ബി‌എസ്‌എൻ‌എൽ പ്രീപെയ്ഡ് അക്കൌണ്ട് വാലിഡിറ്റി മെയ് 5 വരെ നീട്ടി നൽകും, റീചാർജിനായി ടോൾ ഫ്രീ നമ്പരും

|

സ്വകാര്യ ടെലികോം ഓപ്പറേറ്റർക്ക് പിന്നാലെ പൊതുമേഖലാ ടെലിക്കോം സ്ഥാപനമായ ബിഎസ്എൻഎല്ലും പ്രീപെയ്ഡ് അക്കൌണ്ടുകളും വാലിഡിറ്റി നീട്ടി നൽകുന്നു. രാജ്യത്തെ ലോക്ക്ഡൌൺ മെയ് മൂന്ന് വരെ നീട്ടിയതോടെയാണ് കമ്പനികൾ സർവ്വീസ് വാലിഡിറ്റിയും മെയ് വരെ സൌജന്യമായി നീട്ടി നൽകാൻ തീരുമാനിച്ചത്. സ്വകാര്യ കമ്പനികൾ മെയ് മൂന്ന് വരെ സാധാരണക്കാരായ ഉപയോക്താക്കൾക്ക് വാലിഡിറ്റി നീട്ടി നൽകുമ്പോൾ ബിഎസ്എൻഎൽ മെയ് അഞ്ച് വരെയാണ് സർവ്വീസ് വാലിഡിറ്റി നൽകുന്നത്.

സർവ്വീസ് വാലിഡിറ്റി

സർവ്വീസ് വാലിഡിറ്റി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇൻകമിംങ് കോളുകൾക്കുള്ള സൌകര്യമാണ്. മിനിമം റീചാർജ് സംവിധാനം പ്രാബല്യത്തിൽ വന്നതിന് ശേഷം പ്ലാനുകളുടെ വാലിഡിറ്റി കഴിഞ്ഞാൽ അടുത്ത പ്ലാൻ ആക്ടിവേറ്റ് ചെയ്തില്ലെങ്കിൽ ഏഴ് ദിവസം കഴിയുമ്പോൾ ഇൻകമിംങ് കോളുകളും ലഭിക്കില്ലായിരുന്നു. ഈ സംവിധാനത്തിലാണ് കമ്പനികൾ ഇളവ് നൽകുന്നത്. ലോക്ക്ഡൌൺ കാലയളവിൽ പലർക്കും റീചാർജ് ചെയ്യാൻ ബുദ്ധിമുട്ടുകളുണ്ടെന്നത് പരിഗണിച്ചാണ് ഈ തീരുമാനം.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ 4 ജി ഉടൻ: ടവറുകൾക്കായുള്ള ടെൻഡർ നടപടികൾ ആരംഭിച്ചുകൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ 4 ജി ഉടൻ: ടവറുകൾക്കായുള്ള ടെൻഡർ നടപടികൾ ആരംഭിച്ചു

ലോക്ക്ഡൌൺ

ഒന്നാം ഘട്ട ലോക്ക്ഡൌൺ ഏപ്രിൽ 14 വരെയാണ് പ്രഖ്യാപിച്ചിരുന്നത്. ഈ അവസരത്തിൽ കമ്പനികളെല്ലാം സർവ്വീസ് വാലിഡിറ്റി നീട്ടി നൽകിയിരുന്നു. രാജ്യത്ത് കൊറോണ കേസുകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് സർക്കാർ ലോക്ക്ഡൌൺ നീട്ടിയത്. ഇതിനെ തുടർന്ന് എല്ലാ കമ്പനികളും സർവ്വീസ് വാലിഡിറ്റി നീട്ടി നൽകണമെന്ന് ട്രായ് ആവശ്യപ്പെട്ടിരുന്നു. എയർടെല്ലും വോഡാഫോൺ ഐഡിയയുമാണ് രണ്ടാം ഘട്ട ലോക്ക്ഡൌൺ കഴിയുന്നത് വരെ സർവ്വീസ് വാലിഡിറ്റി നീട്ടി നൽകുമെന്ന് ആദ്യം പ്രഖ്യാപിച്ച കമ്പനികൾ.

