99 രൂപ മുതൽ 997 രൂപ വരെ വിലയുള്ള ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ
ബിഎസ്എൻഎൽ ഇന്ത്യയിലെ ടെലിക്കോം വിപണിയിൽ നാലാം സ്ഥാനത്താണ് എങ്കിലും ആകർഷകമായ പ്ലാനുകൾ നൽകി സ്വകാര്യ ടെലിക്കോം കമ്പനികൾക്ക് കടുത്ത മത്സരം നൽകുന്നുണ്ട്. ബിഎസ്എൻഎല്ലിന് എല്ലാ വില വിഭാഗങ്ങളിലും മികച്ച പ്ലാനുകൾ ഉണ്ട്. 99 രൂപ മുതൽ ആരംഭിച്ച് 997 രൂപ വരെ നീളുന്ന ബിഎസ്എൻഎല്ലിന്റെ 1000 രൂപയിൽ താഴെ വിലയുള്ള പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ എസ്ടിവികളും സാധാരണ പ്ലാനുകളും ഉൾപ്പെടുന്നു. 16 പ്ലാനുകളാണ് ഈ വിഭാഗത്തിൽ ഉള്ളത്.

ബിഎസ്എൻഎൽ എസ്ടിവി 99
ബിഎസ്എൻഎൽ എസ്ടിവി99 പ്ലാനിലൂടെ അൺലിമിറ്റഡ് കോളിങും പേഴ്സണലൈസ്ഡ് റിങ് ബാക്ക് ടോണും ലഭിക്കും. 22 ദിവസം വാലിഡിറ്റിയുള്ള പ്ലാനാണ് ഇത്. ഈ പ്ലാനിലൂടെ നിങ്ങൾക്ക് ഡാറ്റ ആനുകൂല്യളൊന്നും ലഭിക്കുകയില്ല. 2ജി ഉപയോക്താക്കൾക്ക് ഏറെ ഉപയോഗപ്രദമായ പ്ലാനാണ് ഇത്.

ബിഎസ്എൻഎൽ എസിടിവി 187
ബിഎസ്എൻഎൽ എസ്ടിവി187 ദിവസവും 2ജിബി ഡാറ്റ, എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ, 28 ദിവസത്തെ വാലിഡിറ്റി, 100 എസ്എംഎസുകൾ എന്നീ ആനുകൂല്യങ്ങളാണ് നൽകുന്നത്. ദിവസേനയുള്ള 2ജിബി ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഡാറ്റ വേഗത 80കെബിപിഎസ് ആയി കുറയും.

ബിഎസ്എൻഎൽ 153 രൂപ പ്ലാൻ
ബിഎസ്എൻഎൽ 153 രൂപ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 1.5 ജിബി ഡാറ്റ നൽകുന്നു. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. അൺലിമിറ്റഡ് വോയ്സ് കോളുകൾ, ദിവസവും 100 എസ്എംഎസുകൾ എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും. ഈ പ്രീപെയ്ഡ് പ്ലാൻ 28 ദിവസം വാലിഡിറ്റിയാണ് നൽകുന്നത്.

ബിഎസ്എൻഎൽ 197 രൂപ പ്ലാൻ
ബിഎസ്എൻഎൽ 197 രൂപ പ്ലാൻ ദിവസവും 2 ജിബി ഡാറ്റ, 80 കെബിപിഎസ് വേഗത, ദിവസവും 100 മെസേജുകൾ, 18 ദിവസത്തേക്ക് സിങ് മ്യൂസിക് ആപ്പ് ആക്സസ് എന്നിവ നൽകുന്നു. ഈ പ്ലാനിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ 17 ദിവസത്തേക്ക് ആണ് എങ്കിലും 180 ദിവസത്തെ സർവ്വീസ് വാലിഡിറ്റിയാണ് ഈ പ്ലാൻ നൽകുന്നത്.

ബിഎസ്എൻഎൽ 199 രൂപ പ്ലാൻ
ബിഎസ്എൻഎൽ 199 രൂപ പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനാണ്. ഈ പ്ലാനിലൂടെ ദിവസവും 2 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. 30 ദിവസത്തെ വാലിഡിറ്റിയും ഈ പ്ലാൻ നൽകുന്നു.

ബിഎസ്എൻഎൽ എസ്ടിവി 249
ബിഎസ്എൻഎൽ എസിടിവി247 പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ, ദിവസവും 100 എസ്എംഎസുകൾ എന്നീ ആനുകൂല്യങ്ങളാണ് നൽകുന്നത്. ഈ പ്ലാനിന് 60 ദിവസത്തെ വാലിഡിറ്റിയും ഉണ്ട്.

