിലൻ ഡീലുകളുമായി ആമസോൺ
Don't Miss
- News
Karunya KR 585 Result: കാരുണ്യ ലോട്ടറി ഫലം പുറത്ത്; 80 ലക്ഷത്തിന്റെ ഒന്നാം സമ്മാനം നിങ്ങള്‍ക്കോ
- Movies
എന്ത് വൃത്തികേട് കാണിച്ചാലും അത് അഭിനയമാണെന്ന് ഭാര്യയ്ക്ക് അറിയാം; അങ്ങനൊരു ടെന്‍ഷനില്ലെന്ന് നടന് മനീഷ്
- Sports
IND vs NZ: ടോസ് ജയിച്ചു, 'വായ തുറക്കാതെ' രോഹിത്! അമ്പരന്ന് കാണികള്‍
- Lifestyle
മരണാനന്തരം നരകവാസത്തില്‍ നിന്ന് മോചനം; ഗരുഡപുരാണം പറയുന്ന ഈ 5 കാര്യങ്ങള്‍ ശീലിക്കൂ
- Automobiles
പ്രധാനമന്ത്രിക്ക് എന്തും ആവാമെന്നായോ; വമ്പൻ വിമർശനങ്ങൾ നേരിട്ട് ഋഷി സുനക്
- Travel
ട്രാവൽ നൗ പേ ലേറ്റർ: പണം മേടിച്ച് യാത്രപോകാം.. പക്ഷേ അവസാനം പണിയാകരുത്! അറിഞ്ഞിരിക്കാം
- Finance
'കത്തിക്കയറി' സ്വര്‍ണവില; പൊന്നില്‍ നിക്ഷേപം നടത്താന്‍ 3 മികച്ച കേന്ദ്ര പദ്ധതികള്‍
കീശ കാലിയാവാതെ റീചാർജ് ചെയ്യാൻ ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾ
ഇന്ത്യയിലെ ടെലിക്കോം വിപണിയിൽ കരുത്തരായ സ്വകാര്യ കമ്പനികളോട് മത്സരിക്കുന്ന പൊതുമേഖലാ കമ്പനിയാണ് ബിഎസ്എൻഎൽ. സ്വകാര്യ സേവനദാതാക്കളായ ജിയോ, എയർടെൽ, വിഐ എന്നിവയെല്ലാം വർഷങ്ങളായി 4ജി നെറ്റ്വർക്ക് നൽകുമ്പോൾ ബിഎസ്എൻഎല്ലിന് ഇന്ത്യയിൽ എല്ലായിടത്തും 4ജി എത്തിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ ഇപ്പോഴും വരിക്കാരെ നിലനിർത്താൻ ബിഎസ്എൻഎല്ലിന് സാധിക്കുന്നത് അതിന്റെ പ്രീപെയ്ഡ് പ്ലാനുകളിലൂടെയാണ്. എല്ലാതരം വരിക്കാരെയും പരിഗണിക്കുന്ന മികച്ച പ്ലാനുകൾ ബിഎസ്എൻഎല്ലിനുണ്ട്.

കേരളത്തിൽ നിരവധി ആളുകൾ ബിഎസ്എൻഎൽ സിം കാർഡ് സെക്കന്ററി സിം ആയോ പ്രൈമറി സിം ആയോ ഉപയോഗിക്കുന്നുണ്ട്. ഇത്തരം ആളുകൾക്ക് അധികം പണം മുടക്കാതെ തന്നെ വാലിഡിറ്റിയും മറ്റ് ആനുകൂല്യങ്ങളും നേടാൻ സാധിക്കും. കുറഞ്ഞ നിരക്കിൽ മികച്ച ഡാറ്റ, കോളിങ് ആനുകൂല്യങ്ങളും ബിഎസ്എൻഎൽ നൽകുന്നുണ്ട്. കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന ബിഎസ്എൻഎല്ലിന്റെ ചില പ്രീപെയ്ഡ് പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്. ഈ പ്ലാനുകൾ മികച്ച ആനുകൂല്യങ്ങൾ നൽകുന്നവയാണ്. 49 രൂപ മുതലാണ് ഇത്തരം ബിഎസ്എൻഎൽ പ്ലാനുകൾ ആരംഭിക്കുന്നത്.

