ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളിലൂടെ ദിവസവും 3 ജിബി ഡാറ്റ നേടാം

|

പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ ഉപയോക്താക്കളുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള പ്ലാനുകൾ അവതരിപ്പിക്കാൻ ശ്രദ്ധിക്കുന്ന ടെലിക്കോം ഓപ്പറേറ്ററാണ്. ലോക്ക്ഡൌൺ കാരണം ആളുകൾ വീട്ടിലിരുന്ന് ജോലി ചെയ്യുകയും വിനോദത്തിനായി കൂടുതൽ ഡാറ്റ ഉപയോഗിക്കുകയും ചെയ്യുന്ന സന്ദർഭത്തിൽ ഏറെ ആളുകൾ ഉപയോഗിക്കുന്ന ഡാറ്റ പ്ലാനാണ് ദിവസവും മൂന്ന് ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ. ഈ വിഭാഗത്തിൽ ബിഎസ്എൻല്ലിന് നാല് പ്ലാനുകളുണ്ട്.

 

78 രൂപ പ്ലാൻ

78 രൂപ പ്ലാൻ

ദിവസവും മൂന്ന് ജിബി ഡാറ്റ നൽകുന്ന പ്ലാനുകളുടെ വിഭാഗത്തിൽ ഏറ്റവും വിലകുറഞ്ഞ പ്ലാനാണ് 78 രൂപയുടേത്. ഈ പ്ലാനിന് 8 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ദിവസവും 250 മിനിറ്റ് എന്ന പരിധിയോടെ അൺലിമിറ്റഡ് കോളുകൾ, ദിവസവും 3ജിബി ഡാറ്റ, 8 ദിവസത്തേക്ക് ഇറോസ് നൌ കോംപ്ലിമെന്ററി സബ്ക്രിപ്ഷൻ എന്നിവയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ. കേരളം ഉൾപ്പെടെ നിരവധി സർക്കിളുകളിൽ ഈ പ്ലാൻ ലഭ്യമാണ്.

247 രൂപയുടെ പ്ലാൻ

247 രൂപയുടെ പ്ലാൻ

30 ദിവസത്തെ വാലിഡിറ്റിയാണ് എസ്ടിവി 247 പ്ലാൻ നൽകുന്നത്. ദിവസവും100 എസ്എംഎസ്, ദിവസവും 250 മിനിറ്റ് പരിധിയോടെയുള്ള അൺലിമിറ്റഡ് കോളുകൾ എന്നീ ആനുകൂല്യങ്ങൾക്കെപ്പം ദിവസവും മൂന്ന് ജിബി ഡാറ്റയും പ്ലാനിലൂടെ ലഭിക്കും. ദിവസവും 3 ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ വേഗത 80 കെബിപിഎസായി കുറയ്ക്കും. കേരളം, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഉൾപ്പെടെ ഇന്ത്യയിലുടനീളമുള്ള മിക്ക സർക്കിളുകളിലും 247 രൂപ എസ്ടിവി പ്ലാൻ ലഭ്യമാണ്.

കൂടുതൽ വായിക്കുക: 91 ജിബി ഡാറ്റ നൽകുന്ന 1498 രൂപയുടെ പുതിയ റീചാർജ് പ്ലാനുമായി ബിഎസ്എൻഎൽകൂടുതൽ വായിക്കുക: 91 ജിബി ഡാറ്റ നൽകുന്ന 1498 രൂപയുടെ പുതിയ റീചാർജ് പ്ലാനുമായി ബിഎസ്എൻഎൽ

997 രൂപയുടെ പ്ലാൻ
 

997 രൂപയുടെ പ്ലാൻ

പ്ലാൻ വൗച്ചർ (പിവി) 997 പ്ലാൻ ബി‌എസ്‌എൻ‌എല്ലിന്റെ ഫസ്റ്റ് റീചാർജ് കൂപ്പണായി ഉപയോഗിക്കാവുന്ന പ്ലാനാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളുകളും ദിവസവും 3ജിബി ഡാറ്റും ലഭിക്കുന്നു. 180 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. മറ്റ് പ്ലാനുകളെ പോലെ കോളുകൾക്ക് ഒരു ദിവസം 250 മിനിറ്റ് എന്ന എഫ്യുപി ലിമിറ്റ് ഉണ്ട്. ദിവസവുമുള്ള 3 ജിബി ഡാറ്റ ഉപയോഗത്തിന് ശേഷം ഇന്റർനെറ്റ് വേഗത 80 കെബിപിഎസായി കുറയും.

