BSNL 4G: ബിഎസ്എൻഎൽ വിന്യസിക്കുന്നത് 50,000 4ജി സൈറ്റുകൾ; ടെണ്ടർ നടപടികൾ ആരംഭിച്ചു

|

കനത്ത നഷ്ടത്തിലുള്ള പൊതുമേഖലാ ടെലിക്കോം ഓപ്പറേറ്ററായ ബിഎസ്എൻഎല്ലിനെ ലാഭത്തിലാക്കാനുള്ള പദ്ധതികൾ സർക്കാർ തലത്തിലും കമ്പനി തലത്തിലും നടന്ന് വരികയാണ്. ഇതിന്‍റെ ഭാഗമായി സർക്കാർ അനുവദിച്ച ദുരിതാശ്വാസ പാക്കേജും 4ജി സ്പെക്ട്രവും ഉപയോഗിച്ച് രാജ്യത്താകമാനം 4ജി സേവനങ്ങൾ നൽകാനൊരുങ്ങുകയാണ് ബിഎസ്എൻഎൽ. ഉപയോക്താക്കൾക്ക് അതിവേഗ ഡാറ്റ ലഭ്യമാക്കുന്നതിന്‍റെ ഭാഗമായി 50,000 4ജി സൈറ്റുകളാണ് കമ്പനി വിന്യസിക്കാനൊരുങ്ങുന്നത്. ഇതിനായി ടെണ്ടർ നടപടികൾ ആരംഭിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.

ലാഭത്തിലാക്കാനുള്ള പദ്ധതികൾ
 

ഈ വർഷാവസാനത്തോടെ 4 ജി സ്പെക്ട്രം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അടുത്ത മാസം 50,000 ഇ-നോഡ്സ് ശേഷിയുള്ള ടെണ്ടർ ഫ്ലോട്ട് ചെയ്യുമെന്നും ബി‌എസ്‌എൻ‌എൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പി.കെ. പൂർ‌വാർ മാധ്യമങ്ങളോട് പറഞ്ഞു. ഈ ടെൻഡറിൽ നിന്ന് 50,000 സൈറ്റുകൾ ചെയ്യാൻ കഴിയും, ഇതാണ് പ്രാരംഭ ലക്ഷ്യം. 30,000 നവീകരണത്തിലൂടെയും 10,000 പുതുതായും ചെയ്യും. ഇതിനായി ഓർഡർ നൽകി കഴിഞ്ഞു. 18 മാസത്തിനുള്ളിൽ 100,000 4 ജി സൈറ്റുകൾ പ്രവർത്തനക്ഷമമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടെണ്ടർ

ഇത് കൂടാതെ ഉപകരണ നിർമ്മാതാക്കളായ ZTE, എറിക്സൺ, ഹുവാവേ, നോക്കിയ എന്നിവരിൽ നിന്നും 4 ജി ഉപകരണങ്ങൾ വാങ്ങാനായി ബിഎസ്എൻഎൽ ടെണ്ടർ ക്ഷണിച്ചു. റിപ്പോർട്ട് പ്രകാരം കമ്പനി അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഉപകരണങ്ങൾ വാങ്ങുന്നതിന് 1,200 കോടി രൂപ ചെലവഴിക്കും. 4ജി പദ്ധതികൾക്കായി സ്പെക്ട്രം ചാർജ്ജ് ഒഴിച്ച് നിർത്തിയാൽ തന്നെയും ബിഎസ്എൻഎല്ലിന് വൻ തുകയാണ് മുടക്കേണ്ടി വരിക

കൂടുതൽ വായിക്കുക: BSNL offers: കോളിനും എസ്എംഎസിനും ബിഎസ്എൻഎൽ നിങ്ങൾക്ക് പണം തരും; അറിയേണ്ടതെല്ലാം

