ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾക്ക് ബി‌എസ്‌എൻ‌എൽ ടിവി സബ്‌സ്‌ക്രിപ്‌ഷൻ നേടാം

|

ഇന്ത്യയിലെ ടെലികോം സേവനദാതാക്കൾ എല്ലാം അവരവരുടെ ഒടിടി പ്ലാറ്റ്ഫോമുകൾ വികസിപ്പിച്ചുകൊണ്ട് ഉപഭോക്താക്കളെ ആകർഷിക്കാനുള്ള ശ്രമങ്ങൾ കുറച്ച് കാലങ്ങളായി നടക്കുന്നുണ്ട്. തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ഇത്തരം ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് സൌജന്യ ആക്സസ് നൽകികൊണ്ടാണ് കമ്പനികൾ ഉപയോക്താക്കളെ ആകർഷിക്കുന്നത്.

സ്വകാര്യ കമ്പനി
 

സ്വകാര്യ കമ്പനികളെല്ലാം തങ്ങളുടെ സ്വന്തം ഒടിടി പ്ലാറ്റ്ഫോം വികസിപ്പിച്ച് പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം സൌജന്യ സബ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്ന അവസരത്തിൽ പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലും തങ്ങളുടെ ഒടിടി പ്ലാറ്റ്ഫോമായ ബി‌എസ്‌എൻ‌എൽ ടിവി പുറത്തിറക്കി. ബി‌എസ്‌എൻ‌എൽ പ്രീപെയ്ഡ് ഉപയോക്താക്കൾ‌ക്ക് ഇപ്പോൾ‌ ബി‌എസ്‌എൻ‌എൽ ടിവി അപ്ലിക്കേഷനിലൂടെ‌അൺലിമിറ്റഡ് സിനിമകൾ ആസ്വദിക്കാൻ‌ കഴിയും.

ബിഎസ്എൻഎൽ ടിവി

ബിഎസ്എൻഎൽ ടിവി സബ്ക്രിപ്ഷൻ നിലവിൽ ബിഎസ്എൻഎല്ലിന്റെ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാകുകയുള്ളു. എസ്ടിവി 97, എസ്ടിവി 365, എസ്ടിവി 399, എസ്ടിവി 997, എസ്ടിവി 998, എസ്ടിവി 1999 എന്നിവ റീചാർജ് ചെയ്യുന്നവർക്ക് ബിഎസ്എൻഎൽ ടിവി സേവനം ലഭ്യമാകും.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എല്ലിന്റെ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്ഫോമായ ഭാരത് ഇൻസ്റ്റാപേ ആരംഭിച്ചുകൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എല്ലിന്റെ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്ഫോമായ ഭാരത് ഇൻസ്റ്റാപേ ആരംഭിച്ചു

ഒടിടി

ടെലിക്കോം കമ്പനികളുടെ ഒടിടി സേവനങ്ങളിൽ നിലവിൽ മുൻപന്തിയിലുള്ളത് ജിയോയുടെ ജിയോ ടിവി ആപ്ലിക്കേഷനാണ്. 670 ലധികം ലൈവ് ടിവി ചാനലുകളാണ് ഇതിൽ ലഭ്യമാകുക. ഇതിനൊപ്പം വിവിധ മുൻനിര OTT സേവന ദാതാക്കളിൽ നിന്നുള്ള കണ്ട്ന്റ് ക്യൂറേറ്റ് ചെയ്യുന്ന ജിയോ സിനിമ അപ്ലിക്കേഷനും ലഭ്യമാണ്.