ബിഎസ്എൻഎൽ 250 രൂപ പ്ലാൻ
ബിഎസ്എൻഎൽ 250 രൂപ പ്രീപെയ്ഡ് പ്ലാൻ 40 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 250 മിനിറ്റ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ ലഭിക്കും. ദിവസവും 100 എസ്എംഎസുകൾ, പ്രതിദിനം 3 ജിബി ഡാറ്റ എന്നിവയും ഈ പ്ലാൻ നൽകുന്നു.

ബിഎസ്എൻഎൽ എസ്ടിവി 298
ബിഎസ്എൻഎൽ എസ്ടിവി 298 പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് പ്രതിദിനം 1ജിബി ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ, ഇറോസ് നൗ സബ്‌സ്‌ക്രിപ്‌ഷൻ, ദിവസവും 100 എസ്എംഎസുകൾ എന്നിവ 56 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് നൽകുന്നു.

ബിഎസ്എൻഎൽ എസ്ടിവി 319
ബിഎസ്എൻഎൽ എസ്ടിവി319 ഇപ്പോൾ 10ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നു. 300 മെസേജുകൾ നൽകുന്ന ഈ പ്ലാനിന് 75 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്.

ബിഎസ്എൻഎൽ 365 രൂപ പ്ലാൻ
ബിഎസ്എൻഎൽ 365 രൂപ പ്രീപെയ്ഡ് പ്ലാൻ 2 ജിബി ഡാറ്റയാണ് ദിവസവും നൽകുന്നത്. അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. സൗജന്യ ട്യൂൺ, ലോക്ധൂൺ കണ്ടന്റ് എന്നിങ്ങനെയുള്ള അധിക ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ 60 ദിവസത്തേക്ക് ലഭിക്കും.

ബിഎസ്എൻഎൽ എസ്ടിവി 429
ബിഎസ്എൻഎൽ എസ്ടിവി 429 പ്ലാൻ ദിവസവും 1ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഉപയോക്താക്കൾക്ക് ഇറോസ് നൌ സബ്സ്ക്രിപ്ഷനും പ്ലാൻ നൽകുന്നുണ്ട്. ഉപയോക്താക്കൾക്ക് 81 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്കാണ് ഈ ആനുകൂല്യങ്ങൾ നൽകുന്നത്.

ബിഎസ്എൻഎൽ 447 രൂപ പ്ലാൻ
447 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ 60 ദിവസത്തേക്ക് 100 ജിബി ഡാറ്റയാണ് നൽകുന്നത്. ദിവസവും 100 മെസേജുകൾ, അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ, ബിഎസ്എൻഎൽ ട്യൂൺസ്, ഇറോസ് നൌ സബ്സ്ക്രിപ്ഷൻ എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും.

ബിഎസ്എൻഎൽ 485 രൂപ പ്ലാൻ
ബിഎസ്എൻഎൽ 485 രൂപ പ്ലാൻ ദിവസവും 1.5 ജിബി ഡാറ്റ, 100 എസ്എംഎസ്, എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് വോയിസ് കോളുകൾ എന്നിവ നൽകുന്നു. റീചാർജ് ചെയ്ത തീയതി മുതൽ 90 ദിവസത്തേക്ക് ഈ പ്ലാൻ ലഭ്യമാകും.

ബിഎസ്എൻഎൽ 666 രൂപ പ്ലാൻ
ബിഎസ്എൻഎൽ 666 രൂപ പ്ലാൻ വരിക്കാർക്ക് ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. 100 സൗജന്യ എസ്എംഎസുകൾ നൽകുന്ന ഈ പ്ലാൻ 122 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്.

ബിഎസ്എൻഎൽ 699 രൂപ പ്ലാൻ
ബിഎസ്എൻഎൽ 699 രൂപ പ്ലാൻ വരിക്കാർക്ക് ദിവസവും 0.5 ജിബി ഡാറ്റയാണ് നൽകുന്നത് 80 കെബിപിഎസ് വേഗത, അൺലിമിറ്റഡ് വോയ്സ് കോളുകൾ, 100 സൗജന്യ എസ്എംഎസുകൾ എന്നിവ 160 ദിവസത്തെ വാലിഡിറ്റിയോടെ നൽകുന്ന പ്ലാനാണ് ഇത്. ആദ്യത്തെ 60 ദിവസത്തേക്ക് സൗജന്യ കോളർ ട്യൂൺ ആനകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും.

ബിഎസ്എൻഎൽ 997 രൂപ പ്ലാൻ
ബിഎസ്എൻഎൽ 997 രൂപ പ്ലാൻ ദിവസവും 3 ജിബി ഡാറ്റ, 100 എസ്എംഎസ്, അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ എന്നിവ നൽകുന്നു. ലോക്ഡൂൺ കണ്ടന്റ്, സൗജന്യ ട്യൂൺ, സോണി എൽഐവി സബ്സ്ക്രിപ്ഷൻ എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും. 180 ദിവസം വരെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്.


Click it and Unblock the Notifications








