Home
News

78 രൂപ മുതൽ ആരംഭിക്കുന്ന ബി‌എസ്‌എൻ‌എല്ലിന്റെ ദിവസവും 3 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ

പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾക്കായി ദിവസവും 3 ജിബി ഡാറ്റ നൽകുന്ന മികച്ച പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. ഇന്ത്യയിലുടനീളം 4ജി സേവനങ്ങൾ എത്തിക്കാൻ പരിശ്രമിക്കുന്ന കമ്പനി മറ്റുള്ള കമ്പനികളെ അപേക്ഷിച്ച് ദിവസേന 3ജിബി ഡാറ്റ നൽകുന്ന ഏറ്റവും കൂടുതൽ പ്ലാനുകൾ അവതരിപ്പിച്ച ടെലിക്കോം കമ്പനിയാണ്. മികച്ച 3ജി പ്രീപെയ്ഡ് പ്ലാനുകളിലൂടെ ഉപഭോക്താക്കളെ ആകർഷിക്കാൻ ശ്രമം നടത്തുകയാണ് ബിഎസ്എൻഎൽ.

ഡാറ്റ ഉപഭോഗം

ഇന്ന് ധാരാളം ആളുകൾ വീഡിയോ സ്ട്രീമിങ്, ഓൺലൈൻ ഗെയിമുകൾ കളിക്കാൻ ഒക്കെയായി 2 ജിബിയിൽ കൂടുതൽ ഡാറ്റ ദിവസവും ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ എല്ലാ ടെലിക്കോം കമ്പനികളും ദിവസവും 3ജിബി ഡാറ്റ നൽകുന്ന മികച്ച ചില പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. ജിയോ, എയർടെൽ തുടങ്ങിയ ടെലിക്കേം കമ്പനികളെല്ലാം ദിവസേന 3 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ വലിയ വിലയ്ക്കാണ് നൽകുന്നത്. എന്നാൽ ബിഎസ്എൻഎൽ കുറഞ്ഞ നിരക്കിൽ ദിവസേന 3 ജിബി ഡാറ്റ നൽകുന്നു.

ബി‌എസ്‌എൻ‌എൽ 78 രൂപ പ്ലാൻ

ബി‌എസ്‌എൻ‌എൽ 78 രൂപ പ്ലാൻ

ഉപയോക്താക്കൾക്ക് ദിവസവും 3 ജിബി ഡാറ്റ നൽകുന്ന ബി‌എസ്‌എൻ‌എല്ലിന്റെ ആദ്യത്തെ പ്രീപെയ്ഡ് പ്ലാനാണ് 78 രൂപയുടേത്. 8 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. അൺലിമിറ്റഡ് കോളിംഗും ഈ പ്ലാനിലൂടെ ലഭിക്കും. എല്ലാ ദിവസവും 250 മിനിറ്റാണ് സൌജന്യ കോളുകൾ ലഭിക്കുന്നത്. ദിവസവുമുള്ള ഡാറ്റ ലിമിറ്റായ 3 ജിബി തീർന്നു കഴിഞ്ഞാൽ, ഉപഭോക്താവിന് 80 കെബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ബ്രൗസ് ചെയ്യാൻ സാധിക്കും. 8 ദിവസത്തേക്ക് ഇറോസിന്റെ കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും പ്ലാനിലൂടെ ലഭിക്കും. എല്ലാ ടെലിക്കോം സർക്കിളുകളിലും ഈ പ്ലാൻ ലഭിക്കില്ല.

ബി‌എസ്‌എൻ‌എൽ എസ്ടിവി 247

ബി‌എസ്‌എൻ‌എൽ എസ്ടിവി 247

3 ജിബി പ്രതിദിന ഡാറ്റ നൽകുന്ന ബി‌എസ്‌എൻ‌എല്ലിൽ നിന്നുള്ള മറ്റൊരു പ്ലാനാണ് 247 രൂപയുടേത്. എല്ലാ ദിവസവും 250 മിനിറ്റ് എഫ്യുപി ലിമിറ്റോടെ അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യവും ഈ പ്ലാനിനൊപ്പം ലഭിക്കും. ഈ പ്ലാൻ 36 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ദിവസവുമുള്ള 3 ജിബി ഡാറ്റ ലിമിറ്റ് അവസാനിച്ചാൽ ഉപയോക്താവിന് 80 കെബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ബ്രൗസുചെയ്യാം. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഉൾപ്പെടെ ഇന്ത്യയിലെ മിക്കവാറും എല്ലാ ടെലികോം സർക്കിളുകളിലും ഈ പ്ലാൻ ലഭ്യമാണ്.

ബി‌എസ്‌എൻ‌എൽ പിവി 997

ബി‌എസ്‌എൻ‌എൽ പിവി 997

ബി‌എസ്‌എൻ‌എല്ലിന്റെ പിവി 997 പ്ലാൻ എല്ലാവർക്കും ലഭ്യമാകില്ല. ഈ പ്ലാൻ ആദ്യമായി റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് മാത്രമേ ദിവസും 3 ജിബി ഡാറ്റാ ആനുകൂല്യം ലഭിക്കുകയുള്ളു. ഇതൊരു ഫസ്റ്റ് റീചാർജ് കൂപ്പണായി ഉപയോഗിക്കാവുന്ന പ്ലാനാണ്. ഒരു ദിവസത്തേക്ക് 250 മിനിറ്റ് എഫ്യുപി ലിമിറ്റോടെയുള്ള കോളിങും പ്ലാനിലൂടെ ലഭിക്കും. ദിവസവുമുള്ള 3 ജിബി ഡാറ്റ തീർന്നതിന് ശേഷം, ഉപയോക്താക്കൾക്ക് 80 കെബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ബ്രൗസിംഗ് ചെയ്യാം. ഹരിയാന, ജമ്മു കശ്മീർ, ലഡാക്ക് ഒഴികെയുള്ള ഇന്ത്യയിലെ മിക്കവാറും എല്ലാ ടെലികോം സർക്കിളുകളിലും ഈ പ്ലാൻ ലഭ്യമാണ്.

ബി‌എസ്‌എൻ‌എൽ 1999 രൂപ പ്ലാൻ

ബി‌എസ്‌എൻ‌എൽ 1999 രൂപ പ്ലാൻ

ബി‌എസ്‌എൻ‌എല്ലിന്റെ ഏറ്റവും വിലകൂടിയ ദിവസേന 3ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനാണ് 1999 രൂപയുടേത്. 365 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാൻ നൽകുന്നത്. എല്ലാ ദിവസവും 250 മിനിറ്റ് അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യവും ഈ പ്ലാൻ നൽകുന്നുണ്ട്. ദിവസവുമുള്ള 3 ജിബി ഡാറ്റ തീർന്നാൽ 80 കെബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ബ്രൗസുചെയ്യാനും സാധിക്കും. ദിവസവും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കും. ലഡാക്ക്, ജമ്മു കശ്മീർ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഒഴികെയുള്ള ഇന്ത്യയിലെ എല്ലാ ടെലികോം സർക്കിളുകളിലും ഈ പ്ലാൻ ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
BSNL provides prepaid plans with 3GB daily data benefit. BSNL 3GB daily data plans also providing unlimited calling benefit for a much lesser price.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X