BSNL Prepaid Plan: ബിഎസ്എൻഎൽ 1,188 രൂപയുടെ ദീർഘകാല പ്ലാനിൽ വാലിഡിറ്റി വെട്ടിച്ചുരുക്കി

|

ബി‌എസ്‌എൻ‌എൽ തങ്ങളുടെ 1,188 രൂപയുടെ മരുതം പ്രീപെയ്ഡ് പ്ലാൻ പുതുക്കി. ബി‌എസ്‌എൻ‌എൽ 2019ന്റെ രണ്ടാം പകുതിയിലാണ് മാരുതം പ്ലാൻ‌ അവതരിപ്പിച്ചത്. ഒരു പ്രമോഷണൽ അടിസ്ഥാനത്തിൽ അവതരിപ്പിച്ച പ്ലാൻ 2020 ജനുവരി 21 വരെ കമ്പനി നീട്ടി നൽകുകയായിരുന്നു. ഇപ്പോഴിതാ വീണ്ടും 90 ദിവസത്തേക്ക് കൂടി പദ്ധതിയുടെ വാലിഡിറ്റി നീട്ടി നൽകി. മാർച്ച് 31 വരെ ഈ പ്ലാൻ ഉപയോക്താക്കൾക്ക് ലഭ്യമാകും. ഇത് ചെന്നൈ, തമിഴ്‌നാട് ടെലികോം സർക്കിളുകളിൽ മാത്രമാണ് നിലയിൽ ലഭ്യമായിട്ടുള്ളത്.

ദീർഘകാല പ്ലാൻ

കമ്പനിയുടെ ഈ ദീർഘകാല പ്ലാൻ 1,999 രൂപ പ്ലാനോ 1,699 രൂപ പ്ലാനോ പോലുള്ള ‌ ദൈനംദിന ഡാറ്റ ആനുകൂല്യങ്ങൾ‌ നൽ‌കുന്നില്ല. പകരം, ഈ പ്ലാൻ അടിസ്ഥാന ഉപയോക്താക്കളെ ലക്ഷ്യം വച്ചുള്ളതാണ്, നിലവിലുള്ളതും പുതിയതുമായ ഉപയോക്താക്കൾക്ക് ആദ്യ റീചാർജ് ഓപ്ഷനായി ലഭ്യമാണ്. മുമ്പ് ഈ പ്ലാനിലൂടെ 345 ദിവസത്തെ വാലിഡിറ്റിയാണ് നൽകിയിരുന്നതെങ്കിൽ ഇപ്പോഴത് 300 ദിവസമാക്കി കുറച്ചു. ഇതേ പ്ലാനിൽ‌ ബി‌എസ്‌എൻ‌എൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് 20 ദിവസത്തെ അധിക വാലിഡിറ്റി വാഗ്ദാനം ചെയ്തിരുന്നു.

സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ

സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ നൽകുന്ന താങ്ങാനാവുന്ന വിലകളിൽ ലഭിക്കുന്ന ദീർഘകാല റീചാർജ് പ്ലാനിന് തുല്യമായിട്ടാണ് മരുതം പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. ഭാരതി എയർടെല്ലും വോഡഫോൺ ഐഡിയയും 1,498 രൂപ, 1,499 രൂപ നിരക്കുകളിൽ പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. റിലയൻസ് ജിയോ 365 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്ന 1,299 രൂപയുടെ പ്ലാനാണ് നൽകുന്നത്. 1,188 രൂപ വിലയുള്ള ബി‌എസ്‌എൻ‌എല്ലിന്റെ മരുതം പ്ലാൻ സ്വകാര്യ കമ്പനികളുടെ പ്ലാനുകളെക്കാൾ വിലകുറഞ്ഞ പ്ലാനാണ്.

