Home
News

സ്വകാര്യ കമ്പനികളെ വെല്ലുന്ന ദിവസവും 5ജിബി വരെ ഡാറ്റയുള്ള ബിഎസ്എൻഎൽ പ്ലാനുകൾ

റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ എന്നീ മൂന്ന് സ്വകാര്യ കമ്പനികളാണ് ഇന്ത്യൻ ടെലികോം വിപണിയിൽ ആധിപത്യം പുലർത്തുന്നത്. എങ്കിലും സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ബിഎസ്എൻഎൽ ഈ സ്വകാര്യ കമ്പനികളോട് കടുത്ത മത്സരത്തിൽ ഏർപ്പെടുന്നുണ്ട്. ഇന്ത്യയിൽ എല്ലായിടത്തും 4ജി എത്തിക്കാൻ സാധിക്കാത്ത ബിഎസ്എൻഎൽ 10 ശഥമാനത്തോളം വിപണി വിഹിതവുമായി പിടിച്ച് നിൽക്കുന്നത് ഈ മത്സരിക്കാനുള്ള ശേഷികൊണ്ടാണ്. മികച്ച ആനുകൂല്യങ്ങൾ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകളാണ് ബിഎസ്എൻഎല്ലിന്റെ ഏറ്റവും വലിയ പ്രത്യേകത.

പ്രീപെയ്ഡ്

സ്വകാര്യ കമ്പനികൾ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾക്ക് സമാനമായ വിലയിൽ പ്ലാനുകൾ നൽകുകയും അതിനേക്കാൾ കൂടുതൽ ആനുകൂല്യങ്ങൾ നൽകുകയും ചെയ്യുന്നു എന്നതാണ് ബിഎസ്എൻഎല്ലിന്റെ പ്രത്യേകത. റീചാർജിനായി കൂടുതൽ തുക ചിലവഴിക്കാൻ ആഗ്രഹിക്കാത്ത ആളുകൾക്ക് തിരഞ്ഞെടുക്കാൻ മികച്ച പ്ലാനുകൾ തന്നെ കമ്പനി നൽകുന്നുണ്ട്. ജിയോ, എയർടെൽ, വിഐ എന്നിവ നൽകുന്ന പ്ലാനുകളേക്കാൾ കുറഞ്ഞ വിലയിൽ കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്ന ബിഎസ്എൻഎൽ പ്രതിദിന ഡാറ്റ പ്രീപെയ്ഡ് പ്ലാനുകൾ നോക്കാം.

ബിഎസ്എൻഎൽ പ്ലാനുകൾ

ബിഎസ്എൻഎൽ പ്ലാനുകൾ

ബിഎസ്എൻഎൽ നൽകുന്ന മികച്ച പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിലെ ആദ്യ പ്ലാൻ എസ്ടിവി_185 പ്ലാൻ ആണ്. ഈ പ്രീപെയ്ഡ് പ്ലാൻ 185 രൂപയ്ക്ക് ആകർഷകമായ ആനുകൂല്യങ്ങൾ നൽകുന്നു. 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയിസ് കോളുകളും നൽകുന്ന ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഈ കാലയളവിലേക്ക് ദിവസവും 1 ജിബി ഡാറ്റയും ബിഎസ്എൻഎൽ നൽകുന്നുണ്ട്. ബിഎസ്എൻഎൽ ട്യൂണുകളിലേക്കുള്ള ആക്‌സസോടുകൂടിയാണ് ഈ പ്ലാൻ വരുന്നത്. കമ്പനി ദിവസവും 1 ജിബി ഡാറ്റ നൽകുന്ന മറ്റൊരു പ്ലാനും നൽകുന്നുണ്ട്. എസ്ടിവി_298 എന്ന പേരിലുള്ള ഈ പ്ലാനിലൂടെ 298 രൂപയ്ക്ക് 56 ദിവസത്തെ വാലിഡിറ്റിയും സൌജന്യ കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങളും ലഭിക്കും.

വോയിസ്_187

ബിഎസ്എൻഎൽ വോയിസ്_187 എന്ന പേരിൽ അവതരിപ്പിച്ച പായ്ക്കിലൂടെ വരിക്കാർക്ക് 28 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഈ വാലിഡിറ്റി കാലയളവിലേക്ക് ദിവസവും 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയ്‌സ് കോളുകളും ലഭിക്കും. ദിവസവും 2 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ ഡാറ്റ ആനുകൂല്യം തന്നെയാണ് പ്ലാനിന്റെ ഏറ്റവും വലിയ സവിശേഷത. ദിവസവും 2 ജിബി ഡാറ്റ 56 ദിവസത്തേക്ക് നൽകുന്ന പ്ലാനും ബിഎസ്എൻഎല്ലിനുണ്ട്. എസ്ടിവി_347 എന്ന പേരിൽ അറിയപ്പെടുന്ന ഈ പ്ലാനിലൂടെ ദിവസവും 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയിസ് കോളുകളഉം 347 രൂപയ്ക്ക് ലഭിക്കും.

