മികച്ച ഡാറ്റയും വാലിഡിറ്റിയും നൽകുന്ന ബിഎസ്എൻഎൽ പ്ലാനുകൾ

|

ഇന്ത്യൻ ടെലികോം വിപണി അടക്കി വാഴുന്നത് റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ എന്നീ മൂന്ന് സ്വകാര്യ കമ്പനികളാണ്. എന്നാൽ പെതുമേഖലാ ടെലികോം സേവനദാതാവായ ബിഎസ്എൻഎൽ മറ്റ് കമ്പനികളെ പോലെ മികച്ച ആനുകൂല്യങ്ങൾ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകളുമായി വിപണിയിൽ സജീവമാണ്. കേരളത്തിൽ ബിഎസ്എൻഎല്ലിന് ധാരാളം വരിക്കാരും ഉണ്ട്. അതുകൊണ്ട് തന്നെ അകർഷകമായ നിരക്കുകളിൽ കിടിലൻ ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകൾ ബിഎസ്എൻഎൽ ലഭ്യമാക്കുന്നുണ്ട്.

 

ബിഎസ്എൻഎൽ

ബിഎസ്എൻഎൽ അതിന്റെ കുറഞ്ഞ വാലിഡിറ്റിയുള്ളതും ദീർഘകാല വാലിഡിറ്റിയുള്ളതുമായ പ്ലാനുകൾക്കൊപ്പം മികച്ച ഡാറ്റ ആനുകൂല്യം നൽകുന്നു. ബിഎസ്എൻഎല്ലിന്റെ ശ്രദ്ധേയമായ ചില പ്രീപെയ്ഡ് പ്ലാനുകളാണ് നമ്മളിന്ന് നോക്കുന്നത്. ഇവ രണ്ട് മാസമോ അതിൽ കൂടുതലോ വാലിഡിറ്റി നൽകുന്നതും കിടിലൻ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതുമായ പ്ലാനുകളാണ്. കേരളത്തിലെ വരിക്കാർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനുകൾ തന്നെയാണ് ഇവ. 319 രൂപ മുതൽ 1999 രൂപ വരെ വിലയുള്ള നാല് പ്ലാനുകളാണ് നമ്മളിന്ന് നോക്കുന്നത്. ഈ പ്ലാനുകൾ രണ്ട് മാസം മുതൽ ഒരു വർഷം വരെ വാലിഡിറ്റിയും ദിവസവും 2 ജിബി ഡാറ്റ വരെയും നൽകുന്നവയാണ്.

250 രൂപ വരെ വിലയുള്ള ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾ250 രൂപ വരെ വിലയുള്ള ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾ

319 രൂപ പ്ലാൻ

319 രൂപ പ്ലാൻ

ബിഎസ്എൻഎൽ എസ്ടിവി319 കൂടുതൽ വാലിഡിറ്റിയും കുറഞ്ഞ ഡാറ്റയും ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനാണ്. ഈ പ്ലാനിലൂടെ വരിക്കാർക്ക് 75 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഈ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി പ്ലാൻ 10 ജിബി ഡാറ്റയും നൽകുന്നുണ്ട്. കൂടാതെ 300 മെസേജുകളും പ്ലാനിലൂടെ ലഭിക്കുന്നു. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാൻ നൽകുന്നുണ്ട്.

365 രൂപ പ്ലാൻ
 

365 രൂപ പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 365 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ പ്ലാനിലൂടെ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും ഉപയോക്താക്കൾക്ക് ലഭിക്കുന്നു. ദിവസവും 100 എസ്എംഎസുകളാണ് ഈ പ്ലാൻ നൽകുന്നത്. ലോക്ധൂൺ കണ്ടന്റിലേക്കുള്ള സൌജന്യ ആക്സസ്, സൗജന്യ ട്യൂൺ എന്നിവയും പ്ലാൻ നൽകുന്നു. ഈ പ്ലാനിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ 60 ദിവസത്തേക്ക് മാത്രമേ ലഭ്യമാകു എങ്കിലും പ്ലാൻ നൽകുന്ന വാലിഡിറ്റി 365 ദിവസത്തേക്കാണ്. ഇൻകമിങ് കോളുകളും എസ്എംഎസുകളും വരുന്ന രീതിയിൽ സെക്കന്ററി സിം കാർഡ് ഉപയോഗിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് ഇത്.

200 രൂപയിൽ താഴെ വിലയുള്ള തകർപ്പൻ ബിഎസ്എൻഎൽ പ്ലാനുകൾ200 രൂപയിൽ താഴെ വിലയുള്ള തകർപ്പൻ ബിഎസ്എൻഎൽ പ്ലാനുകൾ

1699 രൂപ പ്ലാൻ

1699 രൂപ പ്ലാൻ

ബിഎസ്എൻഎൽ നൽകുന്ന 1699 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റ നൽകുന്ന മികച്ചൊരു പ്ലാനാണഅ. ഈ പ്ലാനിലൂടെ ദിവസവും 100 എസ്എംഎസുകളും ഉപയോക്താക്കൾക്ക് ലഭിക്കും. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്ന പ്ലാൻ അധിക ആനുകൂല്യമായി പിആർബിടി സേവനങ്ങൾ നൽകുന്നു. അൺലിമിറ്റഡ് സോങ് ചേഞ്ച് ഓപ്ഷനുമായിട്ടാണ് ഈ പിആർബിടി സേവനം വരുന്നത്. 1699 രൂപ പ്ലാനിന് 300 ദിവസത്തേ വാലിഡിറ്റിയാണ് ഉള്ളത്. ഈ ദീർഘകാല പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 600 ജിബി ഡാറ്റ നൽകുന്നു.

1999 രൂപ പ്ലാൻ

1999 രൂപ പ്ലാൻ

ബിഎസ്എൻഎൽ എസ്ടിവി999 പ്രീപെയ്ഡ് പ്ലാൻ ദിവസവും 2ജിബി ഡാറ്റ നൽകുന്നതിനൊപ്പം ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളുകളും നൽകുന്നു. ഈ പ്ലാനിലൂടെ ദിവസവും 100 എസ്എംഎസുകളും ലഭിക്കുന്നു. ഇതൊരു വാർഷിക പ്ലാനാണ്. 365 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് മൊത്തം 730 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഈ പ്ലാൻ ലോക്ധൂൺ കണ്ടന്റ്, സൗജന്യ കോളർ ട്യൂൺ, ഇറോസ് നൗ എന്നിവയിലേക്കുള്ള ആക്സസ് നൽകുന്നു.

ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ 4ജി ജിയോയുടേത് തന്നെ, അപ്ലോഡിൽ വിഐ മുന്നിൽഇന്ത്യയിലെ ഏറ്റവും വേഗതയേറിയ 4ജി ജിയോയുടേത് തന്നെ, അപ്ലോഡിൽ വിഐ മുന്നിൽ

Best Mobiles in India

English summary
Take a look at BSNL's plans valid for two months to one year. These plans offer up to 2GB of data per day.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X