4 ജി ഉപകരണങ്ങൾ

അതേസമയം 4 ജി സർവീസുകൾ ഘട്ടംഘട്ടമായി ആരംഭിക്കുമെന്ന് പൂർവാർ അറിയിച്ചു. ചൈനീസ് വെണ്ടർമാരെ 4 ജി ലേലത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കാൻ കമ്പനി ആഗ്രഹിക്കുന്നില്ലെന്ന് പി.കെ. പൂർ‌വാർ അറിയിച്ചു. തങ്ങൾക്ക് ഇന്ത്യയിലെ നിയമം പാലിക്കേണ്ടതുണ്ട്. ഇതുവരെയും കമ്പനി ഉപകരണ നിർമ്മാതാക്കളെ ഏതെങ്കിലും പ്രത്യേക രാജ്യമാണ് എന്നതിന്‍റെ പേരിൽ പരിഗണിക്കാതിരുന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ചൈനീസ് വെണ്ടർമാർ
 

ബിഎസ്എൻഎൽ ഇതിനകം തന്നെ 4 ജി സേവനങ്ങൾ കേരളത്തിൽ നൽകുന്നുണ്ട്. പല സർക്കിളുകളിലും കമ്പനി 3 ജി സേവനങ്ങൾ നിർത്തിവച്ചു. എല്ലാ ടെലികോം ഓപ്പറേറ്റർമാരും 5 ജി സേവനങ്ങൾ ആരംഭിക്കാനുള്ള ഒരുക്കത്തിനിടയിലാണ് ബി‌എസ്‌എൻ‌എൽ 4 ജി സേവനങ്ങൾ ആരംഭിക്കുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്. 4 ജി സേവനങ്ങൾ ആരംഭിക്കുന്ന രാജ്യത്തെ അവസാന ടെലികോം ഓപ്പറേറ്ററാണ് സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ എന്നത് ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ ബി‌എസ്‌എൻ‌എൽ മറ്റ് ഓപ്പറേറ്റർമാരുമായി എങ്ങനെ മത്സരിക്കും എന്ന കാര്യവും കണ്ടറിയേണ്ടിയിരിക്കുന്നു.

പുതിയ പ്ലാൻ

കടക്കെണിയിൽ നിന്നും രക്ഷപ്പെടാനും പഴയ പ്രതാപം വീണ്ടെടുക്കാനുമായി പുതിയ പ്ലാൻ അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കമ്പനി പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാൻ പുറത്തിറക്കിയിരുന്നു. 998 രൂപയുടെ ഈ പ്ലാൻ ഒരു ഒരു ദീർഘകാല പ്ലാനായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് 210 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. അതായത് 7 മാസം ഈ പ്ലാനിലൂടെയുള്ള ആനുകൂല്യങ്ങൾ ആസ്വദിക്കാൻ സാധിക്കും. പ്ലാനിലൂടെ ബി‌എസ്‌എൻ‌എൽ ദിവസേന 2 ജിബി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. ഡാറ്റയ്ക്ക് മാത്രമായുള്ള പ്ലാനായാണ് ഇത് അവതരിപ്പിച്ചിട്ടുള്ളത്. എസ്‌എം‌എസോ വോയ്‌സ് കോളിംഗ് ആനുകൂല്യങ്ങളോ ഈ പ്ലാനിലൂടെ ലഭിക്കില്ല. ഈ പ്ലാൻ നിലവിൽ എല്ലാ സർക്കിളുകളിലും ലഭ്യമാണ്.

കൂടുതൽ വായിക്കുക: BSNL Recharge plan: ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ 7 മാസം വാലിഡിറ്റി, ദിവസേന 2 ജിബി ഡാറ്റ

Most Read Articles
Best Mobiles in India

Read more about:
English summary
Ever since the government announced a relief package for BSNL, the telco is gearing up for the launch of its 4G services in the country. Now, it has been reported that the company will float a tender to roll out 50,000 more 4G sites to provide high-speed data to its customers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X