Home
News

ബിഎസ്എൻഎൽ വരിക്കാർ അറിഞ്ഞിരിക്കേണ്ട കിടിലൻ പ്ലാനുകൾ

പൊതുമേഖലാ ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. ഈ പ്രീപെയ്ഡ് പ്ലാനുകളിൽ ചിലത് സ്വകാര്യ ടെലികോം കമ്പനികൾ നൽകുന്ന പ്ലാനുകളെക്കാൾ മികച്ചതാണ്. 500 രൂപയിൽ താഴെയുള്ള വില വിഭാഗത്തിൽ തന്നെ മികച്ച പ്ലാനുകൾ കമ്പനിക്ക് ഉണ്ട്. ബി‌എസ്‌എൻ‌എല്ലിന്റെ 365 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ വാർഷിക ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനാണ്. 365 ദിവസത്തെ വാലിഡിറ്റിയാണ് ഇതിലൂടെ ലഭിക്കുന്നത്.

398 രൂപ പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 398 രൂപ പ്രീപെയ്ഡ് പ്ലാൻ 30 ദിവസത്തേക്ക് അൺലിമിറ്റഡ് ഡാറ്റ നൽകുന്നു. ഇത്തരമൊരു പ്ലാൻ മറ്റൊരു ടെലിക്കോം കമ്പനിയും നൽകുന്നില്ല. 500 രൂപയിൽ താഴെ വിലയിൽ തന്നെ ദിവസവും 2 ജിബി, 3 ജിബി ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകളും കമ്പനികൾ നൽകുന്നുണ്ട്. ബിഎസ്എൻഎൽ 187 രൂപ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസുകളും നൽകുന്ന പ്ലാനാണ്. ഈ പ്ലാനിലൂടെ ദിവസവും 2 ജിബി ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റിയും ലഭിക്കുന്നു.

199 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎൽ നൽകുന്ന 199 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ, ദിവസവും 2ജിബി ഡാറ്റ എന്നീ ആനുകൂല്യങ്ങൾ ലഭിക്കും. ഈ പ്ലാനിന്റെ വാലിഡിറ്റി 30 ദിവസമാണ്. ബിഎസ്എൻഎൽ 247 രൂപയ്ക്കും 250 രൂപയ്ക്കും മികച്ച ചില പ്രീപെയ്ഡ് പ്ലാനുകളും നൽകുന്നുണ്ട്. ഈ പ്ലാനുകൾക്ക് ദിവസവും 3 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 250 മിനിറ്റ് അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാൻ ദിവസവും 100 എസ്എംഎസുകളും ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. പ്ലാനിന് 40 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്.

ബിഎസ്എൻഎൽ

ബിഎസ്എൻഎൽ രണ്ട് ആകർഷകമായ വർക്ക് ഫ്രം ഹോം പ്രീപെയ്ഡ് പ്ലാനുകളും വരിക്കാർക്ക് നൽകുന്നുണ്ട്. ഈ പ്ലാനുകൾക്ക് 151 രൂപയും 251 രൂപയുമാണ് വില. 151 രൂപ വിലയുള്ള പ്ലാൻ മൊത്തം 40 ജിബി ഡാറ്റയാണ് നൽകുന്നത്. 251 രൂപ പ്ലാനിലൂടെ 70 ജിബി ഡാറ്റ ലഭിക്കും. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. 365 ദിവസത്തെ വാലിഡിറ്റിയുള്ള ബിഎസ്എൻഎൽ പ്ലാനിന് മുകളിൽ സൂചിപ്പിച്ചത് പോലെ 365 രൂപ മാത്രമേ വിലയുള്ളു. എന്നാൽ ഈ പ്ലാനിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് 60 ദിവസം മാത്രം വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഈ പ്ലാനിലൂടെ ലോക്ദുൻ ഉള്ളടക്കവും സൗജന്യ കോളർ ട്യൂണുകളും ആക്‌സസും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകല്യങ്ങലും ലഭിക്കും.

