ഇത് ബിഎസ്എൻഎല്ലിന് മാത്രം സ്വന്തം; കുറഞ്ഞ വിലയും 90 ദിവസം വാലിഡിറ്റിയുമുള്ള പ്ലാനുകൾ
രാജ്യത്തെ ടെലിക്കോം കമ്പനികൾ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകളുടെ ആനുകൂല്യങ്ങൾ നോക്കിയാൽ ഒരുപക്ഷേ ബിഎസ്എൻഎൽ തന്നെയായിരിക്കും മുന്നിൽ. സ്വകാര്യ ടെലിക്കോം കമ്പനികൾ നൽകാത്ത വിധത്തിലുള്ള മികച്ച പ്ലാനുകൾ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് രാജ്യത്ത് എല്ലായിടത്തും 4ജി എത്തിക്കാൻ ഇതുവരെ സാധിക്കാതിരുന്നിട്ടും ബിഎസ്എൻഎൽ മറ്റ് ടെലിക്കോം കമ്പനികൾക്ക് വെല്ലുവിളിയാകുന്നത്.

നിങ്ങൾക്ക് 90 ദിവസത്തെ വാലിഡിറ്റിയുള്ള പ്രീപെയ്ഡ് പ്ലാൻ വേണമെങ്കിൽ തിരഞ്ഞെടുക്കാവുന്ന രണ്ട് മികച്ച പ്ലാനുകൾ ബിഎസ്എൻഎല്ലിനുണ്ട്. ഈ പ്ലാനുകൾ അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ഡാറ്റയും എസ്എംഎസുകളും നൽകുന്നവയാണ്. സ്വകാര്യ കമ്പനികൾ കൂടിയ നിരക്കിൽ 84 ദിവസത്തെ വാലിഡിറ്റി മാത്രം നൽകുമ്പോഴാണ് ബിഎസ്എൻഎൽ 90 ദിവസം വാലിഡിറ്റിയിൽ കുറഞ്ഞ നിരക്കിൽ പ്ലാനുകൾ നൽകുന്നത്. മൂന്ന് മാസം മുഴുവൻ വാലിഡിറ്റഇ നൽകുന്ന ഈ പ്ലാനുകൾ വിപണിയിലെ തന്നെ മികച്ചവയാണ്.

90 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകൾ
90 ദിവസത്തെ വാലിഡിറ്റി നൽകുന്ന ബിഎസ്എൻഎൽ പ്ലാനുകൾക്ക് 500 രൂപയിൽ താഴെ മാത്രമാണ് വില. ഇതിൽ ആദ്യത്തെ പ്ലാനിന് 499 രൂപയാണ് വില. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യം ലഭിക്കും. ദിവസവും 2 ജിബി ഡാറ്റയും ബിഎസ്എൻഎൽ പ്ലാനിലൂടെ നൽകുന്നുണ്ട്. ദിവസവും 100 എസ്എംഎസുകളും ഉപയോക്താക്കൾക്ക് ലഭിക്കുന്നു.

അധിക ആനുകൂല്യങ്ങലായി 499 രൂപ പ്ലാൻ സൌജന്യ സിങ് സബ്‌സ്‌ക്രിപ്‌ഷൻ നൽകുന്നു. മുകളിൽ സൂചിപ്പിച്ചതുപോലെ ഈ പ്ലാൻ മൊത്തം 90 ദിവസത്തെ സർവ്വീസ് വാലിഡിറ്റിയാണ് നൽകുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി വരിക്കാർക്ക് 180 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. വില കണക്കിലെടുക്കുമ്പോൾ ഇത്രയും ആനുകൂല്യങ്ങൾ വളരെ മികച്ചതാണ്.

485 രൂപ പ്ലാൻ
90 ദിവസം വാലിഡിറ്റി നൽകുന്ന ബിഎസ്എൻഎല്ലിന്റെ രണ്ടാമത്തെ പ്ലാനിന് 485 രൂപയാണ് വില. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 1.5 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. പ്ലാൻ ദിവസവും 100 എസ്എംഎസുകളും നൽകുന്നുണ്ട്. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും സൌജന്യ കോളുകളും പ്ലാനിലൂടെ ലഭിക്കുന്നു. 90 ദിവസം വാലിഡിറ്റി കാലയളവിൽ മൊത്തത്തിൽ 135 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. ദിവസവും 1.5 ജിബി ഡാറ്റ മതിയാകുന്ന ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്.