പ്രീപെയ്ഡ് വരിക്കാർക്ക് മാത്രമേ ബി‌എസ്‌എൻ‌എൽ ടിവി നിലവിൽ ലഭ്യമാകൂ
 

പ്രീപെയ്ഡ് വരിക്കാർക്ക് മാത്രമേ ബി‌എസ്‌എൻ‌എൽ ടിവി നിലവിൽ ലഭ്യമാകൂ

ബിഎസ്എൻഎൽ ടിവി സേവനം പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്ക് ലഭ്യമല്ല. പഞ്ചാബി, ഹരിയാൻവി, ഹിന്ദി, ഒഡിയ, ഭോജ്പുരി, ബംഗാളി തുടങ്ങി വിവിധ പ്രാദേശിക ഭാഷകളിൽ ബി‌എസ്‌എൻ‌എൽ ടിവി കണ്ടന്റ് ലഭ്യമാണ്. ഇംഗ്ലീഷ്, മലയാളം കണ്ടന്റുകൾ നിലവിൽ ലഭ്യമല്ല. കൂടാതെ ബി‌എസ്‌എൻ‌എൽ ടിവി അപ്ലിക്കേഷൻ ഒരു ലൈവ് ടിവി സേവനവും നൽകുന്നില്ല. വരും ദിവസങ്ങളിൽ ഈ സേവനം ഉപയോക്താക്കൾക്ക് ബിഎസ്എൻൽ ടിവിയിലൂടെ ലഭ്യമാകും.

ഗൂഗിൾ പ്ലേ സ്റ്റോർ

ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാകുന്ന 2.1 എംബി സൈസ് ഉള്ള ആപ്ലിക്കേഷനാണ് ബിഎസ്എൻഎൽ ടിവി. ഇത് ആപ്പിൾ അപ്ലിക്കേഷൻ സ്റ്റോറിൽ ലഭ്യമല്ല. ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത ശേഷം മുകളിൽ പറഞ്ഞിരിക്കുന്ന ആറ് എസ്ടിവികളിൽ ഒന്ന് റീചാർജ് ചെയ്താൽ നിങ്ങൾക്ക് ഒരു യുസെർ നെയിമും ഒടിപിയും ലഭിക്കും. അത് ബി‌എസ്‌എൻ‌എൽ ടിവി ആപ്ലിക്കേഷൻ ആക്‌സസ് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നു. യുസർനെയിമും ഒടിപിയും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം നിങ്ങൾ ഭാഷ തിരഞ്ഞെടുത്താൽ പ്രിയപ്പെട്ട കണ്ടന്റുകൾ ആസ്വദിക്കാൻ സാധിക്കും.

കൂടുതൽ വായിക്കുക: പ്രതിദിനം 3ജിബി ഡാറ്റയുമായി ബിഎസ്എൻഎല്ലിന്റെ പുതിയ 247 രൂപ പ്ലാൻകൂടുതൽ വായിക്കുക: പ്രതിദിനം 3ജിബി ഡാറ്റയുമായി ബിഎസ്എൻഎല്ലിന്റെ പുതിയ 247 രൂപ പ്ലാൻ

ബി‌എസ്‌എൻ‌എൽ ടിവി

ബി‌എസ്‌എൻ‌എൽ ടിവി ജിയോ ടിവി, എയർടെൽ എക്സ്സ്ട്രീം ആപ്ലിക്കേഷൻ എന്നിവയുമായി മത്സരിക്കാൻ പോന്ന സേവനമല്ലെന്ന് നിലവിലെ അവസ്ഥയിൽ തീർച്ചയാണ്. എന്നിരുന്നാലും, അധികം വൈാതെ സേവനം കൂടുതൽ കാര്യക്ഷമമായി മാറുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. നിങ്ങൾ ഒരു ബി‌എസ്‌എൻ‌എൽ ഉപയോക്താവാണെങ്കിൽ‌, ബി‌എസ്‌എൻ‌എല്ലിൽ‌ നിന്നുള്ള ഒ‌ടി‌ടി സേവനം നിങ്ങൾ‌ക്ക് ഉപയോഗിച്ച് നോക്കാവുന്നതാണ്.

Most Read Articles
Best Mobiles in India

Read more about:
English summary
Indian telecom customers are now familiar with multiple OTT apps like Airtel Xstream by Airtel, Vodafone Play by Vodafone and JioTV by Jio. A few weeks ago, BSNL has also launched BSNL TV to compete with the rivals even though BSNL is kind of late in this OTT market. BSNL prepaid users can now enjoy unlimited movies on BSNL TV app that’s currently available only to its prepaid subscribers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X