അൺലിമിറ്റഡ് ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോളിങ്

ബിഎസ്എൻഎൽ 398 രൂപ വിലയുള്ള മറ്റൊരു പ്ലാനും നൽകുന്നുണ്ട്. ഈ പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകല്യങ്ങൾ, ദിവസവും 100 എസ്എംഎസുകൾ എന്നിവ നൽകുന്ന പ്ലാനാണ്. ഈ പ്ലാനിന് 30 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. 500 രൂപയിൽ താഴെ വിലയുള്ല ബിഎസ്എൻഎൽ പ്ലാനുകളിൽ അവസാനത്തെ പ്ലാനിന് 447 രൂപയാണ് വില. ഈ പ്ലാൻ അൺലിമിറ്റഡ് കോളിങ് ആനുകൂല്യം നൽകുന്ന പ്ലാനാണ്. 60 ദിവസത്തെ വാലിഡിറ്റി നൽകുന്ന പ്ലാനിലൂടെ മൊത്തം 100 ജിബി ഡാറ്റയും ലഭിക്കും. ദിവസം നിശ്ചിത ജിബി ഡാറ്റ എന്ന ലിമിറ്റ് ഇല്ലാതെ വരുന്ന പ്ലാനാണ് ഇത്.

500 രൂപയിൽ താഴെ വിലയുള്ള വിഐ, എയർടെൽ, ജിയോ പ്ലാനുകൾ

500 രൂപയിൽ താഴെ വിലയുള്ള വിഐ, എയർടെൽ, ജിയോ പ്ലാനുകൾ

ബിഎസ്എൻഎൽ 500 രൂപയ്ക്ക് താഴെ വിലയുള്ള പ്ലാനുകൾക്കൊപ്പം 365 ദിവസത്തെ വാലിഡിറ്റി നൽകുമ്പോൾ, എയർടെൽ, ജിയോ, വിഐ എന്നിവ 500 രൂപയ്ക്ക് താഴെ വിലയുള്ള പ്ലാനുകളിൽ പരമാവധി 56 ദിവസത്തെ വാലിഡിറ്റി മാത്രമേ നൽകുന്നുള്ളു. എയർടെൽ 448 രൂപ പ്ലാൻ ദിവസവും 2 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളും ദിവസവും 100 എസ്എംഎസുകളും 56 ദിവസത്തെ വാലിഡിറ്റിയും നൽകുന്നു. എക്സ്ട്രീം ആക്സസ്, വിങ്ക് മ്യൂസിക്ക് സബ്ക്രിപ്ഷൻ എന്നിവയും ഇതിലൂടെ ലഭിക്കുന്നു.

ഡാറ്റ

റിലയൻസ് ജിയോ 444 രൂപ പ്ലാൻ എയർടെൽ 448 രൂപ പ്ലാനിന്റെ അതേ ആനുകൂല്യങ്ങൾ നൽകുന്നു. 56 ദിവസത്തെ വാലിഡിറ്റിയിൽ ദിവസവും 2 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളുകളും നൽകുന്നു. ജിയോ ആപ്പുകളിലേക്കുള്ള സൌജന്യ സബ്ക്രിപ്ഷൻ ദിവസവും 100 എസ്എംഎസുകൾ എന്നിവയും ഇതിലൂടെ ലഭിക്കും. നൽകുന്നു. വിഐയുടെ 449 രൂപ പ്രീപെയ്ഡ് പ്ലാൻ ഡബിൾ ഡാറ്റ പ്രീപെയ്ഡ് പ്ലാൻ ആണ്. 2ജിബി ഡാറ്റയ്ക്കൊപ്പം ഇരട്ടി ഡാറ്റ ആനുകൂല്യത്തോടെ മൊത്തം 4ജിബി ഡാറ്റ, 56 ദിവസം വാലിഡിറ്റി എന്നിവയും ഇതിലൂടെ ലഭിക്കും.

Best Mobiles in India

English summary
BSNL offers a number of prepaid plans under Rs 500 for customers. Some of these prepaid plans are better than plans of private telecom companies.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X