BSNL അണ്‍ലിമിറ്റഡ് ഓഫര്‍, 24 മണിക്കൂറും ഫ്രീ കോളിംഗ്!
ബിഎസ്എന്‍എല്‍ പുതിയ ഓഫര്‍ ഉപഭോക്താക്കള്‍ക്കായി നല്‍കിയിരിക്കുകയാണ്. ബിഎസ്എന്‍എല്‍ ലില്‍ നിന്നും ഇത്തരം നല്ലൊരു പദ്ധതി നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല.

എന്നാല്‍ ഈ അണ്‍ലിമിറ്റഡ് വോയിസ്, ഡാറ്റ സേവനങ്ങള്‍ താങ്ങാവുന്ന വിലയിലാണ്, കൂടാതെ ഡൗണ്‍ലോഡ് സ്പീഡും വളരെ കൂടുതലാണ്.
ബിഎസ്എന്‍എല്‍ അണ്‍ലിമിറ്റഡ് ഓഫറിന്റെ കൂടുതല്‍ സവിശേഷതകള്‍ നോക്കാം....

ഈ പ്ലാന്‍ എല്ലാ ഉപഭോക്താക്കള്‍ക്കും ഉപയോഗിക്കാം
ഈ ഓഫര്‍ പുതിയ ഉപഭോക്താക്കള്‍ക്കും നിലവിലുളള ഉപഭോക്താക്കള്‍ക്കും ഒരു പോലെ ഉപയോഗിക്കാം. ഇതിന് ഇന്‍സ്റ്റലേഷന്‍ ചാര്‍ജ്ജ് ഈടാക്കുന്നതല്ല.

പ്ലാന്‍ വില 1199 രൂപ
'BBG Combo ULD 1199' എന്നാണ് ഈ പ്ലാനിനെ പറയുന്നത്. ഉപഭോക്താക്കള്‍ ഈ പ്ലാന്‍ എടുക്കാനായി 1,199 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യേണ്ടതാണ്. ഇതില്‍ നിങ്ങള്‍ക്ക് അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്റും അണ്‍ലിമിറ്റഡ് കോളിങ്ങും അനുവദിക്കുന്നു.

2Mbps സ്പീഡ്
ബിഎസ്എന്‍എല്‍ ന്റെ ഈ പ്ലാനിന്റെ സ്പീഡ് 2Mbps ആണ്. ഇതില്‍ ഡൗണ്‍ലോഡ് അപ്‌ലോഡ് ഡാറ്റ അണ്‍ലിമിറ്റഡ് ആണ്. ഇത് എല്ലാ സ്ഥലങ്ങളിലും ലഭ്യമാകുന്നു.

മൂന്നു വര്‍ഷം വരെ ഉപയോഗിക്കാം
മൂന്നു വര്‍ഷം വരെ ബിഎസ്എന്‍എല്‍ ന്റെ ഈ പദ്ധതി ഉപയോഗിക്കാം. ഈ മുകളില്‍ പറഞ്ഞിരിക്കുന്ന ചാര്‍ട്ടില്‍ ഒരു വര്‍ഷം രണ്ടു വര്‍ഷം മൂന്നു വര്‍ഷം എന്നവയുടെ വിശദീകരണങ്ങള്‍ ഉണ്ട്. നിങ്ങള്‍ കൂടുതല്‍ പ്രാവശ്യം ഈ പദ്ധതി എടുത്താല്‍ നിങ്ങള്‍ക്ക് പണം ലാഭിക്കാനും സാധിക്കും.

മറ്റു പദ്ധതികള്‍
ഇതു കൂടാതെ ബിഎസ്എന്‍എല്‍ മറ്റു പല പദ്ധതികളും ഉപഭോക്താക്കള്‍ക്ക് നല്‍കിയിട്ടുണ്ട്.



Click it and Unblock the Notifications








