500 രൂപയിൽ താഴെ വിലയുള്ള ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്ലാനുകൾ
ബിഎസ്എൻഎൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാലമാണ് ഇത്. ഒരിക്കൽ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ ബിഎസ്എൻഎല്ലിന് കേന്ദ്രസർക്കാരിൽ നിന്നും സാമ്പത്തിക സഹായവും സ്പെട്രവും ലഭിച്ചിരുന്നു. 4ജി രാജ്യത്ത് എല്ലായിടത്തും എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടന്ന് വരികയാണ്. സ്വകാര്യ ടെലിക്കോം കമ്പനികൾ 5ജിയിലേക്ക് കടക്കുമ്പോൾ ബിഎസ്എൻഎൽ 4ജിയിലേക്ക് നടന്ന് അടുക്കുന്നതേ ഉള്ളു എന്നത് വലിയൊരു പോരായ്മാണ്. പക്ഷേ ഉപയോക്താക്കളെ നിലനിർത്താൻ ആകർഷകമായ പ്ലാനുകൾ ബിഎസ്എൻഎൽ നൽകുന്നുണ്ട്.

സ്വകാര്യ ടെലിക്കോം കമ്പനികളായ ജിയോ, എയർടെൽ, വിഐ എന്നിവയ്ക്ക് ഭീഷണിയാകുന്നവയാണ് ബിഎസ്എൻഎല്ലിന്റെ പ്ലാനുകൾ. കുറഞ്ഞ നിരക്കിൽ കൂടുതൽ ഡാറ്റയും മറ്റ് ആനൂകൂല്യങ്ങളും ബിഎസ്എൻഎൽ നൽകുന്നുണ്ട്. കേരളം ഉൾപ്പെടെയുള്ള 4ജി ലഭ്യമായ ചുരുക്കം ചില സ്ഥലങ്ങളിൽ ബിഎസ്എൻഎല്ലിന്റെ പ്ലാനുകൾക്ക് ഏറെ പ്രസക്തിയുണ്ട്. 500 രൂപയിൽ താഴെ വില വരുന്ന ബിഎസ്എൻഎല്ലിന്റെ പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്. ഇവയെല്ലാം മികച്ച ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾ നൽകുന്നവയാണ്.

ബിഎസ്‌എൻഎൽ 365 രൂപ പ്ലാൻ
ബിഎസ്‌എൻഎല്ലിന്റെ 365 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്ന ഈ പ്ലാൻ ദിവസവും 100 എസ്എംഎസ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്. സൌജന്യ ഹലോ ട്യൂൺ, ലോക്ദുൻ കണ്ടന്റ് എന്നിവയാണ് ഈ പ്ലാൻ നൽകുന്ന മറ്റ് ആനുകൂല്യങ്ങൾ. 60 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാൻ ഉപയോക്താക്കൾക്ക് നൽകുന്നത്. രണ്ട് മാസം വാലിഡിറ്റി, ഡാറ്റ, കോളിങ് ആനൂകൂല്യങ്ങൾ എന്നിവ വേണ്ടവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്.

ബിഎസ്‌എൻഎൽ എസ്ടിവി 429
ബിഎസ്‌എൻഎൽ എസ്ടിവി 429 പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 1 ജിബി ഡാറ്റയാണ് നൽകുന്നത്. ഇന്ത്യയിലെ എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് സൌജന്യ വോയ്‌സ് കോളിങ് ആനുകൂല്യവും ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവും 100 എസ്എംഎസുകളാണ് ഈ പ്ലാൻ നൽകുന്ന മറ്റൊരു ആനൂകൂല്യം. ഉപയോക്താക്കൾക്ക് പ്ലാനിലൂടെ ഇറോസ് നൌ സബ്സ്ക്രിപ്ഷനും സൌജന്യമായി ലഭിക്കും. 81 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് ബിഎസ്എൻഎൽ നൽകുന്നത്.

ബിഎസ്‌എൻഎൽ 447 രൂപ പ്ലാൻ
447 രൂപ വിലയുള്ള പ്ലാനിലൂടെ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് 60 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഈ വാലിഡിറ്റി കാലയളവിലേക്ക് മൊത്തത്തിൽ 100 ജിബി ഡാറ്റയും ലഭിക്കും. ദിവസവുമുള്ള ഡാറ്റ ലിമിറ്റ് ഇല്ല എന്നതാണ് ഈ പ്ലാനിന്റെ ഏറ്റവും വലിയ സവിശേഷത. പ്ലാനിലൂടെ ദിവസവും 100 മെസേജുകൾ, അൺലിമിറ്റഡ് കോളിങ് ആനുകൂല്യം എന്നിവയും ലഭിക്കും. ബിഎസ്‌എൻഎൽ ട്യൂൺസ്, 60 ദിവസത്തേക്ക് ഇറോസ് നൌ സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയാണ് അധിക ആനുകൂല്യങ്ങളായി ലഭിക്കുന്നത്.

ബിഎസ്‌എൻഎൽ 485 രൂപ പ്ലാൻ
ബിഎസ്‌എൻഎല്ലിന്റെ 485 രൂപ വിലയുള്ള പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. എല്ലാ നെറ്റ്വർക്കിലേക്കും സൌജന്യ കോളിങ് ആനുകൂല്യങ്ങൾ നൽകുന്ന ഈ പ്ലാനിലൂടെ അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ഉപയോക്താക്കൾക്ക് ലഭിക്കും. റീചാർജ് ചെയ്ത തീയതി മുതൽ 90 ദിവസത്തേക്കാണ് ഈ പ്ലാനിന്റെ ആനൂകൂല്യങ്ങൾ ലഭിക്കുന്നത്.


Click it and Unblock the Notifications