500 രൂപയിൽ താഴെ വിലയുള്ള മറ്റ് ബിഎസ്എൻഎൽ പ്ലാനുകൾ
ബിഎസ്എൻഎല്ലിന് 500 രൂപയ്ക്കും 400 രൂപയ്ക്കും ഇടയിൽ മികച്ച ചില പ്ലാനുകളുണ്ട്. ഇതിൽ ആദ്യത്തേത് 429 രൂപ വിലയുള്ള പ്ലാനാണ്. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ ലഭിക്കും. 81 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാൻ ദിവസവും 100 എസ്എംഎസുകളും നൽകുന്നു. ദിവസവും 1 ജിബി ഡാറ്റയാണ് ബിഎസ്എൻഎൽ 429 രൂപ പ്ലാനിലൂടെ നൽകുന്നത്. അധിക ആനുകൂല്യമായി ഇറോസ് നൗ എന്റർടൈൻമെന്റ് സേവനത്തിലേക്കുള്ള സൗജന്യ ഓവർ-ദി-ടോപ്പ് സബ്‌സ്‌ക്രിപ്‌ഷനും ഉപയോക്താക്കൾക്ക് ലഭിക്കുന്നു.

447 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ലഭിക്കും. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ബിഎസ്എൻഎൽ 447 രൂപ പ്ലാൻ 100 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ പ്ലാനിന് 60 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഈ കാലയളവിൽ ലഭിക്കുന്ന 100 ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ പിന്നീട് ഇന്റർനെറ്റ് വേഗത 80 കെബിപിഎസ് ആയി കുറയും. ബിഎസ്എൻഎൽ ട്യൂൺസ്, ഇറോസ് നൗ എന്റർടൈൻമെന്റ് എന്നിങ്ങനെയുള്ള അധിക ആനുകൂല്യങ്ങളും ഉപയോക്താക്കൾക്ക് ലഭിക്കും.

ബിഎസ്എൻഎൽ നൽകുന്ന 499 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലൂടെ കമ്പനി തങ്ങളുടെ ഉപയോക്താക്കൾക്ക് 90 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ദിവസവും 2 ജിബി ഡാറ്റയും പ്ലാനിലൂടെ ലഭിക്കും. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 180 ജിബി ഡാറ്റയാണ് പ്ലാൻ നൽകുന്നത്. ദിവസവും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കുന്നു. മൊത്തം വാലിഡിറ്റി കാലയളവിലും ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യവും 449 രൂപ പ്ലാൻ നൽകുന്നു. ഇടത്തരം വാലിഡിറ്റിയുള്ള കൂടുതൽ ഡാറ്റ ആവശ്യമുള്ള പ്ലാൻ തിരയുന്ന ആളുകൾക്ക് മികച്ചൊരു ഓപ്ഷനാണ് ഇത്.

485 രൂപയുടെ പ്ലാൻ ബിഎസ്എൻഎൽ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 1.5 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാൻ 100 എസ്എംഎസുകളും നൽകുന്നു. 180 ദിവസത്തേക്കാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങും പ്ലാനിലൂടെ ലഭിക്കുന്നു. ദിവസവും 1.5 ജിബി ഡാറ്റ എന്ന ലിമിറ്റ് അവസാനിച്ചാൽ ഡാറ്റ വേഗത 84 കെബിപിഎസ് ആയി കുറയും. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അധിക ആനുകൂല്യങ്ങളൊന്നും ലഭിക്കുകയില്ല.

ബിഎസ്‌എൻഎൽ 4ജി
ബിഎസ്‌എൻഎൽ നിലവിൽ 4ജി രാജ്യത്തെ എല്ലായിടത്തും എത്തിക്കാനുള്ള പരിശ്രമത്തിലാണ്. 4ജി നെറ്റ്‌വർക്കുകൾ തുടക്കത്തിൽ ചില പ്രധാന മെട്രോകളിലും നഗരങ്ങളിലും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തിലും ആദ്യഘട്ടത്തിൽ 4ജി എത്തുമെന്നാണ് സൂചനകൾ. തിരഞ്ഞെടുത്ത ജില്ലകളിലെ പ്രദേശങ്ങളിൽ ആയിരിക്കും ആദ്യഘട്ടത്തിൽ 5ജി ലഭ്യമാകുന്നത്.


Click it and Unblock the Notifications