റീചാർജ് ചെയ്യാൻ പുതിയ വഴി
 

റീചാർജ് ചെയ്യാൻ പുതിയ വഴി

സർവ്വീസ് വാലിഡിറ്റി നീട്ടി നൽകുന്നതിനൊപ്പം ബിഎസ്എൻഎൽ റീചാർജിനായി പുതിയ സംവിധാനം ഒരുക്കി. റീചാർജ് ഹെൽപ്പ് ലൈൻ എന്ന പുതിയ സംവിധാനത്തിലൂടെ ഉപയോക്താക്കൾക്ക് അവരുടെ പ്രീപെയ്ഡ് നമ്പരുകൾ എളുപ്പത്തിൽ റീചാർജ് ചെയ്യാൻ സാധിക്കും. പ്രീപെയ്ഡ് ഉപയോക്താക്കളിൽ വലിയൊരു വിഭാഗത്തിനും ഒഫ്ലൈൻ സ്റ്റോറുകൾ അടച്ചിട്ടിരിക്കുന്നതിനാൽ റീചാർജ് ചെയ്യാൻ ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിലാണ് കമ്പനി പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട ഡാറ്റ എസ്ടിവി പ്ലാനുകൾകൂടുതൽ വായിക്കുക: ബിഎസ്എൻഎൽ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട ഡാറ്റ എസ്ടിവി പ്ലാനുകൾ

ഡിജിറ്റൽ റീചാർജുകൾ

ഉപയോക്താക്കളോട് ഡിജിറ്റൽ റീചാർജുകൾ ചെയ്യാൻ ആവശ്യപ്പെടുന്നതിനൊപ്പം തന്നെ അതിന് സാധിക്കാത്തവർക്കായി ബിഎസ്എൻഎൽ ഒരു ഹെൽപ്പ്ലൈൻ നമ്പർ ഒരുക്കിയിട്ടുണ്ട്. 5670099 എന്ന നമ്പരിലേക്ക് വിളിച്ച് ഉപയോക്താക്കൾക്ക് വീട്ടിലിരുന്ന് തന്നെ റീചാർജ് ചെയ്യാൻ സാധിക്കും. ബിഎസ്എൻഎൽ ടോൾ ഫ്രീ റീചാർജ് നമ്പർ ഇതിനകം തന്നെ വടക്ക്, പടിഞ്ഞാറൻ മേഖലകളിൽ ലഭ്യമാണ്. 2020 ഏപ്രിൽ 22 മുതൽ കേരളത്തിലും ഇത് ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ.

മൊബൈൽ അപ്ലിക്കേഷൻ

ഡിജിറ്റൽ റീചാർജ് സംവിധാനം ഉപയോഗിക്കുന്ന ആളുകളോട് മൈ ബി‌എസ്‌എൻ‌എൽ മൊബൈൽ അപ്ലിക്കേഷൻ, ബി‌എസ്‌എൻ‌എൽ വെബ്‌സൈറ്റ് എന്നിവ ഉപയോഗിക്കാനും കമ്പനി നിർദ്ദേശിക്കുന്നുണ്ട്. നേരത്തെ സ്വകാര്യ കമ്പനികൾ തങ്ങളുടെ ഉപയോക്താക്കൾക്ക് എല്ലാവർക്കും റീചാർജ് സൌകര്യം ലഭിക്കുന്നതിനായി മറ്റുള്ളവർക്ക് റീചാർജ് ചെയ്ത് കൊടുക്കുന്ന ഉപയോക്താക്കൾക്ക് ക്യാഷ് ബാക്ക് ഓഫറുകൾ പ്രഖ്യാപിച്ചിരുന്നു.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ ബ്രോഡ്‌ബാൻഡ് ഉപയോക്താക്കൾക്ക് നാല് മാസത്തെ സൌജന്യ സേവനംകൂടുതൽ വായിക്കുക: ബിഎസ്എൻഎൽ ബ്രോഡ്‌ബാൻഡ് ഉപയോക്താക്കൾക്ക് നാല് മാസത്തെ സൌജന്യ സേവനം

Best Mobiles in India

Read more about:
English summary
Following the footsteps of private telecom operators, government-owned BSNL also announced free validity extension of prepaid accounts till May 5, 2020. As we enter into lockdown phase 2, all the telecom operators announced the extension of prepaid account validity. While private telcos did the same till May 3, BSNL will provide free incoming calling till May 5.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X