ബിഎസ്എൻഎൽ എസ്ടിവി 49
കുറഞ്ഞ വിലയുള്ള പ്ലാനിനായി തിരയുന്ന ഉപയോക്താക്കൾക്ക് ബിഎസ്എൻഎൽ എസ്ടിവി 49 എന്ന പേരിൽ മികച്ചൊരു പ്ലാൻ നൽകുന്നുണ്ട്. ഈ പ്ലാനിലൂടെ, ഉപയോക്താക്കൾക്ക് 1 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 100 മിനിറ്റ് വോയിസ് കോളിങ് ആനുകൂല്യങ്ങളും പ്ലാനിലൂടെ ലഭിക്കും. മൊത്തം 20 ദിവസത്തെ വാലിഡിറ്റിയാണ് 49 രൂപ പ്ലാൻ നൽകുന്നത്. ഇത് നൽകുന്ന ഡാറ്റ, കോളിങ് ആനുകൂല്യം കുറവാണ് എങ്കിലും വാലിഡിറ്റി ആകർഷകമാണ്. സെക്കൻഡറി സിം കാർഡിൽ റീചാർജ് ചെയ്യാവുന്ന മികച്ച പ്ലാനാണ് ഇത്. സർവ്വീസ് വാലിഡിറ്റി അവസാനിച്ചതിനാൽ കോളുകളോ എസ്എംഎസുകളോ വരാതിരിക്കുന്ന പ്രശ്നം ഇതിലൂടെ ഒഴിവാക്കാം.

ബിഎസ്എൻഎൽ എസ്ടിവി 87
ബിഎസ്എൻഎൽ നൽകുന്ന ഏറ്റവും വില കുറഞ്ഞ പ്രതിദിന ഡാറ്റ പ്ലാനാണ് എസ്ടിവി 87. മറ്റൊരു ടെലിക്കോം കമ്പനിയും ഇത്രയും കുറഞ്ഞ നിരക്കിൽ പ്രതിദിന ഡാറ്റ പ്ലാൻ നൽകുന്നല്ല. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 14 ദിവസത്തെ സർവ്വീസ് വാലിഡിറ്റിയാണ് ലഭിക്കുന്നത്. വാലിഡിറ്റി കാലയളവിൽ ഉടനീളം ദിവസവും 1 ജിബി ഡാറ്റയും ലഭിക്കും. ദിവസവുമുള്ള 1 ജിബി ഡാറ്റ അവസാനിച്ച് കഴിഞ്ഞാൽ 40 കെബിപിഎസ് വേഗതയിലുള്ള ഡാറ്റയാണ് ലഭിക്കുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 14 ജിബി ഹൈ സ്പീഡ് ഡാറ്റ ലഭിക്കുന്നു. അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നുണ്ട്.

ബിഎസ്എൻഎൽ എസ്ടിവി 99
നിങ്ങൾ ഡാറ്റ ആനുകൂല്യം ഒട്ടും വേണ്ടാത്ത ആളാണെങ്കിൽ തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് എസ്ടിവി 99. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 22 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഈ വാലിഡിറ്റി കാലയളവിൽ ഉടനീളം അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഉപയോക്താക്കൾക്ക് ലഭിക്കുന്നു. ഡാറ്റ ഉപയോഗിക്കാത്ത, കോളിങും സർവ്വീസ് വാലിഡിറ്റിയും മാത്രം ആവശ്യമുള്ള വരിക്കാർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്. സെക്കന്ററി സിം കാർഡ് ആയി ബിഎസ്എൻഎൽ സിം ഉപയോഗിക്കുന്നവർക്കും ഈ പ്ലാൻ മികച്ചതായിരിക്കും.

ബിഎസ്എൻഎൽ എസ്ടിവി 147
നിങ്ങൾക്ക് 30 ദിവസം വാലിഡിറ്റിയുള്ള പ്ലാൻ വേണമെങ്കിൽ തിരഞ്ഞെടുക്കാവുന്ന ഏറ്റവും വില കുറഞ്ഞ ചോയിസാണ് എസ്ടിവി 147. ഈ പ്ലാൻ 30 ദിവസത്തെ വാലിഡിറ്റി നൽകുന്നതിനൊപ്ംപ 10 ജിബി ഡാറ്റയും നൽകുന്നു. ഈ ഡാറ്റ യാതൊരു പ്രതിദിന ലിമിറ്റുമില്ലാതെയാണ് വരുന്നത്. അതുകൊണ്ട് തന്നെ നിങ്ങൾക്ക് വാലിഡിറ്റി കാലയളവിൽ എപ്പോൾ വേണമെങ്കിലും ഈ ഡാറ്റ ഉപയോഗിക്കാവുന്നതാണ്. പ്ലാനിലൂടെ അധിക ആനുകൂല്യങ്ങലായി ബിഎസ്എൻഎൽ ട്യൂൺസും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470