കൂടുതൽ വായിക്കുക: 71-ാം റിപബ്ലിക്ക് ഡേ ആഘോഷിക്കാൻ 71 ദിവസം അധിക വാലിഡിറ്റിയുമായി ബിഎസ്എൻഎൽകൂടുതൽ വായിക്കുക: 71-ാം റിപബ്ലിക്ക് ഡേ ആഘോഷിക്കാൻ 71 ദിവസം അധിക വാലിഡിറ്റിയുമായി ബിഎസ്എൻഎൽ

ബി‌എസ്‌എൻ‌എൽ
 

ബി‌എസ്‌എൻ‌എൽ മരുതം 1,188 രൂപ പ്രീപെയ്ഡ് പ്ലാനിന്റെ പുതുക്കിയ ആനുകൂല്യങ്ങൾ പരിശോധിച്ചാൽ, ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും 250 മിനിറ്റ് വോയ്‌സ് കോളിംഗ്, 5 ജിബി ഡാറ്റാ ബെനിഫിറ്റ്, ഏത് നെറ്റ്‌വർക്കിലേക്കും 1000 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്ന പ്ലാനാണ് ഇത്. ഇപ്പോൾ പ്ലാനിന്റെ വാലിഡിറ്റി 300 ദിവസമായി കുറച്ചിട്ടുണ്ട്. നേരത്തെ 345 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാൻ നൽകിയിരുന്നത്. 2019 അവസാനത്തോടെ മരുതം പ്ലാനിൽ ബി‌എസ്‌എൻ‌എൽ ഒരു പരിമിത കാലയളവ് ഓഫർ നൽകിയിരുന്നു. 20 ദിവസത്തെ അധിക വാലിഡിറ്റി ലഭ്യമാക്കിയ ഓഫറായിരുന്നു അത്.

ബ്ലാക്ക് ഔട്ട് ദിവസങ്ങൾ

ഈ പ്ലാനിന് ബ്ലാക്ക് ഔട്ട് ദിവസങ്ങൾ ബാധകമല്ലെന്ന് പൊതുമേഖലാ ടെലിക്കോം ഓപ്പറേറ്ററായ ബിഎസ്എൻഎൽ സ്ഥിരീകരിച്ചിരുന്നു. വിശേഷ ദിവസങ്ങളിൽ പ്ലാനുകൾക്കൊപ്പം ലഭിക്കുന്ന ആനുകൂല്യങ്ങൾ റദ്ദ് ചെയ്യുന്ന രീതിയാണ് ബ്ലാക്ക് ഔട്ട്. സൌജന്യ ഓഫറുകളും മറ്റും ഈ ദിവസം ലഭ്യമാക്കില്ല. എസ്എംഎസ് ഉൾപ്പെടെയുള്ളവയ്ക്ക് പണം ഈടാക്കും. ബ്ലാക്ക് ഔട്ട് ഡേ ബാധകമല്ലെന്നതിനാൽ എല്ലാ ദിവസങ്ങളിലും ആ പ്ലാനിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ അധിക ചിലവില്ലാതെ ആസ്വദിക്കാൻ സാധിക്കും. പുതുക്കിയ പ്ലാൻ 2020 ജനുവരി 25 മുതൽ 2020 മാർച്ച് 31 വരെ ലഭ്യമാണ്.

കൂടുതൽ വായിക്കുക: രാമപ്രദേശങ്ങളിൽ ഇന്റർനെറ്റ് എത്തിക്കാൻ ബിഎസ്എൻഎല്ലിന്റെ എയർ ഫൈബർ പദ്ധതികൂടുതൽ വായിക്കുക: രാമപ്രദേശങ്ങളിൽ ഇന്റർനെറ്റ് എത്തിക്കാൻ ബിഎസ്എൻഎല്ലിന്റെ എയർ ഫൈബർ പദ്ധതി

Best Mobiles in India

Read more about:
English summary
Bharat Sanchar Nigam Limited (BSNL) has revised the popular Rs 1,188 Marutham plan which is available in Chennai and Tamil Nadu telecom circles. BSNL launched the Marutham plan in Q2 2019 on a promotional basis and the telco extended the validity of the plan by another 90 days till January 21, 2020.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X