30 ദിവസത്തെ വാലിഡിറ്റി

30 ദിവസത്തെ വാലിഡിറ്റി കാലയളവുമായി വരുന്നൊരു മികച്ച പ്ലാനും ബിഎസ്എൻഎല്ലിനുണ്ട്. ദിവസവും 3 ജിബി ഡാറ്റയാണ് എസ്ടിവി_299 എന്ന പേരിലുള്ള ഈ പ്ലാനിലൂട ലഭിക്കുന്നത്. ഈ പ്ലാൻ അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 100 എസ്എംഎസുകളും നൽകുന്നു. മറ്റൊരു മികച്ച പ്ലാൻ എസ്ടിവി_247 എന്ന പ്ലാനാണ്. ഈ പ്ലാനിലൂടെ ദിവസേനയുള്ള ഡാറ്റ ആനുകൂല്യം ലഭിക്കില്ല. പകരം മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി മൊത്തം 50 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 100 എസ്എംഎസും ഈ 247 രൂപ പ്ലാനിലൂടെ ലഭിക്കും. ഇറോസ് നൌ ആക്സസും ബിഎസ്എൻഎൽ ട്യൂണുകളിലേക്കുള്ള ആക്സസും പ്ലാൻ നൽകുന്നു.

എസ്ടിവി_429

ബിഎസ്എൻഎൽ എസ്ടിവി_429 എന്ന പ്ലാൻ 429 രൂപ വിലയുമായിട്ടാണ് വരുന്നത്. 81 ദിവസത്തെ വാലിഡിറ്റി കാലയളവാണ് ഈ പ്ലാനിനുള്ളത്. ദിവസവും 1 ജിബി ഡാറ്റയുള്ള ഈ പ്ലാനിലൂടെ അൺലിമിറ്റഡ് വോയിസ് കോളുകളും 100 എസ്എംഎസുകളും ലഭിക്കുന്നു. ഈ പ്രതിദിന ഡാറ്റാ പ്ലാൻ ഇറോസ് നൗ വിനോദ സേവനത്തിലേക്കുള്ള ആക്‌സസ്സും നൽകുന്നു. എസ്ടിവി_499 എന്ന മറ്റൊരു പ്ലാനും ബിഎസ്എൻഎല്ലിനുണ്ട്. ഈ പ്ലാൻ 499 രൂപ വിലയുമായിട്ടാണ് വരുന്നത്. 90 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 100 എസ്എംഎസുകളും പ്രതിദിനം 2 ജിബി ഡാറ്റയും നൽകുന്ന പ്ലാനാണ് ഇത്.

വർക്ക് ഫ്രം ഹോം പ്ലാനുകൾ

ബിഎസ്എൻഎൽ എസ്ടിവി_ഡബ്ല്യുഎഫ്എച്ച്_599 എന്ന പേരിൽ ഒരു വർക്ക് ഫ്രം ഹോം പ്ലാനും നൽകുന്നുണ്ട്. ജിയോ, എയർടെൽ, വിഐ എന്നിവ നൽകുന്ന വർക്ക് ഫ്രം ഹോം പ്ലാനുകളെക്കാൾ വളരെ മികച്ച പ്ലാനാണ് ഇത്. 599 രൂപ വിലയുള്ള ഈ പ്ലാനിലൂടെ വരിക്കാർക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും 100 എസ്എംഎസുകളുമാണ് ലഭിക്കുക. ദിവസവും 5 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ് ഇത്. ഇത്തരമൊരു ഡാറ്റ ആനുകല്യം നൽകുന്ന മറ്റൊരു പ്ലാനും ഇന്ത്യൻ ടെലിക്കോം വിപണിയിൽ ഇല്ല എന്നതാണ് ശ്രദ്ധേയം. ഈ പ്ലാൻ സിംഗിലേക്കുള്ള ആക്‌സസോടെ വരുന്നു. രാത്രി 12 മണി മുതൽ രാവിലെ 5 മണി വരെ സൌജന്യ ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കുന്നു.

സ്വകാര്യ ടെലിക്കോം കമ്പനികൾ

ഇന്ത്യയിലെ സ്വകാര്യ ടെലിക്കോം കമ്പനികളുടെ പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച പ്ലാനുകൾ തന്നെയാണ് ബിഎസ്എൻഎൽ നൽകുന്നത് എന്ന് കാണാം. ഈ പ്ലാനുകളെല്ലാം ആകർഷകമായ ഡാറ്റ, കോളിങ്, അധിക ആനുകൂല്യങ്ങൾ നൽകുന്നു. എങ്കിലും 4ജി രാജ്യത്ത് എല്ലായിടത്തും എത്താത്തതും നെറ്റ്വർക്ക് പ്രശ്നങ്ങളും കമ്പനിക്ക് തിരിച്ചിടി ഉണ്ടാക്കുന്നുണ്ട്. ഈ പ്രശ്നങ്ങൾ 4ജി റോൾഔട്ടോടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Best Mobiles in India

English summary
BSNL has plans that offer better benefits at lower prices than private telecom companies in India. BSNL offers up to 5GB of data per day through these plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X