ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ഈ പ്ലാനുകളിലൂടെ ദിവസവും 1ജിബി ഡാറ്റ നേടാം

|

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ഉപയോക്താക്കൾക്ക് നൽകുന്ന സേവനങ്ങളിൽ വിട്ടുവീഴ്ച്ച ചെയ്യാത്ത ടെലിക്കോം ഓപ്പറേറ്ററാണ് ബിഎസ്എൻഎൽ. സ്വകാര്യ കമ്പനികൾ ആധികപത്യം പുലർത്തുന്ന ഇന്ത്യയിലെ ടെലിക്കോം വിപണിയിൽ മികച്ച പ്ലാനുകളുമായി പൊതുമേഖലാ ടെലിക്കോം ഓപ്പറേറ്ററായ ബിഎസ്എൻഎൽ സജീവമാണ്. രാജ്യത്ത് 4ജി നെറ്റ്വർക്ക് വ്യാപകമാക്കാൻ ബിഎസ്എൻഎല്ലിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അപ്പോഴും മികച്ച ആനുകൂല്യങ്ങൾ നൽകി ഉപയോക്താക്കളെ ആകർഷിക്കുക എന്ന നയമാണ് ബിഎസ്എൻഎൽ നടത്തുന്നത്.

4ജി നെറ്റ്വർക്ക്

ബിഎസ്എൻഎല്ലിന് ശക്തമായ ഉപഭോക്തൃ അടിത്തറയുള്ള ടെലിക്കോം സർക്കിളുകളിലൊന്നാണ് കേരളം. കേരളത്തിൽ ബിഎസ്എൻഎൽ വർഷങ്ങളായി 4ജി നെറ്റ്വർക്ക് നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ കേരളത്തിലെ ഉപയോക്താക്കൾക്ക് ബിഎസ്എൻഎല്ലിന്റെ പോർട്ട്ഫോളിയോയിലെ 3ജി പ്ലാനുകളിൽ നിന്ന് 4ജി വേഗതയിലുള്ള ഇന്റനെറ്റ് ആസ്വദിക്കാൻ സാധിക്കും. ദിവസവും 1ജിബി ഡാറ്റ മതിയാവുന്ന ഉപയോക്താക്കൾ ധാരാളമുള്ളതിനാൽ ഇത്തരത്തിലുള്ള മികച്ച ചില പ്ലാനുകൾ ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുണ്ട്. ഇത്തരം നാല് പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ കേരളത്തിലെ ഉപയോക്താക്കൾക്ക് നൽകുന്ന തകർപ്പൻ ഡാറ്റ പ്ലാനുകൾകൂടുതൽ വായിക്കുക: ബിഎസ്എൻഎൽ കേരളത്തിലെ ഉപയോക്താക്കൾക്ക് നൽകുന്ന തകർപ്പൻ ഡാറ്റ പ്ലാനുകൾ

199 രൂപ പ്രീപെയ്ഡ് പ്ലാൻ

199 രൂപ പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 199 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ 1 ജിബി ഡാറ്റയാണ് ദിവസവും ലഭിക്കുന്നത്. പ്രതിദിന ഡാറ്റ ആനുകൂല്യം നൽകുന്ന ബിഎസ്എൻഎല്ലിന്റെ വില കുറഞ്ഞ പ്ലാനുകളിലൊന്നാണ് ഇത്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ഉപയോക്താക്കൾക്ക് ദിവസവും 250 മിനുറ്റ് എന്ന എഫ്യുപി ലിമിറ്റോടെ കോളുകൾ വിളിക്കാനും സാധിക്കും. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും.

298 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ
 

298 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 298 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 1ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ ഒരു ജിബി ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ പിന്നീട് ഡാറ്റ സ്പീഡ് 40 കെബിപിഎസ് ആയി കുറയും. ദിവസവും 250 മിനുറ്റ് എഫ്യുപി ലിമിറ്റുള്ള സൌജന്യ കോളുകളും ഈ പ്ലാൻ നൽകുന്നുണ്ട്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 11250 മിനുറ്റ് കോളുകളാണ് ലഭിക്കുന്നത്. 45 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിലൂടെ ദിവസവും 100 എസ്എംഎസുകളും ബിഎസ്എൻഎൽ നൽകുന്നു.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് 200 രൂപയിൽ താഴെ മാത്രം ചിലവഴിച്ച് ദിവസവും 2ജിബി ഡാറ്റ നേടാംകൂടുതൽ വായിക്കുക: ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് 200 രൂപയിൽ താഴെ മാത്രം ചിലവഴിച്ച് ദിവസവും 2ജിബി ഡാറ്റ നേടാം

395 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

395 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ദിവസവും 1ജിബി ഡാറ്റ നൽകുന്നതും രണ്ട് മാസത്തെ വാലിഡിറ്റിയുള്ളതുമായ പ്ലാനാണ് ഇത്. ഈ പ്ലാൻ കൃത്യം 56 ദിവസവും വാലിഡിറ്റിയാണ് നൽകുന്നത്. ദിവസേനയുള്ള 1ജിബി ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ പിന്നീട് 80 കെബിപിഎസ് വേഗതയിലുള്ള ഇന്റർനെറ്റാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ബിഎസ്എൻഎൽ നെറ്റ്വർക്കിലേക്ക് വിളിക്കാൻ 3000 മിനുറ്റ് കോളുകളും മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 1800 മിനുറ്റ് കോളുകളുമാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.

499 രൂപയുടെ പ്ലാൻ

499 രൂപയുടെ പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 499 രൂപ പ്ലാൻ കൂടുതൽ വാലിഡിറ്റി ആശ്യമുള്ള ഉപയോക്താക്കളെ ലക്ഷ്യമിട്ട് പുറത്തിറക്കിയിരിക്കുന്ന പ്ലാനാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 1ജിബി ഡാറ്റ ലഭിക്കുന്നതിനൊപ്പം 100 എസ്എംഎസുകളും ലഭിക്കുന്നു. ഈ പ്ലാനിലൂടെ ദിവസവും 250 മിനുറ്റ് എന്ന എഫ്യുപി ലിമിറ്റോടെ കോളുകൾ വിളിക്കാൻ സാധിക്കും. പിആർബിടി സേവനങ്ങളും ഈ പ്ലാനിനൊപ്പം സൌജന്യമായി ലഭിക്കും. ഈ പ്ലാനുകളെല്ലാം തിരഞ്ഞെടുത്ത പ്ലാനുകളാണ്. ഇതേ ഡാറ്റ ആനുകൂല്യം നൽകുന്ന പ്ലാനുകൾ വേറേയും ബിഎസ്എൻഎൽ നൽകുന്നുണ്ട്.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട മികച്ച ചില പ്ലാനുകൾകൂടുതൽ വായിക്കുക: ബിഎസ്എൻഎൽ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട മികച്ച ചില പ്ലാനുകൾ

Best Mobiles in India

Read more about:
English summary
Kerala is one of the telecom circles with a strong customer base for BSNL. BSNL has been providing 4G network in Kerala for many years. BSNL has introduced some of the best plans offering 1GB of data per day.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X