പിവി 997

പിവി 997 പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ഇന്ത്യയിലുടനീളമുള്ള ഏത് നെറ്റ്‌വർക്കിലേക്കും ദിവസവും 100 എസ്എംഎസുകളും അയയ്ക്കാം. ഈ പ്ലാനിലൂടെ ബിഎസ്എൻഎൽ പേഴ്സണലൈസ്ഡ് റിംഗ് ബാക്ക് ടോൺ (പി‌ആർ‌ബിടി) സേവനത്തിന് കീഴിൽ രണ്ട് മാസത്തെ കോളർ ട്യൂണുകൾ അധിക ചെലവില്ലാതെ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാൻ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ഹരിയാന, ജമ്മു കശ്മീർ, ലഡാക്ക് എന്നിവ ഒഴികെയുള്ള സർക്കിളുകളിൽ ലഭ്യമാണ്.

1999 രൂപ പ്ലാൻ

1999 രൂപ പ്ലാൻ

365 ദിവസത്തെ വാലിഡിറ്റിയുള്ള വാർഷിക പ്ലാനാാണ് ഇത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളുകൾ വിളിക്കാനും അൺലിമിറ്റഡ് ഡാറ്റ ബ്രൌസ് ചെയ്യാനും കഴിയും. മറ്റ് പ്ലാനുകളെ പോലെ കോളുകൾക്ക് 250 മിനുറ്റ് പരിധിയും ഡാറ്റയ്ക്ക് ദിവസേന 3ജിബി എന്ന പരിധിയും ഉണ്ട്. ദിവസേനയുള്ള മൂന്ന് ജിബി പരിധി കഴിഞ്ഞാൽ 80 കെബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ലഭിക്കും. ഇന്ത്യയിലുടനീളമുള്ള ഏത് നെറ്റ്‌വർക്കിലേക്കും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നുണ്ട്.

കൂടുതൽ വായിക്കുക: ദിവസവും രണ്ട് ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങുമായി ബിഎസ്എൻഎല്ലിന്റെ പുതിയ പ്ലാൻകൂടുതൽ വായിക്കുക: ദിവസവും രണ്ട് ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങുമായി ബിഎസ്എൻഎല്ലിന്റെ പുതിയ പ്ലാൻ

റിംഗ് ബാക്ക് ടോൺ

1999 രൂപ പ്ലാൻ ഒരുവർഷം മുഴുവൻ സൌജന്യമായി പേഴ്സണലൈസ്ഡ് റിംഗ് ബാക്ക് ടോൺ (പി‌ആർ‌ബിടി) സേവനം നൽകുന്നുണ്ട്. ഈ പ്ലാനിലൂടെ ഇറോസ് നൌ സബ്ക്ലിപ്ഷനും രണ്ട് മാസത്തേക്ക് സൌജന്യമായി ലഭിക്കും. കേരളമുൾപ്പെടെ ഇന്ത്യയിലുടനീളമുള്ള മിക്ക ബി‌എസ്‌എൻ‌എൽ സർക്കിളുകളിലും ഈ പ്ലാൻ ലഭ്യമാണ്. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും ജമ്മു കശ്മീർ, ലഡാക്ക് സർക്കിളുകളിലും ഈ പ്ലാൻ ലഭ്യമല്ല.

Best Mobiles in India

Read more about:
English summary
BSNL listed three different plans that offer 3GB of daily data that are among the maximum data benefits provided by a telecom operator in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X