പ്രതിദിനം 2 ജിബി ഡാറ്റയുമായി ബി‌എസ്‌എൻ‌എല്ലിന്റെ 365 രൂപ പ്രീപെയ്ഡ് പ്ലാൻ

|

ഓൺലൈൻ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമിനായി എസ്‌ബി‌ഐയുമായി കൈകോർത്ത ശേഷം ബി‌എസ്‌എൻ‌എൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി ഒരു പുതിയ പ്ലാൻ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. പിവി -365 പ്രീപെയ്ഡ് റീചാർജ് പ്ലാൻ അൺലിമിറ്റഡ് കോളിംഗ്, ഡാറ്റ, മെസേജിങ് ആനുകൂല്യങ്ങൾ എന്നിവ നൽകുന്നു. പ്രതിദിനം 2 ജിബി ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ നെറ്റിന്റെ വേഗത 80Kbps ആയി കുറയും. കൂടാതെ പ്രതിദിന കോളിംഗിനും എഫ്യുപി പരിധിയുണ്ട്.

ബി‌എസ്‌എൻ‌എൽ പിവി -365 പ്രീപെയ്ഡ് പ്ലാൻ: വിശദാംശങ്ങൾ
 

ബി‌എസ്‌എൻ‌എൽ പിവി -365 പ്രീപെയ്ഡ് പ്ലാൻ: വിശദാംശങ്ങൾ

ബിഎസ്എൻഎല്ലിന്റെ പുതിയ പിവി -365 പ്രീപെയ്ഡ് പ്ലാൻ പ്രതിദിനം 2 ജിബി ഡാറ്റയും പ്രതിദിനം 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. കൂടാതെ നിങ്ങൾ സിടോപ്പ്അപ്പ്, ഓൺലൈൻ പ്ലാറ്റ്ഫോം എന്നിവയിൽ നിന്ന് റീചാർജ് ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് പേഴ്സണലൈസ്ഡ് റിംഗ് ബാക്ക് ടോൺ (PRBT) ലഭിക്കും. ഇത് ഒരു മെസേജിൽ നിന്നോ യുഎസ്എസ്ഡിയിൽ നിന്നോ ചെയ്തതാണെങ്കിലാണ് ഈ ആനുകൂല്യം ലഭിക്കുക.

റിഗ് ബാക്ക് ടൂൺ

പേഴ്സണലൈസ്ഡ് റിഗ് ബാക്ക് ടൂൺ അടക്കമുള്ള ഓഫറുകൾ എല്ലാം രണ്ട് മാസത്തേക്ക് മാത്രമേ ലഭ്യമാകൂ, പ്ലാനിന്റെ മൊത്തം വാലിഡിറ്റി 365 ദിവസത്തേക്കാണ്. അതേസമയം വാലിഡിറ്റി വിപുലീകരണം, പ്ലാൻ മൈഗ്രേഷൻ എന്നിവയുടെ ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ഡ്രീം ഡിടിഎച്ച് റിപ്പോർട്ട് ചെയ്തു.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾക്ക് ബി‌എസ്‌എൻ‌എൽ ടിവി സബ്‌സ്‌ക്രിപ്‌ഷൻ നേടാംകൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾക്ക് ബി‌എസ്‌എൻ‌എൽ ടിവി സബ്‌സ്‌ക്രിപ്‌ഷൻ നേടാം

ബി‌എസ്‌എൻ‌എൽ പ്രതിദിനം 3 ജിബി ഡാറ്റ നൽകുന്ന പ്ലാൻ

ബി‌എസ്‌എൻ‌എൽ പ്രതിദിനം 3 ജിബി ഡാറ്റ നൽകുന്ന പ്ലാൻ

പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രതിദിനം 3 ജിബി ഡാറ്റ നൽകുന്ന ഒരു പുതിയ പ്ലാൻ പുറത്തിറക്കിയിരുന്നു. ഈ പ്ലാനിലൂടെ പ്രതിദിനം 3 ജിബി ഡാറ്റയ്ക്കൊപ്പം അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ബിഎസ്എൻഎൽ ഉപയോക്താക്താക്കൾക്ക് ലഭ്യമാകുന്നു. 247 രൂപയാണ് ഈ പ്ലാനിന്റെ വില.

247 രൂപ
 

247 രൂപ പ്ലാനിലൂടെ ഹോം, റോമിംഗ് കോളുകളും സൌജന്യമായി ലഭിക്കുന്നു. ഡൽഹിയിലെയും മുംബൈയിലെയും എം‌ടി‌എൻ‌എൽ ഉപഭോക്താക്കൾ‌ക്ക് ബി‌എസ്‌എൻ‌എൽ ഈ ആനുകൂല്യം വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രതിദിനം ഉപയോക്താവിന് 250 മിനിറ്റ് കോൾ മാത്രമേ ഈ പ്ലാനിൽ നിന്നും ലഭ്യമാകു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

വാലിഡിറ്റി

247 രൂപ പ്ലാനിൽ ഉപയോക്താവിന് 30 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുക. പ്ലാനിൽ കമ്പനി പ്രതിദിനം 100 മെസേജുകളും നൽകുന്നു. ഈ പ്ലാൻ‌ ബി‌എസ്‌എൻ‌എല്ലിന്റെ 187 രൂപ പ്ലാനിന് സമാനമാണ്. 187 രൂപ പ്ലാനിൽ ഉപയോക്താവിന് 28 ദിവസത്തേക്ക് ഈ ആനുകൂല്യം ലഭിക്കും. വിളിക്കുന്നതിന് പ്രതിദിനം 250 മിനിറ്റും ലഭിക്കും.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എല്ലിന്റെ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്ഫോമായ ഭാരത് ഇൻസ്റ്റാപേ ആരംഭിച്ചുകൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എല്ലിന്റെ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്ഫോമായ ഭാരത് ഇൻസ്റ്റാപേ ആരംഭിച്ചു

ബി‌എസ്‌എൻ‌എൽ

ഡൽഹി, മുംബൈ സർക്കിളുകളിൽ ഉപയോക്താക്കൾക്ക് സൗജന്യമായി കോളുകൾ സ്വീകരിക്കാനും വിളിക്കാനും കഴിയും എന്നത് എടുത്തുപറയേണ്ടതാണ്. ഇതാദ്യമായാണ് ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾക്ക് അത്തരം ആനുകൂല്യങ്ങൾ നൽകുന്നത്. അതിനാൽ, ബി‌എസ്‌എൻ‌എൽ എം‌ടി‌എൻ‌എൽ എന്നീ രണ്ട് ഓപ്പറേറ്റർ‌മാരും അവരുടെ പ്രവർ‌ത്തനങ്ങൾ‌ ലയിപ്പിക്കുന്ന പ്രക്രിയ ശക്തമാക്കിയിരിക്കുകയാണ് എന്ന് വ്യക്തമാണ്.

Most Read Articles
Best Mobiles in India

Read more about:
English summary
BSNL has announced the launch of a new plan for its prepaid customers. The PV-365 prepaid recharge plan provides unlimited calling, data, and messages benefit. However, the speed will be reduced to 80Kbps, and there is a FUP limit on the calling per day.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X